സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല...

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 4,400 രൂപയ്ക്കും പവന് 35,200 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞാണ് ഈ നിലവാരത്തിലെത്തിയത്. ജുണ്‍ മൂന്നിന് പവന് 36,960 രൂപയിലെത്തിയതാണ് ഈ മാസത്തെ ഉയര്‍ന്ന നിരക്ക്.
അതേസമയം ജ്വല്ലറികളില്‍ ജൂണ്‍ 15 മുതല്‍ ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം വില്‍ക്കാനാകില്ല. സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനാണ് ഈ തീരുമാനം. ഇനി മുതല്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് രജിസ്‌ട്രേഷനില്ലാത്ത കടകള്‍ക്ക് സ്വര്‍ണം വില്‍ക്കാനാകില്ല.
പൊതുജനത്തിന് കയ്യിലുള്ള സ്വര്‍ണം വില്‍ക്കുമ്പോള്‍ ഹാള്‍മാര്‍ക്ക് ബാധകമല്ല. മുന്‍പ് പല തവണ മാറ്റിവെച്ച തീരുമാനമാണ് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം നടപ്പാക്കുന്നത്. നിയമം നിലവില്‍ വരുന്നതോടെ ബിഐഐസ് മുദ്ര പതിപ്പിച്ച സ്വര്‍ണം മാത്രമേ ഇനി വില്‍ക്കാനാകൂ.
"
https://www.facebook.com/Malayalivartha























