വ്യാജമദ്യം കടത്തുന്നതിനിടെ ഡി.വൈ.എഫ്.ഐ നേതാക്കള്‍ അറസ്റ്റിൽ; ഡി.വൈ.എഫ്.ഐ നേതാക്കൾക്ക് പിടിവീണത് പൊലീസ് പരിശോധനയ്ക്കിടെ

ആലപ്പുഴ എടത്വയില്‍ വ്യാജമദ്യം കടത്തുന്നതിനിടെ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കള്‍ അറസ്റ്റിലായി. എടത്വ നോര്‍ത്ത് മേഖല സെക്രട്ടറി ശ്യാംരാജ്, ബ്ലോക്ക് കമ്മിറ്റിയംഗം എം കെ ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. കോഴിമുക്ക് ജംഗ്ഷന് സമീപം പൊലീസ് പരിശോധനയ്ക്കിടെയാണ് വ്യാജമദ്യം പിടികൂടിയത്. ഹെല്‍മറ്റ് ധരിക്കാതെ ആക്ടീവ സ്‌കൂട്ടറില്‍ എത്തിയ ഇവരെ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുമ്ബോഴാണ് സ്‌കൂട്ടറില്‍ സൂക്ഷിച്ച രണ്ടര ലിറ്റര്‍ വ്യാജ മദ്യം കണ്ടെത്തിയത്
https://www.facebook.com/Malayalivartha