കൊടകര കുഴല്‍പണ കേസിന് പിന്നില്‍ ഉള്ള സത്യം അറിയാന്‍ മൂന്നംഗ സംഘം കളത്തില്‍: പ്രധാനമന്ത്രിയും അമിത് ഷായും നല്‍കിയ നിയോഗം: കെ.സുരേന്ദ്രന് അനുകൂലമോ?

തെരഞ്ഞെടുപ്പ് നല്‍കിയ തോല്‍വിയെക്കാള്‍ ബി.ജെ.പിയെ വളരെയധികം ഞെട്ടിച്ചത് കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാവ് ഉണ്ടെന്ന കാര്യമാണ്. ബി.ജെ.പി. ദേശീയ നേതൃത്വം ഈ കാര്യത്തില്‍ അതൃപ്തി അറിയിച്ചു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ്.
കൊടകര കുഴല്‍പണ കേസില്‍ ഇടപെട്ട പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് കമ്മീഷനെ നിയോഗിച്ചത്. മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ സി.വി. ആനന്ദബോസ്, മുന്‍ ഡി.ജി.പി. ജേക്കബ് തോമസ് അതോടൊപ്പം മെട്രോമാന്‍ ഇ. ശ്രീധരന്‍ എന്നിവരുടെ സാന്നിധ്യം ഉള്ള ഒരു സംഘത്തിനാണ് രൂപം നല്‍കിയിരിക്കുന്നത്. ഇവര്‍ അടങ്ങുന്ന കമ്മീഷനാണ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത് .
മൂന്ന് പേരും പാര്‍ട്ടി അംഗങ്ങളാണെങ്കില്‍ പോലും സ്വതന്ത്ര വ്യക്തിത്വങ്ങളാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. കേരളത്തിലെ കേന്ദ്രം നിയോഗിച്ച ഈ സംഘത്തില്‍ ബിജെപി നേതാക്കളെ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന കാര്യം ശ്രദ്ധേയമാണ്. പാര്‍ട്ടിക്ക് ഏറെ അപമാനം ഉണ്ടാക്കിയ കേസ് ആണ് കൊടകര കുഴല്‍പ്പണക്കേസ്. അതുകൊണ്ടാണ് സത്യാവസ്ഥ അറിയാന്‍ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.
ഈ കേസില്‍ ഒപ്പംതന്നെ വലിയ തിരിച്ചടി നല്‍കി തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന നേതൃത്വത്തിനെതിരെയും പരാതികള്‍ ഉയര്‍ന്നിരുന്നു. മാത്രമല്ല ബിജെപി നേതൃത്വത്തെ മാറ്റണം എന്ന ആവശ്യവും ശക്തമായിരുന്നു. ഈ പരാതികള്‍ അന്വേഷിച്ച് സുരേഷ് ഗോപി എം.പിയോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഇപ്പോഴത്തെ നേതൃത്വത്തിനും ഈ റിപ്പോര്‍ട്ട് നിര്‍ണായകമാണ് എന്നകാര്യം ശ്രദ്ധേയം. 2014-ലില്‍ കള്ളപ്പണത്തിനെതിരെ പോരാടുമെന്ന വാഗ്ദാനം നല്‍കിയിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.
തുടര്‍ന്ന് നോട്ട് അസാധുവാക്കല്‍ അടക്കമുള്ള നടപടികളും കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. കുഴല്‍പ്പണം വലിയ ചര്‍ച്ചയായതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബി.ജെ.പിക്കെതിരെ ഈ വിഷയം ആയുധമാക്കുക വരെ ഉണ്ടായി. ഇതോടെയാണ് വിഷയത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നേരിട്ട് ഇടപെട്ടത്.
രണ്ടു ദിവസമായി ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ചര്‍ച്ച നടന്നിരുന്നു. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനത്തില്‍ കേന്ദ്രനേതൃത്വം അതൃപ്തരാണ്.
ബിജെപി ചായ്വുള്ള മണ്ഡലങ്ങളില്‍പ്പോലും വോട്ടുശതമാനം വര്‍ധിപ്പിക്കാനോ നിലവിലുണ്ടായിരുന്ന സീറ്റ് നിലനിര്‍ത്താനോ കഴിയാതിരുന്നത് സംഘടനാപരമായ ദൗര്‍ബല്യമായാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. പാര്‍ട്ടിയിലെ ഗ്രൂപ്പുപോര് തിരഞ്ഞെടുപ്പുകാലത്ത് പ്രതിഫലിച്ചതായും പ്രചാരണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ ക്ഷീണിപ്പിച്ചതായും വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha