മകനെക്കാള്‍ ക്രൂര പീഡനം നടത്തിയത് അമ്മ: ശാന്ത പി ദേവിനെ അറസ്റ്റ് ചെയ്യാതെ പോലീസ്: അറസ്റ്റ് വൈകുന്നത് ആ കാരണത്താല്‍

നടന്‍ ഉണ്ണി രാജന്‍ പി.ദേവിന്റെ ഭാര്യ പ്രിയങ്ക ഭര്‍തൃവീട്ടിലെ അതിക്രൂര പീഡനങ്ങള്‍ക്ക് വിധേയയായി ഒടുവില്‍ ജീവനൊടുക്കിയ സംഭവം ഏറെ ഞെട്ടലോടെയാണ് നാം അറിഞ്ഞത്. എന്നാല്‍ പ്രിയങ്കയുടെ മരണത്തിന് പ്രധാന ഉത്തരവാദിയായ ഭര്‍തൃമാതാവിന്റെ അറസ്റ്റ് വൈകുന്നു.
അമ്മായി അമ്മയ്ക്ക് കോവിഡ് ആണെന്ന കാരണത്താലാണ് കേസിലെ രണ്ടാം പ്രതിയായ ശാന്ത രാജന്‍ പി.ദേവിനെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്യാത്തത്. എന്നാല്‍ അവരുടെ അറസ്റ്റ് വൈകുന്നത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന് മുന്നോടിയാണെന്ന ഗുരുതരമായ ആരോപണം പ്രിയങ്കയുടെ കുടുംബം ഉന്നയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ് കുടുംബം.
പ്രിയങ്ക ജീവനൊടുക്കിയിട്ട് 25 ദിവസങ്ങള്‍ പിന്നിടുകയാണ്. മകളുടെ വേര്‍പാടില്‍ മനമുരുകി കഴിയുന്ന കുടുംബത്തിന് വമ്പന്‍ തിരിച്ചടിയാകുകയാണ് അമ്മായിഅമ്മയുടെ അറസ്റ്റ് വൈകുന്നത്. ആത്മഹത്യക്ക് മുഖ്യകാരണക്കാരിയെന്ന് കരുതുന്ന വ്യക്തിയാണ് ഭര്‍തൃമാതാവ്. ജീവനൊടുക്കുന്നതിന് മുന്‍പ് പ്രിയങ്ക പൊലീസില്‍ നല്‍കിയ പരാതിയിലും മൊഴിയിലും പറഞ്ഞിരുന്നത് ഭര്‍ത്താവ് ഉണ്ണിയേക്കാളധികം ഉപദ്രവിച്ചത് ഭര്‍തൃമാതാവ് ശാന്തയാണെന്നായിരുന്നുവെന്നാണ്.
25ന് ഉണ്ണിയെ അറസ്റ്റ് ചെയ്യുമ്പോള്‍ ശാന്തയെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ പൊലീസ് പറഞ്ഞ കാരണം ശാന്തയ്ക്ക് കോവിഡെന്നായിരുന്നു . ഉണ്ണിയുടെ അറസ്റ്റ് കഴിഞ്ഞ് 13 ദിവസമായി. കോവിഡാണങ്കില്‍ രോഗമുക്തി നേടേണ്ട സമയം ഇതിനോടകം കഴിഞ്ഞു. എന്നിട്ടും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെന്നാണ് നെടുമങ്ങാട് പൊലീസ് ഉയര്‍ത്തുന്ന വാദം.
പത്താം തീയതി രാത്രിയില്‍ പ്രിയങ്കയെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ഉണ്ണിയും അമ്മ ശാന്തയും ചേര്‍ന്ന് മര്‍ദിച്ചെന്നുമാണ് പരാതി ഉയരുന്നത്. 12ന് സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് പ്രിയങ്ക തൂങ്ങിമരിച്ചത്.
നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അങ്കമാലി കറുകുറ്റിയിലെ വീട്ടില്‍ വെച്ചാണ് ഉണ്ണി രാജന്‍ പി.ദേവിനെ കസ്റ്റഡിയിലടുത്തത്.
ഭാര്യ പ്രയങ്ക കഴിഞ്ഞ ആഴ്ച തിരുവനന്തപുരം വെമ്പായത്തെ വീട്ടില്‍ വെച്ചാണ് ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നായിരുന്നു ബന്ധുക്കളുടെ പരാതി. പ്രിയങ്കയുടെ സഹോദരന്‍ വിഷ്ണു നല്‍കിയ പരാതിയില്‍ വട്ടപ്പാറ പോലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. പ്രതി ഭാര്യയുമായി ഒരുമിച്ച് താമസിച്ചിരുന്ന കാക്കനാട് ഫ്‌ലാറ്റിലെത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു.
ഉണ്ണിയും കൊവിഡ് പൊസീറ്റിവായിരുന്നു. അതുകൊണ്ട് ക്വാറന്റൈന്‍ കഴിഞ്ഞ് നെഗറ്റീവാകാന്‍ കാത്തിരുന്നതിനാലാണ് കസ്റ്റഡിയിലെടുക്കുന്നത് നീണ്ടു പോയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു .
"
https://www.facebook.com/Malayalivartha