ബിജെപിയിലെ നാണംകെട്ട ഗ്രൂപ്പു മാനേജർമാരായ ജാതിവാദികൾ ഈ തക്കത്തിന് താങ്കളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു, ചതിവെട്ടു വെട്ടി അവർ വീഴ്ത്തിയാലും തളർന്നു പോവരുത്: മാധ്യമ കോടതികളിൽ അങ്ങയെ വിചാരണ ചെയ്തു കൊണ്ടിരിക്കുന്ന നെറി കെട്ടവരെ കണക്കിലെടുക്കുകയേ ചെയ്യരുത്: കാരണം താങ്കൾ ഒരു പോരാളിയാകുന്നു: കെ സുരേന്ദ്രനെ പിന്തുണച്ച് സംവിധായകൻ

കൊടകര കുഴൽപണം കേസിൽ കെ സുരേന്ദ്രനെ പിന്തുണച്ച് സംവിധായകൻ രംഗത്ത്. കുഴൽപണ കേസിൽ നെട്ടോട്ടമോടുന്ന അദ്ദേഹത്തെ സാന്ത്വനിപ്പിച്ച് ആണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സംവിധായകൻ തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്.
സംവിധായകൻ ജോൺ ഡിറ്റോ ഈ സാഹചര്യങ്ങളിൽ പതറരുതെന്ന് കെ സുരേന്ദ്രനോട് പറയുന്നു. ശബരിമല വിഷയത്തിൽ നൂറിലധികം കേസുകളെടുത്തതിനെ നേരിട്ട സുരേന്ദ്രനെ പേടിപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്ന് ഡിറ്റോ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം- ഇങ്ങനെ 'കേസെടുത്ത് കെ.സുരേന്ദ്രനെ പേടിപ്പിക്കുവാൻ ആണ് ശ്രമം. ശബരിമല വിഷയത്തിൽ നൂറിലധികം കേസുകളെടുത്തതിനെ നേരിടുന്നയാളാണ്. അതിനാൽ അദ്ദേഹത്തിന് കേസുകൾ പുതുമയുള്ളതുമല്ല. DySP പൂങ്കുഴലി അന്വഷിച്ച് BJP ബന്ധമില്ല എന്ന് കണ്ടെത്തിയപ്പോൾ വാളയാർ കുഫെയിം സോജനും മറ്റുമുൾക്കൊള്ളുന്ന സംഘം അന്വഷിച്ച് BJP നേതാക്കളെ പ്രതിസ്ഥാനത്തേക്ക് മുദ്രയടിച്ചു കൊണ്ടിരിക്കുകയാണ്.
BJPയിലെ സുരേന്ദ്രൻ വിരുദ്ധ വിഭാഗങ്ങളും മലയാള മാധ്യമങ്ങളും പിണറായിയുടെ പാർട്ടിക്കാരും കോൺഗ്രസ്സുകാരും ലീഗുകാരും ഒന്നടങ്കം ഒരാളെ വളഞ്ഞു നിന്നാക്രമിക്കുകയാണ്.ഞാനെന്തായാലും കൊടകര സംഭവത്തിൽ കെ.സുരേന്ദ്രനൊപ്പം നിൽക്കുന്നു.
പണമിടപാടുനടത്തിയെന്ന് തെളിഞ്ഞാൽ അദ്ദേഹത്തിനെതിരെ നിയമ നടപടിയെടുക്കട്ടെ. ഇത് പിണറായി ജീഹാദികളെ സുഖിപ്പിക്കാനും കൊറോണ പ്രതിരോധത്തിൽ പരാജയപ്പെട്ട് 10000 മലയാളികൾ മരിച്ച ദയനീയാവസ്ഥ മറക്കാനും ഇട്ട കെണിവലയാണ്.പ്രിയപ്പെട്ട സുരേന്ദ്രാ..പിണറായിയുടെ പക താങ്കളെ ആഴത്തിൽ മുറിവേൽപ്പിച്ച് തള്ളിയെറിഞ്ഞാലും താങ്കൾ പതറിപ്പോവരുത്.
BJP യിലെ നാണംകെട്ട ഗ്രൂപ്പു മാനേജർമാരായ ജാതിവാദികൾ ഈ തക്കത്തിന് താങ്കളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതും അറിയാം.ചതിവെട്ടു വെട്ടി അവർ വീഴ്ത്തിയാലും തളർന്നു പോവരുത്.
മാധ്യമ കോടതികളിൽ അങ്ങയെ വിചാരണ ചെയ്തു കൊണ്ടിരിക്കുന്ന നെറികെട്ടവരെകണക്കിലെടുക്കുകയേ ചെയ്യരുത്. കാരണം താങ്കൾ ഒരു പോരാളിയാകുന്നു.പന്നികൾ കൂട്ടമായ് വരും സിങ്കം സിങ്കിളായും വരും.തോറ്റു പോയാലും അകത്തും പുറത്തുമുള്ള പന്നിക്കൂട്ടങ്ങൾക്ക് ഒരിക്കലും വഴങ്ങിക്കൊടുക്കരുത്.മോദിയും അമിത്ഷായും മറ്റനേകം മനുഷ്യരും താങ്കളോടൊപ്പമുണ്ടാകും എന്ന് എനിക്കുറപ്പുണ്ട്. ജയ്ഹിന്ദ്'. അദ്ദേഹത്തിന്റെ പോസ്റ്റ് പൂർണമാവുന്നു.
https://www.facebook.com/Malayalivartha