മയിലുകള്‍ കാടുകളില്‍ നിന്ന് നാട്ടിന്‍ പുറത്തേക്കിറങ്ങുന്നു.... കൗതുകമായി കാഴ്ച

മയിലുകള്‍ കാടുകളില്‍ നിന്ന് നാട്ടിന്‍ പുറത്തേക്കിറങ്ങുന്നു. കാലാവസ്ഥാ മാറ്റം പീലി വിടര്‍ത്തുമ്പോള്‍ മയിലുകള്‍ നാട്ടില്‍ പുറങ്ങളില്‍ ചുവടുവയ്ക്കുന്നു. വീടുകളുടെ മുറ്റത്തും സിറ്റ് ഔട്ടിലും പുരയിടങ്ങളിലും മയിലുകള്‍ എത്താറുണ്ട്.
മല്ലപ്പള്ളി , തിരുവല്ല താലൂക്കിന്റെ പലഭാഗങ്ങളിലും രണ്ടു മാസമായി മയിലിനെ പതിവായി കാണുന്നു. കേരളത്തിലെ കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും വരണ്ട കാലാവസ്ഥ പടരുന്നതും കാട്ടില്‍ തീറ്റ കുറഞ്ഞതും വന്യമൃഗങ്ങളുടെ ശല്യവുമാണ് മയിലുകള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ കാരണമെന്നാണ് പക്ഷി നിരീക്ഷകരും ശാസ്ത്രജ്ഞരും വിലയിരുത്തുന്നത്.
അതേസമയം ആണ്‍ മയിലിന് നീലയും പച്ചയും കലര്‍ന്ന നീളന്‍പീലികള്‍ ആണ് ഉള്ളത് ,ഇവ വാലായിട്ടാണ് കാണപ്പെടുന്നത്. ഇവ പീലികള്‍ നിവര്‍ത്തി ആടാറുണ്ട്. ഇത് കാഴ്ചക്കാര്‍ക്ക് വളരെ മനോഹരമായ ഒരു കാഴ്ചയാണ്.
ഇവയ്ക്ക് തലയില്‍ പൂവും ഉണ്ട്. പെണ്‍ മയിലുകളുടെ തൂവലുകള്‍ ഇരുണ്ട പച്ച,തവിട്ട്,ചാരനിറത്തില്‍ ഇടകലര്‍ന്ന് കാണപ്പെടുന്നു. ആണ്‍ മയിലിനെ പോലെ പെണ്‍ മയിലിന് നീളമുള്ള വാല്‍ ഇല്ല.
ഒരു മയിലില്‍ നിന്ന് ശരാശരി 200 പീലികള്‍ ലഭിക്കുന്നു. ഇന്ത്യയില്‍ മയിലിനെ കൊല്ലുന്നതും പീലി ശരീരത്തില്‍ അണിയുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്.
കൊഴിഞ്ഞു വീഴുന്ന പീലികള്‍ കൈവശം വയ്ക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ കൊഴിയുന്ന പീലിയുടെ മുകളിലൂടെ മയിലുകള്‍ സഞ്ചരിച്ച് അവ കേടുപാടുള്ളതാകുകയും ഒടിയുകയും ചെയ്യും
നാട്ടിന്‍പുറങ്ങളില്‍ വേനല്‍ സീസണില്‍ എത്തിയ ഇവ കാലവര്‍ഷത്തോടെ കാട്ടിലേക്കു മടങ്ങാനാണ് സാധ്യത.
"
https://www.facebook.com/Malayalivartha