തൊട്ടവര്‍ സൂക്ഷിക്കേണ്ടി വരും... കെ. സുരേന്ദ്രന്റെ രാജിക്കായി ഒളിഞ്ഞും തെളിഞ്ഞും നിന്നവര്‍ക്ക് കനത്ത തിരിച്ചടി നല്‍കി അമിത്ഷായും സംഘവും; ജാഗ്രതക്കുറവ് ഉണ്ടായെങ്കിലും കെ. സുരേന്ദ്രന് കേന്ദ്ര പിന്തുണ; കൂടുതല്‍ കരുത്തനായി സുരേന്ദ്രന്‍ കേരളത്തിലേക്ക്

ഒരാപത്ത് സമയത്ത് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ രംഗത്തെത്തിയ ബിജെപി നേതാക്കന്‍മാര്‍ക്കുള്‍പ്പെടെ കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ സുരേന്ദ്രനെ വിളിപ്പിച്ചത് രാജി എഴുതി വാങ്ങാനെന്നു വരെ പ്രചാരണം നടത്തി. എന്നാല്‍ സുരേന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്രം എടുത്തത്.
കുഴല്‍പ്പണക്കേസും തിരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച വെളിപ്പെടുത്തലുകളും പ്രതിസന്ധിയിലാക്കിയ ബി. ജെ. പി കേരള ഘടകത്തിന് ദേശീയ നേതൃത്വത്തിന്റെ പിന്തുണ നല്‍കി.
ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാന നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായെന്ന് വിലയിരുത്തുന്ന കേന്ദ്ര നേതൃത്വം പാര്‍ട്ടിയെ ദുര്‍ബലമാക്കാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കത്തെ ഒന്നിച്ചെതിര്‍ക്കാന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് നിര്‍ദ്ദേശം നല്‍കി. വിവാദങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചെങ്കിലും എടുത്തുപിടിച്ച് നേതാക്കള്‍ക്കെതിരെ നടപടി വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം.
ഡല്‍ഹിയിലുള്ള കെ. സുരേന്ദ്രന്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാതിരുന്നതിനൊപ്പം കുഴപ്പണക്കേസും വിവാദ വെളിപ്പെടുത്തലുകളും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത് സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന് വിശദീകരണം നല്‍കിയതായി അറിയുന്നു.
ചര്‍ച്ചയുടെ വിവരങ്ങള്‍ സുരേന്ദ്രന്‍ വെളിപ്പെടുത്തിയില്ല. സി.പി.എം നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍, കേസുകളും തിരഞ്ഞെടുപ്പ് ഫണ്ട് വെളിപ്പെടുത്തലുകളും നിരത്തി ബി.ജെ.പിയെ ഹൈജാക്ക് ചെയ്യാനാണ് ശ്രമമിക്കുന്നതെന്ന് സുരേന്ദ്രന്‍ വിശദീകരിച്ചതായി അറിയുന്നു.
തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ വിവാദങ്ങള്‍ പാര്‍ട്ടിയെ പിടികൂടിയെങ്കിലും പെട്ടെന്ന് സംസ്ഥാന ഘടകത്തില്‍ അഴിച്ചു പണി വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. സുരേന്ദ്രന് ഒരവസരം കൂടി നല്‍കുമെന്നും അറിയുന്നു.
അതേസമയം തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം സംബന്ധിച്ച് സംസ്ഥാന ഘടകത്തിന് ജാഗ്രത കുറവുണ്ടായെന്ന് കേന്ദ്ര നേതാക്കള്‍ വിലയിരുത്തുന്നു.
ഇ.ശ്രീധരന്‍, ജേക്കബ് തോമസ്, സി.വി. ആനന്ദ് ബോസ് എന്നിവരടങ്ങിയ സ്വതന്ത്ര സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാന നേതൃത്വത്തിന് സംഭവിച്ച പിഴവുകള്‍ വിശദീകരിക്കുന്നുണ്ടെന്നാണ് സൂചന.
മുട്ടില്‍ വനം കൊള്ളക്കേസില്‍ സി.പി.എമ്മും സര്‍ക്കാരും പ്രതിക്കൂട്ടിലായതില്‍ നിന്നു ജനശ്രദ്ധ തിരിച്ചു വിടാനാണ് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കള്ളക്കേസ് ചമയ്ക്കുന്നതെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആരോപിച്ചു.
കൊടകര കേസില്‍ നേതാക്കളെ വിളിച്ചുവരുത്തി തെറ്റായ വാര്‍ത്തകള്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കി പാര്‍ട്ടിയുടെ സല്‍പ്പേര് നശിപ്പിക്കാനും നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുമായി പൊലീസ് വ്യാപകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഖമ്മദ് ഖാന് നിവേദനം നല്‍കിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രക്ഷോഭം നടത്തും. പൊലീസിന്റെ നിയമവിരുദ്ധ നടപടിക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കും. ഒ. രാജഗോപാല്‍, പി. സുധീര്‍, എസ്. സുരേഷ്, വി.വി. രാജേഷ് എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു. എന്തായാലും സുരേന്ദ്രന്‍ ഡല്‍ഹിയില്‍ നിന്നും ഇനി തിരിച്ചു വരുന്നത് കൂടുതല്‍ കരുത്തോടെയായിരിക്കും. അതിനാല്‍ തന്നെ പാളയത്തിലെ ശത്രുക്കളും പേടിക്കണം.
"
https://www.facebook.com/Malayalivartha