യാത്രക്കാരുടെ ദുരിതങ്ങള്‍ക്ക് വിട!! കോട്ടയത്ത് കെ.എസ്.ആര്‍.ടി.സിക്ക് ടെര്‍മിനല്‍; നിര്‍മ്മാണവുമായി ബന്ധപ്പെട്ട ക്വട്ടേഷന്‍ നടപടികള്‍ 16ന് നടക്കും

കെ.എസ്.ആര്‍.ടി.സി കോട്ടയം ടെര്‍മിനലിന് പച്ചക്കൊടി. ഇതിന്റെ ഭാഗമായി മണ്ണിന്റെ ഉറപ്പ് പരിശോധിച്ചു. ബസ് ടെര്‍മിനല്‍, യാര്‍ഡ് എന്നിവയുടെ നിര്‍മ്മാണ നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. നിര്‍മ്മാണവുമായി ബന്ധപ്പെട്ട ക്വട്ടേഷന്‍ നടപടികള്‍ 16ന് നടക്കും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1.8 കോടി രൂപ ചെലവഴിച്ചാണ് ബസ് ടെര്‍മിനല്‍ നിര്‍മ്മിക്കുന്നത്. ബസ് ടെര്‍മിനല്‍, ശുചിമുറി ബ്ളോക്ക് എന്നിവയുടെ നിര്‍മ്മാണത്തിന് ഒരു ഗ്രൂപ്പിനെ നേരത്തെ ഏല്പിച്ചിരുന്നു.
എന്നാല്‍ പണികളൊന്നും നടന്നില്ല. 2020 നവംബര്‍ 6ന് ഉദ്ഘാടനം ചെയ്ത പദ്ധതി 6 മാസം പിന്നിട്ടിട്ടും ആരംഭിക്കാതെ വന്നതോടെ കെ.എസ്.ആര്‍.ടി.സി ഇടപെട്ട് ഹാബിറ്റാറ്റ് ഗ്രൂപ്പിനെ ഒഴിവാക്കി പകരം ഹിന്ദുസ്ഥാന്‍ പ്രീ ഫാബ് ലിമിറ്റഡിന് കരാര്‍ നല്‍കിയിരിക്കയാണ്.
എത്രയും വേഗം എസ്റ്റിമേറ്റ് സമര്‍പ്പിക്കാനും ഉടന്‍ നിര്‍മ്മാണം ആരംഭിക്കാനും നടപടി സ്വീകരിച്ചതായി കാണിച്ച് കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം .എല്‍.എയ്ക്ക് കത്ത് നല്‍കി. കോട്ടയം ബസ് ടെര്‍മിനലിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
91.69 ലക്ഷം രൂപ യാഡ് വികസനത്തിനും 88.82 ലക്ഷം രൂപ ശുചിമുറി കോംപ്ലക്സിന്റെ നിര്‍മ്മാണത്തിനുമാണ് വകയിരുത്തിയിട്ടുള്ളത്. 6,000 ചതുരശ്രയടി വലുപ്പമുള്ളതാണ് ബസ് ടെര്‍മിനല്‍, 50,000 ചതുരശ്രയടിയാണ് യാര്‍ഡിന്റെ വിസ്ത്രീര്‍ണം.
തിയേറ്റര്‍ റോഡിന് സമീപമാവും ബസ് ടെര്‍മിനലും യാര്‍ഡും നിര്‍മ്മിക്കുക. ഇതിന്റെ നിര്‍മ്മാണത്തിനുശേഷം ബസ് സ്റ്റാന്റിലെ നിലവിലുള്ള ഓഫീസ് കെട്ടിടം പൊളിക്കും. ഏറെക്കാലമായി അറ്റകുറ്റപ്പണികള്‍ പോലും മുടങ്ങി ബസ് സ്റ്റാന്റ് പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. അന്‍പതോളം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ടെര്‍മിനലിലുണ്ട്.. പത്തിലേറെ ബസുകള്‍ക്ക് നിര്‍ത്തിയിടാന്‍ സൗകര്യവും സജ്ജമാക്കും.
https://www.facebook.com/Malayalivartha