വില വര്‍ധിപ്പിക്കാനുള്ള വിതരണക്കാരുടെ നീക്കത്തിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി.... മെഡിക്കല്‍ ഓക്‌സിജന്റെ വില വര്‍ധിപ്പിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍....

മെഡിക്കല്‍ ഓക്‌സിജന്റെ വില വര്‍ധിപ്പിക്കാനാവില്ലെന്ന് സര്‍ക്കാര്‍. വില വര്‍ധിപ്പിക്കാനുള്ള വിതരണക്കാരുടെ നീക്കത്തിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരമാവധി വില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവുണ്ടന്നും വില നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാരും ഉത്തരവിറക്കിയിട്ടുണ്ടന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവുകളുടെ പകര്‍പ്പും കോടതിയില്‍ ഹാജരാക്കി. കേസില്‍ സത്യവാങ്ങ് മുലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
കേസില്‍ സംസ്ഥാനത്തെ മുഴുവന്‍ ഓക്‌സിജന്‍ വിതരണക്കരേയും കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ആശുപത്രികളുടെ സംഘടന ഉപഹര്‍ജിയും സമര്‍പ്പിച്ചു.
"
https://www.facebook.com/Malayalivartha