രണ്ട് കൂട്ടരും തമ്മില്‍ ധാരണയിലെത്തി ഈ കേസ് അവസാനിപ്പിക്കുമോ? പിണറായിയോട് വി.ഡി സതീശന്‍; സതീശന്റെ പോക്കറ്റിന്‍ തെളിവുണ്ടെങ്കില്‍ പുറത്തിവിടാന്‍ വെല്ലുവിളിച്ച് മുഖ്യമന്ത്രി; അടിയന്തരപ്രമേയത്തിടെ രൂക്ഷമായ വാക്ക് പോര്

കൊടകര കുഴല്‍പ്പണക്കേസ് നിയമസഭയില്‍ എത്തിയപ്പോള്‍ പ്രതിപക്ഷ-ഭരണപക്ഷത്തനിടെ ശക്തമായ വാക്ക് പോര്. കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. അതിന് അനുമതി നിഷേധിച്ച് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെയാണ് രൂക്ഷമായ വാക്കേറ്റമുണ്ടായത്. സ്വര്‍ണക്കടത്ത് അടക്കം അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് കേസും അന്വേഷണവും നിര്‍ത്തി. അതുപോലെ കൊടകര കേസ് അന്വേഷണവും അവസാനിപ്പിക്കുമോ. നിങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും കേസുണ്ട്. രണ്ട് കൂട്ടരും തമ്മില്‍ ധാരണയിലെത്തി ഈ കേസ് അവസാനിപ്പിക്കുമോ എന്ന് അടിയന്തരപ്രമേയ നോട്ടീസിനെ പിന്തുണച്ച് സംസാരിക്കവേ സതീശന്‍ ചോദിച്ചു.
കുഴല്‍പ്പണക്കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമം നടന്നുവെന്നാരോപിച്ച പ്രതിപക്ഷനേതാവ് ബിജെപി പ്രസിഡന്റ് എന്നൊരു വാക്ക് പോലും ഉച്ചരിക്കാതിരിക്കാന്‍ മുഖ്യമന്ത്രി മറുപടിയില്‍ ശ്രദ്ധിച്ചുവെന്നും കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞത് ഒരു ശ്മശാനത്തില്‍ വിമാനം വീണപ്പോള്‍ 2000 ശവശരീരങ്ങള്‍ കിട്ടി എന്നാണ്. ഈ രണ്ടായിരം ശവശരീരങ്ങളും വിമാനത്തിലുണ്ടായിരുന്നു എന്ന് പറയുന്നത് പോലെയാ. തുകയെക്കുറിച്ചാണ് ഈ പറയുന്നത്.
തുക കൂടുതലാണ് എന്ന് പറയാന്‍ സമര്‍ഥിക്കുകയാണ്. പല വിമാനങ്ങള്‍ പല വിമാനത്താവളങ്ങളില്‍ ഇറങ്ങി. ഹെലിക്കോപ്ടറുകള്‍ ഇറങ്ങി. മറ്റ് വാഹനങ്ങള്‍ ഇറങ്ങി. എത്ര കോടി രൂപ ഈ തിരഞ്ഞെടുപ്പില്‍ ആളുകളെ സ്വീധീനിക്കുന്നതിനായി ചിലവഴിക്കപ്പെട്ടു. ബിജെപി നേതാക്കളുടെ ഒത്താശയോടെയാണ് കേരളത്തില്‍ ഇതുവരെ നടക്കാത്ത രീതിയില്‍ കുഴല്‍പ്പണം എത്തിച്ച സംഭവം നടന്നത്.
എത്ര തുകയാണ് കൊണ്ടുവന്നത്. ഒമ്പതര കോടിയെന്ന് വാര്‍ത്ത. ആറ് കോടി മറ്റ് ജില്ലയില്‍ പോയെന്ന് പറയുന്നു. എത്ര കോടി വണ്ടിയിലുണ്ടായിരുന്നു. എത്ര പണം കണ്ടെടുത്തു. ധര്‍മ്മരാജന്‍ 25 ലക്ഷം മാത്രം തട്ടിയെടുത്തെന്നാണ് പരാതി പറഞ്ഞത്. അറിയപ്പെടുന്ന സംഘപരിവാര്‍ പ്രവര്‍ത്തകനാണ് ഇയാള്‍. അയാളുടെ കൈയില്‍ 25 ലക്ഷമല്ല ഉണ്ടായിരുന്നത്. മൂന്നരക്കോടി വണ്ടിയിലുണ്ടായിരുന്നു എന്ന് മൊഴികിട്ടിയിട്ടും അത് എവിടെ നിന്ന് വന്നു സോഴ്‌സ് ഉള്ളതാണോ എന്നിട്ട് അയാള്‍ പ്രതിയായോ. ധര്‍മ്മരാജനെ വിളിച്ച ഓഫീസ് സെക്രട്ടറി, സംഘടനാ സെക്രട്ടറി, മുറി ബുക്ക് ചെയ്തുകൊടുത്തവര്‍. പണം വരുന്നത് കാത്തുനിന്ന ആലപ്പുഴയിലെ ബിജെപി ട്രഷറര്‍. സംസ്ഥാന അധ്യക്ഷന്റെ സെക്രട്ടറി, ഡ്രൈവര്‍ ഇവരെയെല്ലാം ചോദ്യം ചെയ്തു.
പണത്തിന്റെ സോഴ്‌സ് അന്വേഷിക്കാന്‍ അവസരം ഉണ്ടായിട്ടും അത് ഫലപ്രദമായി ഉപയോഗിച്ചോ. എന്തുകൊണ്ടാണ് ആദായനികുതി വിഭാഗത്തെ അറിയിക്കാത്തത്. സെക്ഷന്‍ 54 എഫ് പ്രകാരം ഇത് സംസ്ഥാന പോലീസ് എന്‍ഫോഴ്‌സെമ്ന്റ് ഡയറക്ടറേറ്റിന് റഫര്‍ ചെയ്യേണ്ടേ.
അഞ്ച് കോടിയില്‍ താഴെയായതുകൊണ്ട് ഞങ്ങള്‍ അന്വേഷിക്കണ്ട എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. ഇത് അഞ്ച് കോടിയല്ല അതില്‍ കൂടുതലുണ്ട് എന്ന് പറഞ്ഞ് പോലീസിന് അവരോട് അന്വേഷിക്കാന്‍ ആവശ്യപ്പെടാം. ഐപിഎസ് റാങ്കുള്ള പോലീസ് ഉദ്യോഗസ്ഥ അന്വേഷിച്ച കേസ് അന്വേഷിക്കാന്‍ ഇപ്പോള്‍ പ്രത്യേക സംഘത്തെ വച്ചിരിക്കുന്നു. അതില്‍ ആരൊക്കെയാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പരിശോധിക്കുന്നത് നന്നാകുമെന്നും സതീശന്‍ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും വിമര്‍ശിച്ചും കൊടകര കുഴല്‍പ്പണ കേസില്‍ ഗൗരവമായ അന്വേഷണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കല്‍, അന്വേഷണം വഴിതിരിച്ചുവിടല്‍, രാഷ്ട്രീയ പ്രതിയോഗികളെ തേജോവധം ചെയ്യല്‍ എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ പ്രൊഫഷണലിസമില്ലാത്ത അന്വേഷണത്തെ ന്യായീകരിച്ചു നടന്ന കോണ്‍ഗ്രസും ബി.ജെ.പിയും സൃഷ്ടിച്ച പുകമുറയ്ക്കു പിന്നിലാണ് കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ആഭിമുഖ്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് നടന്ന സ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിയാത്ത പണത്തിന്റെ ഒഴുക്കെന്ന് അദ്ദേഹം പറഞ്ഞു.
ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിയുകയും വ്യാജപ്രചരണങ്ങളെ തള്ളിക്കളയുകയും ചെയ്തുവെന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയാണ്. സ്വാതന്ത്രലബ്ധിക്കു ശേഷമുള്ള ഇന്ത്യയില്‍ ജനാധിപത്യ വ്യവസ്ഥയ്ക്കു മേല്‍ വന്‍തോതിലുള്ള അഴിമതി പരത്തിയ കരിനിഴലും കള്ളപ്പണം നമ്മുടെ സാമ്പത്തിക അസമത്വങ്ങളെ വര്‍ധിപ്പിക്കുന്നതും തുറന്നുകാട്ടാന്‍ നിരന്തരം സമരങ്ങളില്‍ ഏര്‍പ്പെട്ടത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്.
കള്ളപ്പണത്തിന്റെ വളര്‍ച്ചയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കിയ കോണ്‍ഗ്രസും അതിനെ പൂര്‍വാധികം ശക്തിയായി പ്രോത്സാഹിപ്പിക്കുന്ന ബിജെപിയും ഒന്നിച്ചാണ് കേരളത്തില്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളെ താറടിക്കാന്‍ ശ്രമിക്കുന്നത് എന്നത് കേവലം യാദൃശ്ചികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കള്ളപ്പണത്തിന്റെ വളര്‍ച്ച തടയുകയും നികുതി സംവിധാനം ശാക്തീകരിക്കുകയും അതുവഴി പൊതുഖജനാവിലെത്തുന്ന പണം പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിന് വിനിയോഗിക്കുകയും ചെയ്യണം എന്നതാണ് ഇടതുപക്ഷ മുന്നണിയുടെ ശക്തമായ നിലപാട്. ഈ കേസുമായി ബന്ധപ്പെട്ട് ഗൗരവമായ അന്വേഷണമാണ് നടക്കുന്നത്.
നടക്കാന്‍ പാടില്ലാത്ത കുറ്റകൃത്യമാണ് നടന്നതെന്നും അതിനെതിരെയുള്ള ശക്തമായ നടപടിയുമായാണ് പോലീസ് നീങ്ങുന്നത്. അതിന്റെ ഭാഗമായാണ് എസ്.ഐ.ടി അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ പാടില്ലെന്ന വിധത്തിലാണ് അന്വേഷണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha