'കെപിസിസി അധ്യക്ഷനെ ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ എല്ലാവരും അനുസരിക്കും'; പുതിയ അധ്യക്ഷനു വേണ്ടിയുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി ഉമ്മന്‍ ചാണ്ടി

കെപിസിസിയുടെ പുതിയ അധ്യക്ഷനെ തീരുമാനിക്കുന്ന നടപടികള്‍ ഹൈക്കമാന്‍ഡ് പരിഗണിച്ചു വരുന്നതായി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ എല്ലാവരും അനുസരിക്കുമെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.
പുതിയ അധ്യക്ഷനെ സംബന്ധിച്ച് ഏതു സമയത്തും തീരുമാനം വരും എന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു. ഐഎന്‍ടിയുസിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അവരുടെ അഭിപ്രായങ്ങളും ജനമധ്യത്തില്‍ വരട്ടെയെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha