സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ചു വീട്ടില്‍എത്തിച്ചു പീഡിപ്പിച്ചു... പീഡനത്തിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി ...ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി തുടർച്ചയായി പീഡനം .... കൊല്ലം സ്വദേശി അറസ്റ്റിൽ

ചെറുവക്കല്‍ സ്വദേശി ഷംനാദ് ആണ് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. 22 വയസ്സുള്ള യുവതിയോട് പ്രണയം നടിച്ചു പ്രതി അടുപ്പത്തിലാവുകയായിരുന്നു..
പിന്നീട് ഷംനാദ് പെണ്‍കുട്ടിയെ വീട്ടില്‍എത്തിച്ചു പീഡിപ്പിച്ചു .. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോവുകയായിരുന്നു.. ചടയമംഗലം സ്വദേശിയായ യുവതി പീഡനം സഹിക്കാതെ വന്നപ്പോള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ചടയമംഗലം പോലീസ് ഷംനാദിനെ വീടിന്റെ സമീപത്തുനിന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു
https://www.facebook.com/Malayalivartha