പിണറായിക്ക് പണികൊടുത്തു.... വനം വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ്‌സ് ബുക്കില്‍ നിന്നും ഔട്ട്... കുട്ടനാട് എം എല്‍ എ യുടെ സമയം തെളിയും

തന്നെ പണിഞ്ഞ വനം വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ്‌സ് ബുക്കില്‍ നിന്നും ഔട്ടായി. റവന്യു വകുപിനെതിരെ വനം വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഹൃദയത്തില്‍ നിന്നും ശശീന്ദ്രന്‍ പറന്നു പോയത്.
ഭാവിയില്‍ കൂട്ടനാട് എം എല്‍ എ വനം വകുപ്പു മന്ത്രിയാവാനുള്ള സാധ്യതയും തള്ളി കളയാനാവില്ല. അഞ്ചു വര്‍ഷവും ശശീന്ദ്രന്‍ മന്ത്രിയായിരിക്കുമെന്ന് എല്ലാവരും കരുതിയിരുന്നത്. യാതൊരു രാഷ്ട്രീയ അടിത്തറയുമില്ലാത്ത ശശീന്ദ്രനെ വനംമന്ത്രിയാക്കിയതു തന്നെ പിണറായിക്ക് അദ്ദേഹം നല്‍കിയ സമ്മാനമായിരുന്നു. എന്നാല്‍ ശശീന്ദ്രന്‍ തന്നെ പണിയുമെന്ന് മുഖ്യമന്ത്രി സ്വപ്‌നേപി വിചാരിച്ചില്ല.
വിവാദമായ മരം മുറിയില്‍ ചില ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും ഒരു ജില്ലയില്‍നിന്നു മാത്രമാണ് തടി നഷ്ടമായതെന്നുമാണ് റവന്യൂവകുപ്പിന്റെ പ്രത്യേക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ വനം വകുപ്പ് ഇതിന് നേരെ വിപരീതമായ റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. റവന്യു വകുപ്പിനെ കുറ്റപ്പെടുത്താനും വനം വകുപ്പു മറന്നില്ല. റവന്യു വകുപ്പിന്റെ നടപടി വനം വകുപ്പിന് അവമതിപ്പ് ഉണ്ടാക്കിയതായും വനം മന്ത്രിയുടെ റിപ്പോര്‍ട്ടിലുണ്ട്
വകുപ്പുകള്‍ പരസ്പരം പഴി ചാരരുതുന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം മറികടന്നാണ് വനം മന്ത്രി ഇത്തരം ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയത് . എന്നാല്‍ വനം വകുപ്പാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് മന്ത്രിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. അതേ സമയം മന്ത്രിയുമായി കൂടിയാലോചിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് വനം ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും മുഖ്യമന്ത്രിക്ക് ലഭിച്ചിരിക്കുന്ന വിവരം
എന്നാല്‍ തനിക്ക് ലഭിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തി തീരുമാനമെടുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. സംയുക്ത അന്വേഷണ റിപ്പോര്‍ട്ടിനു മുന്നോടിയായി നടപടികളിലേക്കു നീങ്ങുന്നത് യുക്തിസഹമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് മന്ത്രിയുടെ തള്ള് മാത്രമാണ്. റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ വനം ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. അതിനുള്ള അധികാരം അവര്‍ക്കില്ല.
വിവാദ ഉത്തരവിന്റെ മറവില്‍ പലയിടത്തും റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് മരം മുറിച്ചിട്ടുള്ളതെന്നാണ് അവരുടെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹ മന്ത്രി എ.കെ. ശശീന്ദ്രനു കൈമാറി.
മരം മുറിച്ചുകടത്തിയ സംഘത്തിന് ഒത്താശചെയ്തവരെ തടയാന്‍ റവന്യൂ വകുപ്പ് നടപടിയെടുത്തില്ലെന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമപരമായി മുറിക്കാനാവാത്ത മരങ്ങള്‍ മുറിച്ചത് തിരിച്ചുപിടിക്കാനും അവര്‍ക്കായില്ല. ഈട്ടിയും തേക്കുമടക്കം 14.42 കോടിയുടെ മരം നഷ്ടപ്പെട്ടതായാണ് വിലയിരുത്തല്‍. സംഭവം നടക്കുമ്പോള്‍ ചുമതലയിലുണ്ടായിരുന്ന നേര്യമംഗലം, അടിമാലി, മച്ചാട് റേഞ്ച് ഓഫീസര്‍മാര്‍ക്കെതിരേ നടപടിക്കും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. എന്നാല്‍ ഒരു മരം മാത്രമാണ് നഷ്ടമായതെന്നാണ് റവന്യു വകുപ്പിന്റെ കണക്ക്.
മരംമുറിയുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടി വൈകും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംയുക്ത അന്വേഷണ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാകും നടപടി തീരുമാനിക്കുക. ശ്രീജിത്ത് മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്.അദ്ദേഹത്തിന്റെ തീരുമാനമായിരിക്കും അന്തിമം.അതില്‍ ഇലയ്ക്കും മുള്ളിനും കേട് കാണില്ല.
https://www.facebook.com/Malayalivartha























