കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണിയൂര്‍ കുന്നത്തുകര എണ്ണക്കണ്ടി സിറാജിന്റെ മകന്‍ ഷിയാസിന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത് .
കുളിക്കാനിറങ്ങിയ സ്ഥലത്തു നിന്നു തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റ്യാടിപുഴയിലെ കിഴൂര്‍ തുറശേരിക്കടവില്‍ മൂഴിക്കല്‍ ചീര്‍പ്പിനടുത്ത് ഞായറാഴ്ച വൈകീട്ട് 6.30 ഓടെ മറ്റ് രണ്ട് സുഹൃത്തുക്കളോടൊപ്പമായിരുന്നു ഷിയാസ് കുളിക്കാനിറങ്ങിയത്. പിന്നീട് ഒഴുക്കില്‍ പെടുകയായിരുന്നു.
https://www.facebook.com/Malayalivartha























