മലപ്പുറത്ത് ജീപ്പ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ആറ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

മലപ്പുറത്ത് ജീപ്പ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. വനംവകുപ്പ് ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
മലപ്പുറം ആര്‍ത്തലക്കുന്ന് കോളനിയില്‍ ആണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റത് കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാര്‍ക്കാണ്. പെരിന്തല്‍മണ്ണ, കരുവാരക്കുണ്ട് എന്നിവടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഘം ആര്‍ത്തലക്കുന്ന് കോളനിക്ക് സമീപമുള്ള വനമേഖലയില്‍ സന്ദര്‍ശനം നടത്താന്‍ എത്തിയപ്പോള്‍ ആണ് അപകടം ഉണ്ടായത്.
വാഹനത്തില്‍ രണ്ട് വനിതകള്‍ ഉള്‍പ്പടെ ആറ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. കയറ്റം കയറാനാവാതെ മുകളിലേക്ക് പോകുകയായിരുന്ന ജീപ്പ് പിറകിലേക്ക് വന്ന് മറിയുകയായിരുന്നു.
20 അടി താഴ്ച്ചയിലുള്ള വെള്ളാരം കുന്നേല്‍ പ്രകാശിന്റെ വീടിന് മുകളിലേക്കാണ് ജീപ്പ് മറിഞ്ഞത്. വീടിന്റെ പിന്‍ഭാഗം അപകടത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല.
കരുവാരകുണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഗിരീഷ്, അഭിലാഷ്, അമൃത രശ്മി, വിനീത, വാച്ചര്‍ രാമന്‍, ഡ്രൈവര്‍ നിര്‍മല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
"
https://www.facebook.com/Malayalivartha