Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നു.. കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കാൻ ഇറാൻ..ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ..നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും..


ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ....ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം..


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഫ്ലാറ്റില്‍ യുവതി ക്രൂര പീഡനത്തിനിരയായ കേസില്‍ പ്രതി വലയില്‍; തൃശൂരിലുണ്ടെന്ന് കമ്മീഷണര്‍; പ്രതിക്കായി തിരച്ചിൽ ഊര്‍ജിതമാക്കി പൊലീസ്

08 JUNE 2021 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി: രമേഷ് പിഷാരടിക്കെതിരെ പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു... ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും

പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ

വണ്ടൂരിൽ ശശി തരൂർ എം.പിയുടെ കാർ തടഞ്ഞ് കൈയേറ്റ ശ്രമം....​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്

മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ യുവതി ക്രൂര പീഡനത്തിനിരയായ കേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കുന്നേലിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ്. മാര്‍ട്ടിന്‍ എവിടയാണെന്ന് തിരിച്ചറിഞ്ഞതായി കൊച്ചി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. പ്രതി തൃശൂരില്‍ തന്നെ ഉണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്‌. നാഗരാജു പ്രതികരിച്ചു.

പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പരാതി ലഭിച്ച്‌ രണ്ടു മാസം പൂര്‍ത്തിയാകുമ്പോൾ ഇതു സംബന്ധിച്ച്‌ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. പ്രതി ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്ന് കേസ് പരിഗണിക്കുമെന്നാണ് അറിയുന്നത്. അറിയപ്പെടുന്ന ക്രിമിനല്‍ അഭിഭാഷകനാണ് പ്രതി തൃശൂര്‍ മുണ്ടൂര്‍ സ്വദേശി പുലിക്കോട്ടില്‍ മാര്‍ട്ടിന്‍ ജോസഫിനായി ഹൈക്കോടതിയില്‍ ഹാജരാകുന്നത്.

 

പരാതി ലഭിച്ച്‌ രണ്ടു മാസമായിട്ടും കേസന്വേഷണം കാര്യമായി നടക്കാതിരുന്നതില്‍ പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പ്രതിയെ ഭയന്നു നാടുവിട്ട യുവതി സംസ്ഥാനത്തിന് പുറത്ത് സുഹൃത്തുക്കളുടെ വീട്ടില്‍ അഭയം തേടിയിരിക്കുകയാണ്. ഫ്ലാറ്റില്‍ നിന്നു രക്ഷപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഇവരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതി ഭീഷണിപ്പെടുത്തിയതായി ഇരയായ പെണ്‍കുട്ടിക്കൊപ്പമുള്ള യുവതി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പ്രതി അറസ്റ്റിലായാലും ജാമ്യം കിട്ടി പുറത്തു വരുന്നതോടെ വീണ്ടും ആക്രമിക്കുമോ എന്ന ഭീതിയിലാണ് ഇരയായ യുവതി. കൊച്ചിയിലും തൃശൂരുമെല്ലാം അത്യാവശ്യം സുഹൃദ് വലയങ്ങളുള്ള പ്രതി ഇവരുടെ സംരക്ഷണയിലാണ് ഇപ്പോള്‍ കഴിയുന്നതെന്നാണ് സംശയിക്കുന്നത്. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയുണ്ടാകാതെ വന്നതോടെയാണ് പരാതി സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുന്നതെന്നും അവര്‍ പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ഇയാളുടെ കസ്റ്റഡിയിലായ യുവതി ഫ്ലാറ്റില്‍ ക്രൂരമായ പീഡനത്തിനാണ് ഇരയായതെന്നാണ് വെളിപ്പെടുത്തല്‍. മോഡലിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന യുവതി ഓഹരി വിപണിയില്‍ ട്രേഡിങ്ങിന് സഹായിക്കുമെന്ന് പറഞ്ഞാണ് ആദ്യം പ്രതി മാര്‍ട്ടിനുമായി പരിചയത്തിലാകുന്നത്.

പ്രതിമാസം 40,000 രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതേ തുടര്‍ന്ന് കൊച്ചിയില്‍ ബുട്ടീക്ക് ആരംഭിക്കുന്നതിനായി കരുതി വച്ചിരുന്ന പണം ഇയാള്‍ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് അടുപ്പത്തിലായതോടെ ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. ഇരുവരും അടുത്ത് ഇടപഴകുന്നതിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രതി പകര്‍ത്തിയിരുന്നു.

 

 

വാഗ്ദാനം ചെയ്ത പണം നല്‍കാതെ വന്നതു ചോദ്യം ചെയ്തതോടെ ശാരീരികമായി ആക്രമിക്കാന്‍ തുടങ്ങി. ഇതിനിടെ വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ടും ഉപദ്രവിച്ചു. ഇതിനിടെ രക്ഷപ്പെട്ടു നാട്ടില്‍ തിരിച്ചു പോയ യുവതിയെ ഇവരുടെ നഗ്‌ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി തിരികെ കൊണ്ടു വരികയായിരുന്നു. തുടര്‍ന്നാണ് ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചു പൊളിക്കുകയും മുളകു പൊടി കലക്കി മുഖത്തൊഴിക്കുകയുമെല്ലാം ചെയ്തത്.

ബെല്‍റ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുകയും മുഖത്ത് മര്‍ദിക്കുകയും പതിവായിരുന്നു എന്നും യുവതി പറയുന്നു. 2020 ഫെബ്രുവരി 15 മുതല്‍ 2021 മാര്‍ച്ച്‌ എട്ട് വരെ പീഡനം നേരിട്ടതായാണ് പൊലീസിന്റെ പ്രഥമാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഇതിനിടെ പ്രതി ഭക്ഷണം വാങ്ങുന്നതിനായി പുറത്തുപോയ സമയം നോക്കി ഫ്ലാറ്റില്‍ നിന്നു രക്ഷപ്പെട്ട് പൊലീസില്‍ അഭയം തേടുകയായിരുന്നു.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈനയിലേക്ക് യു ടേൺ എടുത്തതെന്തിന്?  (7 minutes ago)

താടി എടുക്കാതെ സിനിമകളില്‍ അഭിനയിക്കുന്നതിന്റെ കാരണം പറഞ്ഞ് ഹരിശ്രീ അശോകന്‍  (26 minutes ago)

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീ കൊളുത്തി മരിച്ചു  (38 minutes ago)

കയ്യേറ്റ ശ്രമത്തിനിടെ ശശി തരൂരിന്റെ ഗൺമാന് പരുക്കേറ്റു; സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തി; പ്രതികളെ പിടികൂടി പോലീസ്  (39 minutes ago)

പണം കൈപ്പറ്റുന്നു എന്ന് തോന്നിപ്പിക്കും വിധം ഡിജിറ്റൽ മാർഗങ്ങളിലൂടെ എഡിറ്റ് ചെയ്ത ചിത്രം കൈരളി ന്യൂസ് പ്രചരിപ്പിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നൽകി കോൺഗ്രസ്  (45 minutes ago)

IRAN കായികതാരങ്ങളെ പോലും വെറുതെ വിടാതെ വധശിക്ഷ;  (1 hour ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി: രമേഷ് പിഷാരടിക്കെതിരെ പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച  (1 hour ago)

ഗംഭീര വരവേല്‍പ്പാണ് വാഴ 2 ന് ലഭിക്കുന്നത്; ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍  (1 hour ago)

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (2 hours ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (3 hours ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (3 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (3 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (3 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (4 hours ago)

Malayali Vartha Recommends