ജൂലൈ ഒന്ന് മുതല്‍ ദുബായിലെ മാജിദ് അല്‍ ഫുത്തൈം മാളുകളില്‍ വമ്പന്‍ സര്‍പ്രൈസ് :25 മുതല്‍ 90% വരെ വിലക്കുറവില്‍ വില്‍പന

ജൂലൈ ഒന്ന് മുതല്‍ ദുബായിലെ മാജിദ് അല്‍ ഫുത്തൈം മാളുകളില്‍ വമ്പന്‍ സര്‍പ്രൈസ് ഒരുങ്ങുകയാണ്. 25 മുതല്‍ 90% വരെ വിലക്കുറവില്‍ വില്‍പന നടക്കാനിരിക്കുകയാണ് ഇവിടെ. ദുബായ് വേനല്‍ കാലത്തിന്റെ ഭാഗമായാണ് തിരഞ്ഞെടുത്ത ഷോപ്പിങ് കേന്ദ്രങ്ങളില്‍ 12 മണിക്കൂര്‍ 100 ബ്രാന്‍ഡുകള്‍ക്ക് വിലക്കുറവ് ഏര്‍പ്പെടുത്തുക എന്ന തീരുമാനത്തിലെത്തിയത്.
രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, മിര്‍ദിഫ് സിറ്റി സെന്റര്‍, ദെയ്‌റ സിറ്റി സെന്റര്‍, മി െഎസം സിറ്റി സെന്റര്‍, അല്‍ ബര്‍ഷ മൈ സിറ്റി സെന്റര്‍, അല്‍ ഷിന്ദഗ സിറ്റി സെന്റര്‍ എന്നിവിടങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുന്നത്.
കുടുംബങ്ങള്‍ക്ക് ഒന്നടങ്കം ആസ്വദിക്കാവുന്ന വിനോദ പരിപാടികളും മത്സരങ്ങളും ഇവിടെ സംഘടിപ്പിക്കുന്നുണ്ട്. മാത്രമല്ല, 300 ദിര്‍ഹത്തില്‍ കൂടുതല്‍ ചെലവാക്കുന്നവരുടെ പേരുകള്‍ 10 ലക്ഷം മാജിദ് അല്‍ ഫുത്തൈം ഷെയര്‍ റിവാര്‍ഡ് പോയിന്റുകള്‍ നല്‍കുന്ന നറുക്കെടുപ്പിലും ഉള്‍പ്പെടുത്തുവാനും പദ്ധതിയിട്ടിട്ടുണ്ട്.
ഈവര്‍ഷത്തെ ദുബായ് സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് നേടി . ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിയാണ് 2021 വര്‍ഷത്തെ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. ഹൈപ്പര്‍ മാര്‍ക്കറ്റ് മേഖലയില്‍ എക്‌സലന്‍സ് അവാര്‍ഡ് നേടുന്ന ഏക ഹൈപ്പര്‍ മാര്‍ക്കറ്റാണ് ലുലു. ദുബായ് മാള്‍, റാക് ബാങ്ക്, അറേബിയന്‍ ഓട്ടോ മൊബൈല്‍സ് എന്നിവരാണ് വിവിധവിഭാഗങ്ങളില്‍ ബഹുമതി നേടിയ മറ്റ് സ്ഥാപനങ്ങള്‍. ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍ശനമായ നിരീക്ഷണത്തിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ ദുബായ് ഇക്കണോമി കണ്ടെത്തുന്നത്. ഉപഭോക്തൃ സേവനങ്ങള്‍, സ്ഥാപനങ്ങളിലെ സൂക്ഷ്മ പരിശോധന, മിസ്റ്ററി ഷോപ്പിങ്, ശുചിത്വം, സുരക്ഷ എന്നിങ്ങനെയുള്ള വിവിധഘട്ടങ്ങള്‍ പിന്നിട്ടാണ് ജേതാക്കളെ വിലയിരുത്തുന്നത്.
ദുബായ് സര്‍ക്കാരിന്റെ ഈ ബഹുമതി ലുലുവിന്റെ മികച്ച സേവനങ്ങളുടെ അംഗീകാരവും ഉപഭോക്താക്കളോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ. സലീം പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ലോകോത്തര ഷോപ്പിങ് അനുഭവം നല്‍കുന്നതില്‍ ഉയര്‍ന്നതും സ്ഥിരതയുമുള്ള മികവ് നേടാന്‍ ഈ അംഗീകാരം കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്റ്റാര്‍ട്ടപ്പുകളെയും യുവജനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുമായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രംഗത്തുവന്നിരിക്കുകയാണ്. ധനമന്ത്രാലയത്തിന് കീഴില്‍ ആരംഭിച്ച ബിസിനസ് ലീഡര്‍ഷിപ്പ് അക്കാദമി, സ്‌കില്‍ അപ് അക്കാദമി എന്നിവയിലൂടെയാണ് കഴിവുള്ള യുവജനങ്ങള്‍ക്ക് ഒട്ടനവധി അവസരങ്ങള്‍ നല്‍കുകയെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
ഫാമിലി ബിസിനസ് സംവിധാനങ്ങളുടെ വികസനം മുന്നില്‍കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന തോടൊപ്പം പ്രമുഖ യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് ഇക്കണോമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനും പദ്ധതിയുണ്ട്.
പുതിയ അവസരങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി ആഗോള നിക്ഷേപക യോഗവും സംഘടിപ്പിക്കും. കൃത്യമായ ദിശയിലേക്കാണ് സാമ്പത്തിക വികസനപ്രവര്‍ത്തനങ്ങള്‍ പോകുന്നതെന്നും അടുത്ത 50 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനപദ്ധതികള്‍ സജ്ജമാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
" f
https://www.facebook.com/Malayalivartha























