മെട്രോ ശ്രീധരന്‍ ഇനി കേന്ദ്രമന്ത്രി ?. കേന്ദ്ര സര്‍ക്കാരിന്റെ മുഖംമിനുക്കലിന്റെ ഭാഗമായി കേരളം രാജ്യത്തിനു സമ്മാനിച്ച എന്‍ജിനീയറിംഗ് വിസ്മയം മെട്രോ ശ്രീധരനെ കേന്ദ്രമന്ത്രിസഭയില്‍ എടുക്കാന്‍ സാധ്യതയേറുന്നു

കേന്ദ്ര സര്‍ക്കാരിന്റെ മുഖംമിനുക്കലിന്റെ ഭാഗമായി കേരളം രാജ്യത്തിനു സമ്മാനിച്ച എന്‍ജിനീയറിംഗ് വിസ്മയം മെട്രോ ശ്രീധരനെ കേന്ദ്രമന്ത്രിസഭയില്‍ എടുക്കാന്‍ സാധ്യതയേറുന്നു.കോവിഡില്‍ ഉള്‍പ്പെടെ നാനാ പ്രശ്നങ്ങളില്‍ ഇമേജ് നഷ്ടപ്പെട്ട മെട്രോ ശ്രീധരനെ റെയില്‍വെ വകുപ്പ് സഹമന്ത്രി സ്ഥാനത്തുള്‍പ്പെടൊണ് മോദിപരിഗണിക്കുന്നത്.
ലക്ഷദ്വീപിലെ ജനങ്ങളുടെ ആശങ്ക അകറ്റാന് ശ്രീധരനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററാക്കുന്നതു സംബന്ധിച്ച ആലോചന നിലനില്‍ക്കെയാണ് കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് വൈകാതെ ഉയര്‍ത്താന്‍ നീക്കം സജീവമായിരിക്കുന്നത്.
അടുത്ത ഒരു മാസത്തിനുള്ളില്‍ മെട്രോ ശ്രീധരന്‍ എന്ന കേരളീയന്‍ അത്യുന്നതമായ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നമെന്നതില്‍ സംശയമില്ല.
മെട്രോ ശ്രീധരനെ ഉപരാഷ്ട്രപദവിയിലേക്ക് ഉയര്‍ത്തണമെന്ന് താല്‍പര്യവും ആലോചനയില്‍ ബിജെപിയില്‍ ഉയര്‍ന്നിട്ടുണ്ട്. കേരള നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം രണ്ടു മാസം മുന്‍പ് ബിജെപിയില്‍ എത്തുകയും പാലക്കാട് സീറ്റില്‍ മത്സരിച്ച് നിസാര വോട്ടുകള്‍ക്ക് പരാജയപ്പെടുകയും ചെയ്ത ശ്രീധരന് അര്‍ഹമായ അംഗീകാരമെന്ന നിലയിലാണ് കേന്ദ്രമന്ത്രിസ്ഥാനം നല്‍കുന്നത്. രാജ്യസഭയില്‍ എംപി സ്ഥാനം നല്‍കി ശ്രീധരനെ തന്ത്രപ്രധാനമായവകുപ്പില്‍ മന്ത്രിയാക്കാനുള്ള ആലോചന മുന്‍പേ കേന്ദ്രത്തിനുണ്ടായിരുന്നു.
നരേന്ദ്രമോദിയും അമിത് ഷായും നേരിട്ട് സംസാരിച്ചതിനു പിന്നാലെയാണ് മെട്രോമാന്‍ എന്ന വിസ്മയം ബിജെപിയില്‍ അംഗമാകാന്‍ തീരുമാനിച്ചത്. പാലക്കാട്ട് തോറ്റു എന്നതിന്റെ പേരില്‍ ശ്രീധരനെ ചിത്രത്തില്‍ നിന്ന് ഇല്ലാതാക്കാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല.
കൊങ്കണ്‍ റെയില്‍ പാതയും കൊച്ചി, കോല്‍ക്കട്ട, ഡല്‍ഹി മെട്രോകളും ഉള്‍പ്പെടെ രാജ്യത്തിന് തന്ത്രപ്രധാനമായ വികസനം സമ്മാനിച്ച ഈ മലയാളിയെ ഭാരതരത്നം നല്‍കി ആദരിക്കണണെന്നു വരെ ബിജെപി കേന്ദ്രവൃത്തങ്ങളില്‍ ആലോചനയുണ്ട്. പത്മശ്രീയ്ക്കും പത്മഭൂഷണും പിന്നാലെ ഭാരതരത്നത്തിന് ഇക്കാലത്ത് അര്‍ഹതയുള്ള സംഭാവനകള്‍ രാജ്യത്തിന് സമ്മാനിച്ച മറ്റൊരാളാല്ല.
ഇതിനു മുന്നോടിയായി കേന്ദ്രമന്ത്രിസ്ഥാനം നല്‍കാനാണ് നിലവിലെ നീക്കം. കോവിഡ് കൈകാര്യം ചെയ്തതിലുണ്ടാകുന്ന വന്‍വീഴ്ചകളും സാമ്പത്തിക തകര്‍ച്ചയും ഇന്ധനവില വര്‍ധനയും സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും ഡല്‍ഹിയിലെ കര്‍ഷക സമരവുമൊക്കൊയായി ആകെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍.
രാജ്യത്തിനുള്ളിലും പുറത്തും വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും ഏറ്റുവാങ്ങുന്ന മോദി രണ്ടു വര്‍ഷത്തിശേഷം അടുത്ത തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പഴയ വിജയം ലഭിക്കാനിടയില്ലെന്ന ആശങ്ക ആര്‍എസ്എസിനുണ്ട്. മാത്രവുമല്ല നിലവിലെ മോദി സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിനുശേഷം കാര്യമായ അഴിച്ചുപണി ബിജെപി സര്‍ക്കാരില്‍ നടപ്പാക്കിയിട്ടില്ല. വിവിധ വകുപ്പുകളില്‍ തിളക്കമില്ലാത്ത മന്ത്രിമാരെ മാറ്റി പകരം നിയമിക്കാനും ഗ്ലാമര്‍ മന്ത്രിമാരെ ഉള്‍പ്പെടുത്താനുമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
1954ല്‍ ഇന്ത്യന്‍ റെയില്‍വെയും അസിസ്റ്റന്റ് എന്‍ജീനീയറായി ജോലിയില്‍ പ്രവേശിച്ച് 36 വര്‍ഷം രാജ്യത്തെ സേവിച്ചശേഷമാണ് 1990ല്‍ മെട്രോശ്രീധരന്‍ സര്‍വീസില്‍ നിന്നു വിരമിച്ചത്. 1964ല്‍ പാമ്പന്‍പാലം നിര്‍മിക്കുമ്പോള്‍ ശ്രീധരന് 31 വയസ് മാത്രം. മംഗലാപുരം മുതല്‍ റോഹ വരെ760 കിലോമീറ്ററില്‍ പശ്ചിമഘട്ടത്തിനു നടുവിലൂടെ കൊങ്കണ്‍ റെയില്‍വെ നിര്‍മിച്ചും ശ്രീധരന്‍ രാജ്യത്തിന് അപാരവും അനന്തവുമായ സംഭാവന നല്‍കി.
അടുത്ത മാസം നടക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ മെട്രോ ശ്രീധരനു പുറമെ സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ് തുടങ്ങിയവര്‍ക്കൊപ്പം ഇ ശ്രീധരന്റെ പേരും സാധ്യതാപട്ടികയിലുണ്ടെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha