നെന്മാറയില്‍ യുവതിയെ പത്ത് വര്‍ഷം ഒളിവില്‍ താമസിപ്പിച്ച സംഭവം... റഹ്മാനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു; നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍

നെന്മാറയില്‍ യുവതിയെ പത്ത് വര്‍ഷം ഒളിവില്‍ താമസിപ്പിച്ച യുവാവിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍. സംഭവത്തില്‍ നെന്മാറ സി ഐയില്‍ നിന്നും വിശദീകരണവും തേടിയിട്ടുണ്ട്.
വ്യത്യസ്ത മതങ്ങളില്‍പ്പെട്ട റഹ്മാനും സജിതയും വീട്ടുകാരെ ഭയന്നാണ് ഒളിവില്‍ ദാമ്ബത്യം ആരംഭിച്ചത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്ബ് വീട്ടില്‍ നിന്നും കാണാതായ റഹ്മാനെ സഹോദരന്‍ അവിചാരിതമായി റോഡില്‍ വച്ച് കണ്ടുമുട്ടുന്നതോടെയാണ് അവിശ്വസനീയമായ കഥ നാടറിയുന്നത്.
https://www.facebook.com/Malayalivartha