തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു; വർധനവ് ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണിത്.വര്‍ധന മൂലം ഉണ്ടാകുന്ന അധിക ബാധ്യത ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ അംഗങ്ങളുടെ കാര്യത്തില്‍ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്നും ബ്ലോക്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക് ജനറല്‍ പര്‍പ്പ്‌സ് ഫണ്ടില്‍നിന്നും വഹിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പ്രഖ്യാപിച്ച ഓണറേറിയം വര്‍ധനയാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നു തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വിഗോവിന്ദന്‍ അറിയിച്ചു. ഇതിനു മുന്‍പ് 2016ലാണ് ഓണറേറിയം വര്‍ധിപ്പിച്ചത്.
https://www.facebook.com/Malayalivartha






















