ഞെട്ടലോടെ അമേരിക്കക്കാര്‍... ലോക രാജ്യങ്ങളെ വിറപ്പിക്കുന്ന അമേരിക്കന്‍ പോലീസിനും രഹസ്യ പോലീസിനും ഒന്നും ചെയ്യാനായില്ല; അമേരിക്കന്‍ പ്രസിഡന്റിനെയും പിടിച്ച് അമേരിക്കന്‍ ചീവീട്; വൈറ്റ്ഹൗസ് വിമാനം വൈകിച്ചത് 5 മണിക്കൂര്‍; എന്ത് ചെയ്യണമെന്നറിയാതെ ജനങ്ങള്‍

അമേരിക്കക്കാര്‍ ലോകത്തെ വിറപ്പിച്ചിട്ടേയുള്ളൂ. എന്നാല്‍ ഇപ്പോള്‍ അമേരിക്കയെ വിറപ്പിക്കാനെത്തിയിരിക്കുകയാണ് ചീവിടുകള്‍. നീണ്ട 17 വര്‍ഷത്തിനു ശേഷം അമേരിക്കയെ വിറപ്പിക്കാനെത്തിയ ചീവീടു കൂട്ടം പ്രസിഡന്റ് ജോ ബൈഡനെയും വെറുതേ വിട്ടില്ല. ജി7 ഉച്ചകോടിക്കായി യൂറോപ്പിലേക്കു പുറപ്പെടാന്‍ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ കയറാനെത്തിയ ബൈഡന്‍, പിന്‍കഴുത്തില്‍നിന്ന് ചീവീടിനെ (സിക്കാഡ) തട്ടിമാറ്റിയ ശേഷം മാധ്യമപ്രവര്‍ത്തരോടു പറഞ്ഞു: ചീവിട് പിടിക്കാതെ നോക്കണേ. ഒരെണ്ണം എന്നെയും പിടിച്ചു!
ബൈഡനു മുന്നേ പറക്കേണ്ട മാധ്യമപ്രവര്‍ത്തകരുടെ വിമാനത്തിന്റെ എന്‍ജിനില്‍ ചീവീടുകള്‍ കയറിയതിനു പിന്നാലെയായിരുന്നു പ്രസിഡന്റിനെ ചീവീട് പിടിച്ചത്. ആയിരക്കണത്തിന് ചീവീടുകള്‍ എന്‍ജിനുള്ളില്‍ കയറിയിയതോടെ മാധ്യമപ്രവര്‍ത്തകരുടെ വിമാനം 5 മണിക്കൂര്‍ വൈകി.
ചുവന്ന കണ്ണും സുതാര്യമായ ചിറകുകളുമുള്ള ചീവീട് അപകടകാരികളല്ല. ചെടികളുടെ നീര് ഊറ്റിക്കുടിച്ചാണു ജീവന്‍ നിലനിര്‍ത്തുന്നത്. 12 വര്‍ഷത്തോളം മണ്ണിനടിയില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ 'പിരിയോഡിക്കല്‍ സിക്കാഡ' യുടെ 'കിരി കിരി' ശബ്ദശല്യം കാരണം അമേരിക്കയിലെ പതിനഞ്ചോളം സംസ്ഥാനങ്ങളാണു സഹികെട്ടിരിക്കുന്നത്. മുട്ടയിട്ടു കഴിഞ്ഞാല്‍ ജൂലൈ ആദ്യ ആഴ്ചയോടെ ഇവ ചത്തൊടുങ്ങുമെന്നാണു കരുതുന്നത്. പുതിയ തലമുറയെ കാണണമെങ്കില്‍ ഇനി 17 വര്‍ഷം കഴിയണം.
വൃക്ഷങ്ങളുടെ പുറം തോടില്‍ ഇരുന്ന് പാട്ടുപാടുന്ന ഒരു ജീവിയാണ് ചീവീട്. മിക്കവാറും മരത്തൊലിയുടെ നിറം തന്നെയുള്ള ഇവയെ ആര്‍ക്കും പെട്ടെന്ന് കണ്ടുപിടിക്കാനാവില്ല എന്നതുകൊണ്ട് ശത്രുക്കളില്‍ നിന്നും രക്ഷപെടുവാന്‍ കഴിയുന്നു. വൃക്ഷങ്ങളുടെ തടിയിലോ ശാഖകളിലോ വീടുണ്ടാക്കി തൊലിക്കിടയില്‍ മുട്ടയിടുന്നു. ഷഡ്പദങ്ങളുടെ ഗണത്തില്‍പ്പെടുന്ന ഇവയെ അന്റാര്‍ട്ടിക്കയിലൊഴികെ മിക്കവാറും എല്ലാ വന്‍കരകളിലും കാണാം.
സുതാര്യമായ നാലുചിറകുകളും ശരീരം മിക്കവാറും ഇരുണ്ടനിറവും മനോഹരമായ സംയുക്തനേത്രങ്ങളും ഇവയ്ക്കുണ്ട്. രണ്ട് സെന്റി മീറ്റര്‍ മുതല്‍ 5 സെന്റി മീറ്റര്‍ വരെയാണ് ഇവയുടെ വലിപ്പം.
ഏകദേശം 3000 ലധികം ഇനം ചീവീടുകളുണ്ട്. ചില ഇനം ചീവീടുകള്‍ വര്‍ഷത്തില്‍ മിക്കവാറും കാലം മണ്ണില്‍ സുഷുപ്താവസ്തയിലായിരിക്കും ഈ സുഷുപ്തി ചിലപ്പോള്‍ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കും. അമേരിക്കയില്‍ കാണുന്ന പിരിയോഡിക്കല്‍ സിക്കാഡക്ക് 17 വര്‍ഷം വരെ ഈ സുഷുപ്തി നീണ്ടുനില്‍ക്കുന്നു. മുട്ടയില്‍ നിന്നും പുറത്തുവന്ന് നിംഫ് ആയി 12 വര്‍ഷത്തോളം മണ്ണിനടിയില്‍ കഴിയുന്നു. മരനീരുകളാണ് ചീവീടുകളുടെ പ്രധാന ഭക്ഷണം. ധാരാളം മരങ്ങള്‍ ഉള്ള ഒരു തോപ്പില്‍ ആയിരക്കണക്കിനു ചീവീടുകള്‍ ഉണ്ടായിരിക്കും.
ഓരോന്നും അരിമണിയോട് സാമ്യമുള്ള നൂറുകണക്കിനു മുട്ടകളിടും. ആറാഴ്ചയാണ് മുട്ട വിരിയാന്‍ ആവശ്യം. അതിനുശേഷം അവ നിംഫ് ആയി മണ്ണിലേക്കു വീഴും. കുറച്ചുകാലം പിന്നെ മണ്ണിനകത്താണ്. അതിനുശേഷം പുറത്തുവരുന്ന അവ മരത്തില്‍ പറ്റിക്കയറി തോടുകള്‍ക്കിടയില്‍ താമസമാക്കും. ഇതിനിടയില്‍ അവയുടെ പുറം തോടുകള്‍ നഷ്ടപ്പെടുന്നു. മണ്ണില്‍ വസിക്കുന്ന കാലം വ്യത്യസ്തമാണെങ്കിലും മിക്കവാറും ചീവീടുകളും മണ്ണില്‍ നിന്നും പുറത്തുവന്നാല്‍ ആറാഴ്ച മാത്രമേ പിന്നീട് ജീവിക്കുകയുള്ളു
ചെവി കിരു കിരു ആക്കുന്ന ചീവീടുകളുടെ ശബ്ദം പ്രസിദ്ധമാണ്. ഉദരത്തിനു താഴെയുള്ള ടിംബല്‍ എന്ന ഭാഗം കൊണ്ടാണ് ആണ്‍ ചീവീടുകള്‍ ശബ്ദം ഉണ്ടാക്കുന്നത്. നിശ്ശബ്ദജീവികളാണ് സ്ത്രീ ചീവീടുകള്‍. അപായസൂചനയും ഇണയെ ആകര്‍ഷണവുമാണ് ഈ ശബ്ദത്തിന്റെ ലക്ഷ്യം. ശബ്ദം കേട്ട് അടുത്തുചെന്നാല്‍ ചീവീടുകള്‍ നിശ്ശബ്ദരാകും. ജീവികളെ കടിക്കുമെങ്കിലും അത് മരത്തിന്റെ കാണ്ഡമെന്ന് തെറ്റിധാരണയിലാണ് അവ കടിക്കുന്നത്.
https://www.facebook.com/Malayalivartha