ചെന്നിയല്ല സുധാകരന്‍... ബിജെപി നേതാക്കളെ തിരഞ്ഞ് പിടിച്ച് തോല്‍പ്പിക്കാന്‍ നടന്നതിന്റെ ഫലം കോണ്‍ഗ്രസുകാര്‍ അറിഞ്ഞു; ബിജെപിക്കാര്‍ തോല്‍ക്കുകയും ചെയ്തു കോണ്‍ഗ്രസുകാരും തോല്‍ക്കുകയും ചെയ്തു; അതിന്റെ ഫലം ലഭിച്ചത് സിപിഎമ്മിന്; കേരളത്തില്‍ കോണ്‍ഗ്രസിന്റെ പോരാട്ടം ഇനി സിപിഎമ്മിനെതിരെ മാത്രമാക്കാന്‍ നീക്കം

സത്യത്തില്‍ ഈ കോണ്‍ഗ്രസുകാരെ തോല്‍പ്പിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടേയും അന്ധമായ ബിജെപി വിരോധമാണ് അവരെ വീട്ടിലിരുത്തിയത്. ഭരണത്തിലിരിക്കുന്ന എല്‍ഡിഎഫിനെ തോല്‍പ്പിക്കാനല്ല അവര്‍ ശ്രമിച്ചത്.
ഒറ്റ സീറ്റുള്ള ബിജെപിയുടെ അക്കൗണ്ട് പൂട്ടാനാണ്. ന്യൂനപക്ഷ വോട്ട് കിട്ടാനാണ് ശ്രമിച്ചത്. അതോടെ ബിജെപിയും ഒന്നുറപ്പിച്ചു കോണ്‍ഗ്രസുകാരെ പരാജയപ്പെടുത്തുക. അതോടെ ബിജെപിയുടെ വോട്ട് കോണ്‍ഗ്രസിന് കിട്ടിയില്ല. അതോടെ ഭരണവും പോയി. ഇത് പുതിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്.
കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ഇടതുപക്ഷമാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പോരാട്ടം സി.പി.എമ്മിനും ബി.ജെ.പിക്കുമെതിരേയാണ്. അതേസമയം, കേരളത്തില്‍ ബി.ജെ.പി ദുര്‍ബലമാണ്. എതിരിടാന്‍ മാത്രം ഒരു ശക്തിയല്ല. ഇവിടെ സി.പി.എമ്മിന്റെ അക്രമത്തിനും ഫാസിസ്റ്റ് ശൈലിക്കും ജനാധിപത്യവിരുദ്ധ സമീപനത്തിനും എതിരേയാണ് പോരാടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ബി.ജെ.പി ഒന്നും ചെയ്യാന്‍ കഴിയാത്ത അത്രയും അശക്തരാണെന്ന് തെളിയിച്ചില്ലേ. വളരാത്തൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയല്ല ലക്ഷ്യം, വളര്‍ന്ന് പന്തലിച്ചു ഫാസിസത്തിലൂടെ ഒരു സംസ്ഥാനത്തെ അടക്കി ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് ഫാസിസത്തിനെതിരെയാണ് എന്റെ ആദ്യ പോരാട്ടം. ജനാധിപത്യപരമായ സ്വാതന്ത്ര്യം നിഷേധിച്ച് ഫാസിസ്റ്റ് പ്രവണതയോടെ ഭരിക്കുന്ന ഇടതുപക്ഷമാണ് മുഖ്യശത്രു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ദേശീയ തലത്തില്‍ ബി.ജെ.പിയാണ് മുഖ്യശത്രു എന്നും സുധാകരന്‍ വ്യക്തമാക്കി. പാര്‍ലമെന്റില്‍ ഞാന്‍ ആര്‍ക്കെതിരെയാണ് സംസാരിക്കുന്നതെന്ന് എന്റെ പ്രസംഗം സാക്ഷിയാണ്. അവിടെ ബി.ജെ.പിക്ക് എതിരെ മാത്രമാണ് സംസാരിക്കുന്ന്. പാര്‍ലമെന്റില്‍ സി.പി.എമ്മിനെ പരാമര്‍ശിക്കാറില്ല. കാരണം അവിടെ അങ്ങനെയൊരു പ്രസ്ഥാനം ഇല്ല.
പക്ഷേ കേരളത്തില്‍ സി.പി.എം ശക്തരാണ്. ശക്തരായടുത്ത് അവരെ എതിര്‍ക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ ബാദ്ധ്യതയാണ്. അതല്ലെങ്കില്‍ ഈ സംസ്ഥാനം തീര്‍ത്തും സി.പി.എമ്മിന്റെ കയ്യിലേക്ക് പോകുമെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം, തന്നെ ആര്‍.എസ്.എസിന്റെ മേലങ്കിയണിയിക്കാന്‍ ശ്രമിക്കുന്നത് ആശങ്കയും ഭീരുത്വവുമാണ്. എന്നെപ്പോലെ ഒരു രാഷ്ട്രീയക്കാരനെ ഇല്ലാതാക്കാനുള്ള സി.പി.എമ്മിന്റെ കുത്സിത ശ്രമമാണ് ഈ നുണപ്രചരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നിയുക്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഉടന്‍ തന്നെ ഇന്ദിരാഭവനിലെത്തി ഔദ്യോഗിക ചുമതലയേറ്റെടുത്തേക്കും. എപ്പോള്‍ ചുമതലയേല്‍ക്കണമെന്ന് ഇന്ന് രാവിലെയോടെ തീരുമാനിക്കും.
പ്രസിഡന്റായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക തീരുമാനം വന്നതിന് പിന്നാലെ, കെ. സുധാകരന്‍ ഇന്നലെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും നേരില്‍ കണ്ട് പിന്തുണ തേടി. നിയമസഭാമന്ദിരത്തിലും അദ്ദേഹമെത്തി. ഗ്രൂപ്പ് ഭേദമെന്യേ എല്ലാ എം.എല്‍.എമാരും അദ്ദേഹത്തെ അഭിനന്ദിക്കാനെത്തി.
രാവിലെ 11.30ഓടെയാണ് കെ.പി.സി.സി ആസ്ഥാനത്തെത്തി മുല്ലപ്പള്ളിയെ കണ്ടത്. മുക്കാല്‍മണിക്കൂര്‍ നേരം ഇരുവരും ചര്‍ച്ച നടത്തി. മുല്ലപ്പള്ളി സുധാകരന് പൂര്‍ണ പിന്തുണ അറിയിച്ചു. അതിന് ശേഷമാണ് നിയമസഭയിലെത്തിയത്. ഹരിപ്പാട്ടായിരുന്ന ചെന്നിത്തല വൈകിട്ട് തിരുവനന്തപുരത്തെത്തിയ ശേഷം സുധാകരന്‍ അദ്ദേഹത്തെ വഴുതയ്ക്കാട്ടെ വസതിയില്‍ സന്ദര്‍ശിക്കുയായിരുന്നു.
"
https://www.facebook.com/Malayalivartha