Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ

പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എംഡിക്കെതിരെ ലൈംഗിക പീഡന പരാതി; സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് എഫ്‌ഐആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്തു

29 JUNE 2021 08:10 PM IST
മലയാളി വാര്‍ത്ത

More Stories...

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...

ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..

വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി

പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എംഡിക്കെതിരെ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു. എംഡി ബി. പ്രമോദിന് എതിരെ കോര്‍പറേഷനിലെ ജീവനക്കാരിയാണ് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് എഫ്‌ഐആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്തു.

2020 മുതല്‍ വിവിധ സമയങ്ങളിലായി എംഡി നടത്തിയ ലൈംഗിക താല്‍പര്യത്തോടെ ഉള്ള ഇടപെടലുകള്‍ വിവരിക്കുന്നതാണ് പരാതി. എംഡിയുടെ മുറിയില്‍വെച്ച്‌ ലൈംഗിക താല്‍പര്യത്തോടെ ശരീരത്ത് സ്പര്‍ശിച്ചതായി പരാതിയില്‍ പറയുന്നു. പലതവണ ലൈംഗിക ചുവയോടെ സംസാരിച്ചു. തന്റെ ലൈംഗിക താല്‍പര്യത്തിന് വഴങ്ങണം എന്നും ഇല്ലെങ്കില്‍ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുമെന്നും സ്ഥാപന മേധാവി കൂടിയായ എം ഡി ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. പല സമയങ്ങളിലും ശരീരത്തെ സ്പര്‍ശിച്ചത് കൂടാതെ അനാവശ്യമായി എംഡിയുടെ മുറിയില്‍ തടഞ്ഞുവെച്ചു. കമ്ബ്യൂട്ടര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നതിനാല്‍ എംഡി യുടെ മുറിയില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങിന്റെ പേരില്‍ ആവശ്യമില്ലാതെയും വിളിച്ചുവരുത്തി. തൃശ്ശൂരില്‍ മീറ്റിങ്ങിന് പോകുന്ന വഴി കാറില്‍ വച്ച്‌ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനുമായി ചേര്‍ന്ന് ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതായും പരാതിയില്‍ പറയുന്നു.

കോവിഡ് സമയത്ത് ഭര്‍ത്താവിന് ജോലിക്ക് പോകേണ്ടതിനാല്‍ കുട്ടികളുമായി ഓഫീസിലെത്തിയപ്പോള്‍ സെക്യൂരിറ്റി ഓഫീസറെ അറിയിച്ചു കുട്ടികളെ പുറത്ത് നിര്‍ത്തിയതായും പരാതിക്കാരി ആരോപിക്കുന്നു. ഇതെല്ലാം എംഡിയുടെ താല്‍പര്യത്തിന് വഴങ്ങാത്തത് കൊണ്ടാണ് എന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.

 


ഓഫീസിലെ സെര്‍വര്‍ തകരാറ് പരിഹരിച്ചതിനുശേഷവും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതായി ചൂണ്ടിക്കാട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കുട്ടികളെ മറ്റുള്ളവര്‍ ഓഫീസില്‍ കൊണ്ടുവന്നപ്പോള്‍ തന്റെ കാര്യത്തില്‍ മാത്രം ഇത് തടഞ്ഞു. ഇത് ഒഴിവാക്കാന്‍ അഭ്യര്‍ത്ഥനയുമായി എത്തിയപ്പോഴും തന്റെ ആഗ്രഹത്തിന് വഴങ്ങണമെന്ന നിലപാടാണ് എംഡി സ്വീകരിച്ചത്. അവഹേളനം തുടര്‍ന്നതോടെ സ്ഥാപനത്തിലെ ആഭ്യന്തര സമിതിക്ക് പരാതി നല്‍കി.

പരാതി എംഡിക്കെതിരെ ആയതുകൊണ്ട് കളക്ടറേറ്റ് സെല്ലിലേക്ക് ഇത് കൈമാറി. ഇതോടെ തുടര്‍ന്ന് ഓഫീസില്‍ ജോലിക്ക് എത്തിയപ്പോള്‍ മെയ് മൂന്നിന് വേല വിലക്ക് ഏര്‍പ്പെടുത്തി ജോലിയില്‍ പ്രവേശിക്കുന്നത് തടഞ്ഞതായി പരാതിയില്‍ പറയുന്നു. വനിതാ വിഭാഗങ്ങളില്‍ നിന്ന് തനിക്കെതിരെ റിപ്പോര്‍ട്ടുകള്‍ എം ഡി ബോധപൂര്‍വം എഴുതി വാങ്ങിയതായി പരാതിയില്‍ പറയുന്നു. ക്രൂരമായ മാനസിക പീഡനമാണ് കഴിഞ്ഞ കുറേ മാസങ്ങളായി ഏല്‍ക്കേണ്ടിവന്നത്.

2020 ജൂണ്‍ മുതല്‍ 2021 ഏപ്രില്‍ വരെ ഉള്ള സംഭവങ്ങള്‍ ആണ് പരാതിയില്‍ വിശദമായി പറയുന്നത്. മാനഹാനി ഉണ്ടാകും എന്ന് കരുതിയാണ് ഇതുവരെ പരാതി നല്‍കാതിരുന്നത് എന്നും യുവതി പറയുന്നു. സംഭവത്തില്‍ ഐപിസി 364 എ വകുപ്പ് അനുസരിച്ച്‌ കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം, അച്ചടക്കനടപടി ഉണ്ടാകുന്നതിനാലുള്ള വ്യാജപരാതി ആണ് പെണ്‍കുട്ടി മുന്നോട്ട് വെക്കുന്നത് എന്നാണ് എംഡിയുടെ വാദം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി തുടര്‍ നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (3 minutes ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (5 minutes ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (15 minutes ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (30 minutes ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (48 minutes ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (50 minutes ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (55 minutes ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (1 hour ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (1 hour ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (1 hour ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (2 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (2 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (2 hours ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (2 hours ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (3 hours ago)

Malayali Vartha Recommends