Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ

ആകർഷകമായ ഓഫർ പ്രഖ്യാപിച്ച് മുഖ്യമന്ത്രി... ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇനി വൈദ്യുതി സൗജന്യം! ഞെട്ടിച്ചു കേട്ടോ...

29 JUNE 2021 07:26 PM IST
മലയാളി വാര്‍ത്ത

More Stories...

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...

ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..

വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി

ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വാണിജ്യ, സിനിമാ മേഖലകള്‍ക്ക് ആശ്വാസകരമായിട്ടുള്ള ഒരു പ്രഖ്യാപനമാണ് ഇന്ന് നമ്മുടെ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ മേഖലകള്‍ കടുത്ത പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് വൈദ്യുതി ബില്ലില്‍ ഇളവ് വേണമെന്ന നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരത്തിൽ ഒരു നടപടിയിലേക്ക് കടന്നിരിക്കുന്നത്.

കോവിഡ് പശ്ചാത്തലത്തിലാണ് കെ.എസ്.ഇ.ബി. ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തീരുമാനമെടുത്തിട്ടുള്ളതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ വാർത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.

വാണിജ്യ ഉപഭോക്താക്കള്‍ക്ക് മെയ് മാസത്തെ ഫിക്‌സഡ് ചാര്‍ജില്‍ 25 ശതമാനം ആകും ഇളവ് നല്‍കുന്നത്. സിനിമ തിയേറ്ററുകള്‍ക്ക് മെയ് മാസത്തെ വൈദ്യുതി ഫിക്‌സഡ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കാനും തീരുമാനമായിട്ടുണ്ട്.

ബാക്കി വരുന്ന തുക അടയ്ക്കാന്‍ 3 പലിശ രഹിത തവണകള്‍ അനുവദിക്കും. പ്രതിമാസം 30 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കാനും തീരുമാനമായി.

നേരത്തെ 20 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്കായിരുന്നു സൗജന്യം നല്‍കി പോന്നിരുന്നത്. പ്രതിമാസം 50 യൂണിറ്റ് ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കണക്ടട് ലോഡ് വ്യത്യാസമില്ലാതെ ഇളവ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ 40 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്കായിരുന്നു ഇളവ് നല്‍കിയിരുന്നത്.

1997 സെപ്റ്റംബര്‍ 29 മുതല്‍ 500 വാട്ട്‌സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപഭോഗം 20 യൂണിറ്റുവരെ മാത്രം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി സൗജന്യമായി വൈദ്യുതി നല്‍കുന്ന പദ്ധതി, കണക്ടഡ് ലോഡ് വ്യത്യാസപ്പെടുത്താതെ പ്രതിമാസം 30 യൂണിറ്റ് വരെ ഉപഭോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടി ബാധകമാക്കും എന്നാണ് നിലവിൽ അറിയിച്ചിട്ടുള്ളത്.

1000 വാട്‌സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റ് വരെ മാത്രം ഉപഭോഗം ഉള്ളതുമായ ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ യൂണിറ്റ് ഒന്നിന് നിശ്ചയിച്ചിട്ടുള്ള 1.50 രൂപ എന്ന നിരക്ക് കണക്ടഡ് ലോഡ് പരിധി വൃത്യാസപ്പെടുത്താതെ പ്രതിമാസം 50 യൂണിറ്റ് വരെ ഉപഭോഗമുള്ള ഉപഭോക്താക്കള്‍ക്ക് കൂടി അനുവദിക്കും.

വാണിജ്യ/ വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ്/ഡിമാന്റ് ചാര്‍ജ്ജില്‍ 25 ശതമാനം ഇളവ് നല്‍കും. സിനിമ തീയേറ്ററുകള്‍ക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ്/ഡിമാന്റ് ചാര്‍ജ്ജില്‍ 50 ശതമാനം ഇളവും ലഭിക്കും.

ഈ വിഭാഗങ്ങള്‍ക്ക് ഫിക്‌സഡ്/ഡിമാന്റ് ചാര്‍ജ്ജിേന്മേല്‍ നല്‍കുന്ന ഇളവുകള്‍ കഴിച്ച് ബാക്കിയുള്ള തുക അടയ്ക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ പലിശ രഹിതമായി മൂന്നു തവണകള്‍ അനുവദിക്കും.

ഈ ഉപഭോക്തൃ വിഭാഗങ്ങള്‍ പ്രസ്തുത കാലയളവിലെ ബില്‍ തുക ഭാഗികമായോ പൂര്‍ണ്ണമായോ അടച്ചിട്ടുണ്ടെങ്കില്‍ തുടര്‍ന്നുള്ള ബില്ലുകളില്‍ ക്രമപ്പെടുത്തി നല്‍കുന്നതുമാണെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (2 minutes ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (4 minutes ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (14 minutes ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (29 minutes ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (47 minutes ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (49 minutes ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (54 minutes ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (1 hour ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (1 hour ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (1 hour ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (2 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (2 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (2 hours ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (2 hours ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (3 hours ago)

Malayali Vartha Recommends