തേനും പാലും നല്‍കി പക്ഷിയെ കൂട്ടിലിട്ടാലും അത് ബന്ധനം തന്നെ’; നെന്മാറയില്‍ കാമുകിയെ പത്ത് വര്‍ഷം മുറിയില്‍ ഒളിപ്പിച്ച സംഭവം ‘ബന്ധനം’ തന്നെയാണെന്ന നിലപാടില്‍ ഉറച്ച് വനിതാ കമ്മീഷന്‍

പാലക്കാട് നെന്മാറയില്‍ കാമുകിയെ പത്ത് വര്‍ഷം മുറിയില്‍ ഒളിപ്പിച്ച സംഭവം ‘ബന്ധനം’ തന്നെയാണെന്ന നിലപാടില്‍ ഉറച്ച് വനിതാ കമ്മീഷന്‍. തേനും പാലും നല്‍കി ഒരു പക്ഷിയെ കൂട്ടിലിട്ടാലും അത് ബന്ധനം തന്നെയാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ വ്യക്തമാക്കി. സജിതയുടേയും റഹ്മാന്റേയും മൊഴിയെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസഫൈന്‍
ഒരു സാധാരണ വീട്ടിലെ കുളിമുറിയുടെ വലിപ്പം പോലും ഇല്ലാത്ത കൊച്ചു റൂമിൽ പത്ത് വര്‍ഷം ഒരു യുവതിയെ സന്തുഷ്ടിയോടെ താമസിപ്പിച്ചുവെന്ന് പറയുന്ന വിശ്വസിയ്ക്കാനാവില്ല.. . ഇതൊരു സാങ്കേതിക പ്രശ്‌നമാണ്. അത് പൊലീസ് അന്വേഷിക്കണം. ജോസഫൈന്‍ പറഞ്ഞത് ഇങ്ങനെ
സ്വാതന്ത്ര്യസമര കാലത്തേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ എന്ന് ഒരു കവി പാടി. അത് രാജ്യത്തിന്റെ സ്വാതന്ത്യത്തെ കുറിച്ചാണ്. രാജ്യത്തെ ഒരു സ്ത്രീയായിട്ടാണ് സങ്കല്‍പ്പിച്ചത്. തേനും പാലും നല്‍കി ഒരു പക്ഷിയെ കൂട്ടിലിട്ടാലും അത് ബന്ധനം തന്നെയാണ്. അത്ര ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്. ഒരു സാധാരണ മനുഷ്യന് വിശ്വസിക്കാന്‍ കഴിയാത്ത വിധത്തിലുള്ള അസാധാരണ സംഭവമാണ്.
ഇത്തരത്തില്‍ ഒരു സ്ത്രീയെ പത്ത് വര്‍ഷക്കാലം യഥാര്‍ത്ഥത്തില്‍ ബന്ധനത്തിലാക്കുകയായിരുന്നു. സന്തുഷ്ടമായ ദാമ്പത്യജിവിതമായിരിക്കാം. അത് തന്നെയാണ് അവര്‍ ആവര്‍ത്തിക്കുന്നത്. ഇനിയുള്ള ജീവിതവും ഇരുവരും സന്തുഷ്ടിയോടെ കൊണ്ട് പോകണമെന്നാണ് വനിതാ കമ്മീഷന്റേയും ആഗ്രഹം. അതിന് എല്ലാവരുടേയും പിന്തുണ വേണം.
എങ്കില്‍ പോലും ഇതില്‍ അവിശ്വസനീയമായ സാഹചര്യങ്ങള്‍ ഉണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നു. വീട് പരിശോധിച്ചു. മുറികള്‍ കണ്ടു. ഒരു സാധാരണ വീട്ടിലെ കുളുമുറിയുടെ വലിപ്പം പോലും അതിന് ഇല്ല. ഇത്തരമൊരു സാഹചര്യത്തില്‍ പത്ത് വര്‍ഷം ഒരു യുവതിയെ സന്തുഷ്ടിയോടെ താമസിപ്പിച്ചുവെന്ന് പറയുന്നതില്‍ അവിശ്വസനീയത ഉണ്ട്. ഇതൊരു സാങ്കേതിക പ്രശ്‌നമാണ്. അത് പൊലീസ് അന്വേഷിക്കണം.
സംഭവത്തില്‍ പാലക്കാട് നിന്നുള്ള വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവജിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു...
പത്ത് വര്‍ഷം മുമ്പ് അമ്പലത്തില്‍ വെച്ച് വിവാഹം കഴിച്ചു. ശേഷം പത്ത് വര്‍ഷവും ഇതേ വീട്ടില്‍ തന്നെ കഴിഞ്ഞുവെന്നാണ് സജിത ഞങ്ങള്‍ക്കും മൊഴി നല്‍കിയിരിക്കുന്നത്. എന്തുകാണ്ട് വീടന്വേഷിച്ച് പുറത്ത് താമസിച്ചുകൂടയെന്ന അവരോട് അന്വേഷിച്ചു. ഇരുവരും സാമ്പത്തികപരമായ പരാധീനകളും വീട്ടുകാരുടെ എതിര്‍പ്പിനെ ഭയന്നുമാണ് അത്തരമൊരു തീരുമാനം എടുക്കാതിരുന്നതെന്നുമാണ് മറുപടി നല്‍കിയത്. ഇത് തന്നെയാണ് പൊലീസിനോട് പറഞ്ഞത്.
പൊതുജനത്തിന്റെ അതേ അവിശ്വസനീയത കമ്മീഷനും ഉണ്ട്. അതിന്റെ സാങ്കേതികത്വം പൊലീസ് അന്വേഷിക്കണം. ദൈനംദിന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ ബുദ്ധിമുട്ടുന്ന സ്ത്രീ എന്ന തലത്തിലാണ് വനിതാ കമ്മീഷന്‍ ഇതില്‍ അന്വേഷണം നടത്തിയത്. പ്രണയിക്കാം, ഒരുമിച്ച് താമസിക്കാം, എന്നാല്‍ ഇരുവരും തെരഞ്ഞെടുത്ത രീതി മഹത്വവല്‍ക്കരിക്കപ്പെടരുത്. റഹ്മാന്‍ തെരഞ്ഞെടുത്ത രീതി ശരിയായില്ല. പ്രതിസന്ധികളെ തരണം ചെയ്ത് നിയമം അനുശാസിക്കുന്നത് പോലെ ജീവിക്കുകയാണ് വേണ്ടത്. ധൈര്യപൂര്‍വ്വം പുറത്ത് വരണമായിരുന്നു.
https://www.facebook.com/Malayalivartha