കോവിഡിൽ ജനങ്ങൾ വലയുമ്പോൾ കോളടിച്ച് സർക്കാർ; പിഴയായി പോലീസ് ഈടാക്കിയത് 35 കോടി, രജിസ്റ്റർ ചെയ്തത് 82000 കേസുകള്‍: കൊവിഡ് മാനദണ്ഡം ലംഘിക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴ അടയ്ക്കാന്‍ മാത്രമായി എല്ലാ ജില്ലകളിലും പോലീസിന് പ്രത്യേക അക്കൗണ്ട്

കോവിഡ് കാലത്ത് സാധാരണ ജനങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരാണ്. എന്നാൽ ഇതിനോടൊപ്പം പോലീസിന്റെ പിഴയും കൂടിയായാൽ പിന്നെ പറയേണ്ടതില്ലല്ലോ. ഈ വർഷത്തെ ഇതുവരെയുള്ള കണക്കെടുത്താൽ കൊവിഡ് കാലത്ത് പിഴയായി പോലീസ് ഈടാക്കിയത് 35 കോടി രൂപ.
ഇക്കാലയളവില്‍ 82000 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തുവെന്ന് പുറത്തുവന്ന റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നുണ്ട്. പകര്‍ച്ച വ്യാധി തടയല്‍ നിയമപ്രകാരമാണ് പോലീസ് നടപടി.
500 രൂപ മുതല്‍ 5000 രൂപ വരെയാണ് പിഴയീടാക്കുന്നത്. മാസ്‌കില്ലെങ്കില്‍ 500 രൂപ ഈടാക്കും. മാനദണ്ഡങ്ങള്‍ ലംഘിച്ച് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ളവയ്ക്ക് 5000 രൂപ വരെ ഈടാക്കുകയാണ് ചെയ്യുന്നത്.
കൊവിഡ് കാലത്ത് ജനങ്ങള്‍ വളരെ പ്രതിസന്ധിയിലാണ് എന്നിരിക്കെ പോലീസ് അകാരണമായി പിഴയീടാക്കുന്നു എന്ന ആക്ഷേപം സർക്കാരിനും പോലീസിനുമെതിരെ ശക്തമായി ഉയരുന്നുണ്ട്.
വളരെ ആവശ്യക്കാര്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. പുറത്തിറങ്ങുമ്പോള്‍ വേണ്ട രേഖകള്‍ കൈയ്യില്‍ കരുതണം. അതേസമയം, കൊവിഡ് കാലത്ത് പോലീസ് നടത്തുന്ന അതിക്രമങ്ങള്‍ പലയിടങ്ങളിലും വാര്‍ത്തയായിരുന്നു.
അതേസമയം, അനാവശ്യമായി പുറത്തിറങ്ങുന്നത് തടയുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. കൊവിഡ് മാനദണ്ഡം ലംഘിക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴ അടയ്ക്കാന്‍ മാത്രമായി എല്ലാ ജില്ലകളിലും പോലീസ് പ്രത്യേക അക്കൗണ്ട് തുറന്നിരുന്നു. ഈ അക്കൗണ്ടിലെത്തുന്ന തുക എസ്പിമാര്‍ പരിശോധിച്ച് ജില്ലാ ട്രഷറിയിലേക്കാണ് മാറ്റുന്നത്.
https://www.facebook.com/Malayalivartha