ദേശീയതലത്തിൽ ബിജെപി പാർട്ടി ഉയർത്തിപിടിക്കുന്ന ദേശീയത രാജ്യസ്നേഹം കളളപ്പണ വിരുദ്ധ നിലപാട് എന്നിവയെ കേരളത്തിലെ ബിജെപി നശിപ്പിക്കുന്നു : സംസ്ഥാനത്തെ പാർട്ടിയിൽ നടക്കുന്നത് ഇത്തരത്തിലുള്ള കാര്യങ്ങൾ എന്ന് ആരോപിച്ച് കേന്ദ്രനേതൃത്വത്തെ സമീപിക്കാൻ നീക്കം

കെ സുരേന്ദ്രൻ സമ്മർദത്തിലാക്കുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ വിമത നേതാക്കന്മാരുടെ നീക്കം വളരെയധികം ചർച്ചയാവുകയാണ്. കെ സുരേന്ദ്രനെതിരെ പ്രസീദ കൂടുതൽ തെളിവുകൾ പുറത്തുവിട്ടിരുന്നു. ഇതോടെ ബിജെപിയിലുള്ള പലർക്കും ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ്.അതി ഗൂഢമായ നീക്കമാണ് ഇവർ നടത്തുന്നത്. ദേശീയതലത്തിൽ ബിജെപി പാർട്ടി ഉയർത്തിപിടിക്കുന്ന ദേശീയത രാജ്യസ്നേഹം കളളപ്പണ വിരുദ്ധ നിലപാട് എന്നിവയെ ഇവർ നശിപ്പിക്കുന്നു എന്ന തരത്തിലേക്ക് കാര്യങ്ങൾ നീക്കാനാണ് ശ്രമം. സംസ്ഥാനത്തെ പാർട്ടിയിൽ നടക്കുന്നതെന്ന് ഇത്തരത്തിലുള്ള കാര്യങ്ങൾ ആണ് എന്ന് ആരോപിച്ച് കേന്ദ്രനേതൃത്വത്തെ സമീപിക്കുക എന്ന ലക്ഷ്യമാണ് അവർക്കുള്ളത്.
അവർക്കെതിരെ ആരോപണങ്ങൾ ഉയർത്തുന്ന തെളിവുകൾ നിരത്തി കൂടുതൽ തെളിവുകൾ ശേഖരിച്ച് പാർട്ടിയുടെ നിലവിലത്തെ അവസ്ഥ ദേശീയ നേതാക്കളെ ബോദ്ധ്യപ്പെടുത്തുകയാണ്, അവരുടെ ലക്ഷ്യം. ഇതിനുവേണ്ടി സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പിന്തുണ നേടാനുളള വഴികൾ അവർ തേടി തുടങ്ങിയിരിക്കുന്നുവെന്ന് ബിജെപി വ്യക്തമാക്കി.
മുതിര്‍ന്ന നേതാക്കളായ ഒ രാജഗോപാല്‍, സി കെ പത്മനാഭൻ തുടങ്ങിയവരോട് ആശയ വിനിമയം നടത്തിയായിരിക്കും വിമതര്‍ നീക്കം ശക്തമാക്കുന്നത്. പരസ്യമായി സുരേന്ദ്രന്‍റെ രാജി ആവശ്യപ്പെടാതെ കേന്ദ്രനേതൃത്വത്തെ കാര്യങ്ങൾ അറിയിക്കുകയാണ് അവരുടെ പ്രധാന ലക്ഷ്യം. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി, കേരളത്തിലെ കള്ളപ്പണ വിവാദത്തില്‍ വളരെയധികം കലിപ്പിൽ ആണെന്ന കാര്യം വിമതര്‍ക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ വിഷയങ്ങളില്‍ വ്യക്തമായ വിവരം ധരിപ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട സാഹചര്യത്തില്‍ കൃത്യമായ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയെ അറിയിക്കാനുള്ള വഴികളാണ് വിമതര്‍ ആരായുന്നത്.
കര്‍ണാടക- കേരളം റൂട്ടില്‍ കുഴല്‍പ്പണ കടത്തിനു പാര്‍ട്ടി നേതൃത്വത്തില്‍ ചിലര്‍ ചേര്‍ന്ന് പ്രത്യേക ഇടനാഴി രൂപപ്പെടുത്തിയിട്ടുണ്ടെന്നുള്ള വിവരം വിമതര്‍ ശേഖരിച്ച് വരുന്നുമുണ്ട്. പന്ത്രണ്ടാം വയസ് മുതൽ ക്രിമിനൽ പശ്‌ചാത്തലമുളള ധർമ്മരാജനെ പോലുളള ഒരാളെ തിരഞ്ഞെടുപ്പ് സാമഗ്രികൾ കൈകാര്യം ചെയ്യുന്നതിന്‍റെ ചുമതലകൾ ഏൽപ്പിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് വിമത നേതാക്കൾ വ്യക്തമാക്കുന്നത് . ധര്‍മ്മരാജന്‍ കള്ളപ്പണക്കടത്തിന്‍റെ വമ്പന്‍ ഇടനിലക്കാരനാണെന്ന വിവരം തെളിവുകള്‍ സഹിതം ഇവര്‍ ഉയര്‍ത്തുന്നുണ്ട് .
https://www.facebook.com/Malayalivartha