കേരളത്തിലെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കലിലു, അഡ്രസ് മാറ്റലിലും പുതിയ പരിഷ്‌കാരം; സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ആപ്ലിക്കേഷന്‍ സീനിയോറിറ്റി അനുസരിച്ച് പുതുക്കും, പുതിയ ഓണ്‍ലൈന്‍ പരിഷ്ക്കാരവുമായി മോട്ടോര്‍ വാഹന വകുപ്പ്
കേരളത്തിലെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കലിലും, അഡ്രസ് മാറ്റലിലും പുതിയ ഓണ്‍ലൈന്‍ പരിഷ്ക്കാരവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്. ഇതിനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ആപ്ലിക്കേഷന്‍ സീനിയോറിറ്റി അനുസരിച്ച് പുതുക്കി നല്‍കാനാണ് തീരുമാനം. സീനിയോറിറ്റി മറികടക്കാന്‍ സാധ്യമല്ലാത്ത വിധം FCFS അതായത് First come first serve സര്‍വീസ് ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ് ചെയ്യുന്നത്. parivahan.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം സമര്‍പ്പിക്കുന്ന, അപേക്ഷകന്‍ നേരിട്ട് ഹാജരാകേണ്ടാത്ത ഓണ്‍ലൈന്‍ സര്‍വീസുകളാണ് ഇത്തരത്തിലേക്ക് മാറുന്നത്.
നിലവിലുള്ള ലൈസന്‍സും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അടക്കമുള്ള രേഖകള്‍ ഒറിജിനല്‍ തന്നെ അപ്‌ലോഡ് ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്. മേല്‍വിലാസമടക്കമുള്ളവയുടെ ഒറിജിനലൊ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പൊ ആണ് ഓണ്‍ലൈനില്‍ സമര്‍പ്പിക്കേണ്ടത് തന്നെ. സമര്‍പ്പിക്കുന്ന രേഖകള്‍ സത്യസന്ധവും /പൂര്‍ണ്ണമായതും ആണെന്ന് അപേക്ഷകന്‍ ഉറപ്പ് വരുത്തേണ്ടതും ആയതിന്റെ ഒറിജിനല്‍ അപേക്ഷകന്‍ സ്വന്തം കൈവശം സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്.
അതോടൊപ്പം തന്നെ ഏതെങ്കിലും സന്ദര്‍ഭങ്ങളില്‍ സംശയ നിവാരണത്തിന് ലൈസന്‍സിംഗ് അതോറിറ്റി ആവശ്യപ്പെടുന്ന പക്ഷം ആയത് ഓഫീസില്‍ ഹാജരാക്കേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്വമാണ്.
ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകള്‍ മുന്‍ഗണനാ ക്രമത്തില്‍ സര്‍വ്വീസ് നടത്തി, പുതുക്കിയ ലൈസന്‍സ് അപേക്ഷകന്റെ മേല്‍ വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ് മുഖാന്തിരം മാത്രം അയച്ചു നല്‍കുന്നതായിരിക്കും. എന്തെങ്കിലും ന്യൂനതകള്‍ കാണുന്ന അപേക്ഷകള്‍ ആയവ പരിഹരിക്കുന്നതിനായി അപേക്ഷകന് ഓണ്‍ലൈനായിത്തന്നെ മടക്കി നല്‍കുന്നതായിരിക്കും.
കൂടാതെ ന്യൂനതകള്‍ പരിഹരിച്ച് സമര്‍പ്പിക്കുന്ന സമയം മുതലാണ്, ആയതിന്റെ അപേക്ഷ സീനിയോറിറ്റി ലഭിക്കുന്നത്. അപേക്ഷകന് തങ്ങളുടെ അപേക്ഷകളുടെ തല്‍സ്ഥിതി ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് (Application status) വഴി പരിശോധിക്കാവുന്നതാണന്നും വകുപ്പിന്റെ ഫേസ്ബുക്ക് അറിയിപ്പില്‍ പറയുന്നു. ഇതിനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള വിധം മനസ്സിലാക്കാന്‍ താഴെയുള്ള ലിങ്ക് സന്ദര്‍ശിക്കുക: https://fb.watch/6mUs7h6CBJ/
https://www.facebook.com/Malayalivartha























