Widgets Magazine
07
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ..എന്ത് സംഭവിച്ചു..?


കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...


മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...


കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...


കേന്ദ്രം വിരട്ടി..നരേന്ദ്ര മോദിയോട് ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർ​ഗ്..പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായും സമ്മതിച്ചു..

സഖാവ് പിണറായി വിജയന്റെ ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കി ഇട്ടല്ല ഹീറോയിസം ചമയാനും നിങ്ങളുടെയൊക്കെ ഉള്ളിലുള്ള രാഷ്ട്രീയ – മത വൈരം തീര്‍ക്കേണ്ടതും: ഫേക്ക് ഐഡികളില്‍ കിടന്നു പുളയ്ക്കുന്നവര്‍ സ്വന്തം മുഖവും മേൽവിലാസവും ഉപയോഗിച്ച് ധൈര്യം കാണിക്കണം: വിമർശകരെ കണ്ടം വഴി ഓടിച്ച് നടി ലക്ഷ്മി പ്രിയ

08 JUNE 2021 03:57 PM IST
മലയാളി വാര്‍ത്ത

തനിക്ക് നേരെ വന്ന വിമർശനങ്ങളുടെ മുനയൊടിച്ച് നടി ലക്ഷ്മി പ്രിയ രംഗത്ത്.ഞാൻ ബിജെപി അനുഭാവിയാണ് എന്ന് അറിഞ്ഞ നാൾ മുതൽ ലക്ഷ്മിപ്രിയ്ക്ക് നേരെ നിരവധി സൈബർ അറ്റാക്കുകൾ നടക്കുന്നുണ്ട്.ബിജെപി അധ്യക്ഷന്‍ കുഴല്‍ പണം കടത്തിയാല്‍ പാര്‍ട്ടി അല്ല ഇവിടുത്തെ നീതിന്യായ വ്യവസ്ഥ നോക്കിക്കൊള്ളുമെന്ന് നടി ലക്ഷ്മി പ്രിയ തുറന്നടിച്ചു.

തന്റെ നിലപാടുകളെ ചോദ്യം ചെയ്ത് തെറി പറയാനും രാഷ്ട്രീയം പറയാനും വന്നാല്‍ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ലക്ഷ്മി പ്രിയ താക്കീത് നൽകിയിരിക്കുകയാണ്. ഒരാളുടെ മതവും നിലപാടുകളും അയാളുടെ സ്വാതന്ത്ര്യമാണെന്നും അതില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും ലക്ഷ്മി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

 

 

ലക്ഷ്മി പ്രിയയുടെ കുറിപ്പ് ഇങ്ങനെ: കുറേ നാള്‍ ആയി ഈ അധിക്ഷേപം കേള്‍ക്കുന്നു എന്റെ അഞ്ചു വയസ്സുള്ള കുഞ്ഞിന്റെയടക്കം ഫോട്ടോയുടെ അടിയില്‍ വന്നു അനാവശ്യം പറയുന്നവര്‍ക്കെതിരെ ഞാന്‍ എനിക്ക് സാധ്യമാകുന്ന എല്ലാ നിയമ നടപടിയും സ്വീകരിക്കും.

സഖാവ് പിണറായി വിജയന്റെ ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കി ഇട്ടല്ല ഹീറോയിസം ചമയാനും നിങ്ങളുടെയൊക്കെ ഉള്ളിലുള്ള രാഷ്ട്രീയ – മത വൈരം തീര്‍ക്കേണ്ടതും ഫേക്ക് ഐഡികളില്‍ കിടന്നു പുളയ്ക്കുന്നവര്‍ സ്വന്തം മുഖവും മേൽവിലാസവും ഉപയോഗിച്ച് ധൈര്യം കാണിക്കണം.

 

 

മതേതര ഇന്ത്യയില്‍ ആര്‍ക്ക് എന്തു മതവും സ്വീകരിക്കാം എല്ലാവരും ജീവിച്ചിരിക്കെ അനാഥയാക്കപ്പെട്ട ഒരു പെണ്ണിന് ഒരു ജീവിതം നല്‍കാന്‍ ഒരു ജയേഷേ ഉണ്ടായുള്ളൂ ഈ പറയുന്ന മതേതരെ ആരെയും കണ്ടില്ല 18 കൊല്ലമായി

ആ കൈകളുടെ സുരക്ഷിതത്വത്തില്‍ ഞാന്‍ ജീവിക്കുന്നു എന്നെ ചാക്കില്‍ പൊതിഞ്ഞ് സിറിയയില്‍ ആടിനെ മേയ്ക്കാന്‍ അയച്ചില്ല. എന്നോട് അദ്ദേഹം മതം മാറാന്‍ ആവശ്യപെട്ടിട്ടില്ല. കേവലം മതം അല്ല മനസ്സാണ് മാറേണ്ടത് വെറുതെ എന്റെ പേര് മാത്രം മാറ്റിയാല്‍ മതം എങ്ങനെ മാറാന്‍ കഴിയും?

 

 

 

 

 

 

 

 

 

 

 

ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരം ആണ് സനാതന ധര്‍മ്മ വിശ്വാസി ആയി ജീവിക്കുന്നത്. ഞാന്‍ പലവട്ടം പറഞ്ഞിട്ടിട്ടുണ്ട് ഒരു പാര്‍ട്ടി കൊടിയുടെ കീഴിലും എന്നെ കൂട്ടിക്കെട്ടരുത് എന്ന്. ബിജെപി അനുഭാവം ഉണ്ട് അതും ഈ രാജ്യം നല്‍കുന്ന സ്വാതന്ത്ര്യം ആണ്. ഒരുവന് ഇഷ്ട്ടമുള്ള പാര്‍ട്ടിയില്‍ വിശ്വസിക്കാം. നിങ്ങള്‍ പറയുന്ന പ്രകാരം ആണെങ്കില്‍ ഇവിടെ ഇടതുപക്ഷം മാത്രമല്ലേ ഉണ്ടാവൂ? ഇന്ത്യയില്‍ കേരളം ഒഴികെ മറ്റ് ഏതു സംസ്ഥാനത്ത് ഈ പാര്‍ട്ടി ഉണ്ട്?

ഞാന്‍ ചാണകത്തില്‍ കിടന്നാലും സെപ്റ്റിക് ടാങ്കില്‍ കിടന്നാലും ഹിന്ദു ആയാലും ഇസ്‌ലാം ആയാലും ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് ഒരു ചുക്കും സംഭവിക്കാനില്ല. വളരെ വളരെ സാധാരണക്കാരിയായ ഒരു സ്ത്രീയാണ് ഞാന്‍ മതത്തിന്റെയോ രാഷ്ട്രീയത്തിന്റേയോ പേരില്‍ ഒരാളെയും വേര്‍തിരിച്ചു ഞാന്‍ കണ്ടിട്ടില്ല. ആരെയും മതം മാറ്റാനോ രാഷ്ട്രീയം മാറ്റാനോ ഞാന്‍ ശ്രമിച്ചിട്ടില്ല.

 

 

ബിജെപി അധ്യക്ഷന്‍ കുഴല്‍ പണം കടത്തിയാല്‍ പാര്‍ട്ടി അല്ല ഇവിടുത്തെ നീതിന്യായ വ്യവസ്ഥ നോക്കിക്കൊള്ളും. എന്റെ ഫെയ്സ്ബുക്ക് പേജ് എന്റെ മാത്രം പേജ് ആണ് ഒരാളെയും കൈ പിടിച്ചു ഫോളോ ചെയ്യിക്കുന്നില്ല. നിങ്ങള്‍ക്ക് ധൈര്യമായി അണ്‍ഫോളോ ചെയ്യാം. മേലില്‍ തെറി പറയാനോ രാഷ്ട്രീയം പറയാനോ എന്റെ പേജ് വരരുത് നിയമ നടപടിയുമായി ഞാന്‍ മുന്നോട്ട് പോകും,

നിങ്ങള്‍ക്ക് നിങ്ങളുടെ രാഷ്ട്രീയം നിങ്ങള്‍ക്ക് നിങ്ങളുടെ മതം വിശ്വാസം. അതില്‍ ഞാന്‍ ഇടപെടാത്തിടത്തോളം കാലം നിലപാടുകളെ ചോദ്യം ചെയ്യാന്‍ വരരുത്. കുറിപ്പ്പൂർണ്ണമാകുന്നു. നേരത്തെയും സൈബർ അറ്റാക്കുകൾ ഈ വിഷയത്തിൽ ലക്ഷ്മിപ്രിയ നേരിട്ടിരുന്നു. അതിനെല്ലാം തക്കതായ മറുപടി തന്നെയാണ് നടി കൊടുത്തിട്ടുള്ളത്.

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം  (6 hours ago)

മഴക്കെടുതിയില്‍ നഷ്ടപരിഹാരം അനുവദിച്ച് സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി  (6 hours ago)

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (6 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവെന്ന് പരാതി  (6 hours ago)

നീറ്റ്‌ചോദ്യപേപ്പര്‍ ചോര്‍ച്ച; വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്  (7 hours ago)

കെ എഫ് സി വഴി സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു  (7 hours ago)

2021 മുതല്‍ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് ചെലവഴിച്ചത് 558 കോടി  (7 hours ago)

ബഹിരാകാശത്ത് നടക്കുന്ന ആദ്യമലയാളിയായി ഒറ്റപ്പാലം സ്വദേശി  (7 hours ago)

ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി  (7 hours ago)

ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പ്ലസ് ടു നിര്‍ബന്ധമല്ല  (9 hours ago)

MLA-യുടെ തോളിൽ കൈയിടാൻ താനാരുവാ...!ക്യാമ്പിൽ കലഹം ഉണ്ടാക്കാൻ ഇറങ്ങി റിപ്പോർട്ടർ തെളിവ് സഹിതം പഞ്ഞിക്കിട്ട് നാട്ടുകാർ  (9 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി  (9 hours ago)

ജനകീയ പിന്തുണയോടെ സമ്മര്‍ദ്ദ ശഖ്തിയായി നില്‍ക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ്  (9 hours ago)

കാലൻ 'ഡോൾഫിൻ ചുഴലിക്കാറ്റ്' കടലും കരയും ഒരുപോലെ ചുരുട്ടി എറിയും..! RED ALERT-ൽ മാറ്റമില്ല ക്യാമ്പ് വിടാൻ വരട്ടെ..ഇന്ന് രാത്രി  (9 hours ago)

ഓണത്തിന് നാട്ടിലെത്തിയ പ്രവാസികൾക്ക് മുട്ടൻ പണി തിരിച്ച് പോകാൻ കുടുബം വിൽക്കണം..?! ദുബായിലെ സ്ഫോടനത്തിൽ ട്വിസ്റ്റ്  (9 hours ago)

Malayali Vartha Recommends