ആംബുലന്‍സ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം... പുലര്‍ച്ചെയാണ് സംഭവം, അപകടമറിഞ്ഞ് നാട്ടുകാര്‍ എത്തിയെങ്കിലും ആംബുലന്‍സിന്‍ നിന്നും അപകടത്തില്‍പെട്ടവരെ പുറത്തെടുക്കാനായില്ല

ആംബുലന്‍സ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ എളയാവൂരിലാണ് സംഭവം നടന്നത്. ഡ്രൈവര്‍ നിഥിന്‍ രാജ്, ബിജോ, റജീന എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടം അറിഞ്ഞു നാട്ടുകാര്‍ എത്തിയെങ്കിലും ആംബുലന്‍സിന് അകത്തു നിന്നും അപകടത്തില്‍ പെട്ടവരെ പുറത്തെടുക്കാന്‍ സാധിച്ചില്ല.
പിന്നീട് അഗ്‌നിശമനസേന എത്തിയാണ് ഇവരെ പുറത്തെടുത്തത്.
https://www.facebook.com/Malayalivartha