സ്വര്‍ണക്കടത്തില്‍ പങ്കെടുത്തിട്ടില്ല... കരിപ്പൂരിലെത്തിയത് കടം നല്‍കിയ പണം തിരികെ വാങ്ങാനെന്ന് അര്‍ജുന്‍ ആയങ്കി; മൊഴി വിശ്വാസത്തിലെടുക്കാതെ കസ്റ്റംസ്; കസ്റ്റംസിന്റെ കൈയില്‍ അര്‍ജുന് എതിരെ നിരവധി തെളിവുകള്‍; മൊബൈല്‍ഫോണുകളും പാസ്‌പോര്‍ട്ട് അടക്കമുള്ള തിരിച്ചറിയല്‍ രേഖകളും കാണാനില്ലെന്നും അര്ജുന്

സ്വര്‍ണക്കടത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും കടം നല്‍കിയ പണം വിദേശത്ത് നിന്നെത്തിയ ആളില്‍ നിന്നും തിരികെ വാങ്ങാനാണ് കരിപ്പൂരിലെത്തിയതെന്നും കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കി. കസ്റ്റംസിന് നല്‍കിയ അര്‍ജുന്‍ നല്‍കിയ മൊഴിയാണി ഇത്. എന്നാല്‍ ഇത് ഒട്ടും വിശ്വാസിനീയമല്ലെന്ന് കസ്റ്റംസ്. രാമനാട്ടുകരയില്‍ കടത്ത് സ്വര്‍ണം പിടികൂടാനെത്തിയ ക്വട്ടേഷന്‍ സംഘം അപകടത്തില്‍പ്പെട്ട ദിവസം കരിപ്പൂരില്‍ എത്തിയതിന്റെ അടക്കം തെളിവ് പുറത്ത് വന്നതോടെയായിരുന്നു അന്വേഷണം അര്‍ജുനിലേക്ക് നീങ്ങിയത്. എന്നാല്‍ താന്‍ എത്തിയത് കടമായി കിട്ടാനുള്ള പണം വാങ്ങാനാണെന്നാണ് അര്‍ജുന്‍ കസ്റ്റംസിനോട് പറയുന്നത്.
മുഹമ്മദ് ഷഫീഖ് ആയിരുന്നു പണം നല്‍കാനുള്ളത്. കള്ളക്കടത്ത് സാധനവുമായി ഷഫീഖ് വരുന്നു എന്നറിഞ്ഞിരുന്നു. പണം വാങ്ങാന്‍ ആണ് വിമാനത്താവളത്തില്‍ എത്തിയത് എന്നുമാണ് മൊഴി. എന്നാല്‍ അര്‍ജുന്റെ ഈ മൊഴി വിശ്വാസത്തിലെടുക്കാന്‍ കസ്റ്റംസ് സംഘം തയ്യാറായിട്ടില്ല. മൊഴി വിശ്വാസയോധ്യമല്ലെന്നും സ്വര്‍ണക്കടത്തില്‍ അര്‍ജുന്‍ പങ്കെടുത്തിതിന്റെ തെളിവ് ഉണ്ടെന്നുമാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഫോണ്‍ രേഖകള്‍ അടക്കം ഇത് വ്യക്തമാക്കുന്ന തെളിവുകളാണ് കസ്റ്റംസിന്റെ കൈയിലുള്ളത്.
അതേ സമയം തെളിവുകള്‍ ഒളിപ്പിച്ചാണ് അര്‍ജുന്‍ ചോദ്യം ചെയ്യലിന് എത്തിയതെന്നാണ് വിവരം. മൊബൈലടക്കം ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, മൊബൈല്‍ഫോണുകളും പാസ്‌പോര്‍ട്ട് അടക്കമുള്ള തിരിച്ചറിയല്‍ രേഖകളും കാണാനില്ലെന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു പോയതായുമാണ് അര്‍ജുന്‍ മൊഴി നല്‍കിയത്. ഇതും കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല. അര്‍ജുന്‍ ആയങ്കിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യാന്‍ 10 ദിവസം കസ്റ്റഡി ആവശ്യപ്പെടും.
അതേസമയം സ്വര്‍ണക്കടത്ത് ക്വട്ടേഷനില്‍ തെളിവുകളെല്ലാം നശിപ്പിച്ചെന്ന് അര്‍ജുന്‍ ആയങ്കിയുടെ വെളിപ്പെടുത്തിയതായും സൂചനയുണ്ട്. മൊബൈല്‍ ഫോണ്‍ പുഴയിലെറിഞ്ഞ് നശിപ്പിച്ചെന്നും അര്‍ജുന് കസ്റ്റസംസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു. നിരവധി സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസുകളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കിയെ ഇന്നലെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ അഭിഭാഷകര്‍ക്കൊപ്പം അര്‍ജുന്‍ ഹാജരായിരുന്നു. പിന്നീട് കസ്റ്റംസ് കസ്റ്റിയിലെടുത്തു അറസ്റ്റ് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha























