വീണ്ടും സ്ത്രീധന പീഡനം...സ്ത്രീധന തുകയെച്ചൊല്ലിയുള്ള തര്‍ക്കത്തിൽ ഗര്‍ഭിണിക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം...യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്ത്രീധന തുകയെച്ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് ആലുവയില്‍ ഗര്‍ഭിണിക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം. മര്‍ദ്ദനം തടയാനെത്തിയ യുവതിയുടെ അച്ഛനും മര്‍ദ്ദനമേറ്റു അലങ്ങാട് സ്വദേശി നൗഹത്തിനാണ് ഭര്‍ത്താവില്‍ നിന്ന് മര്‍ദ്ദനമേറ്റത്. നൗഹത്തിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭര്‍ത്താവ് ജൗഹറാണ് മര്‍ദിച്ചതെന്ന് നൗഹത്തിന്റെ കുടുംബം ആരോപിച്ചു സ്ത്രീധന തുക ഉപയോഗിച്ച് വാങ്ങിയ വീട് വില്‍ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. പത്ത് ലക്ഷം രൂപയാണ് സ്ത്രീധനം കൊടുത്തതെന്നും കൂടുതല്‍ പണം വേണമെന്ന് ആവശ്യപ്പെട്ട് കുറച്ച് ദിവസമായി പ്രശ്നം ഉണ്ടായിരുന്നുവെന്നും നൗഹത്തിന്റെ അമ്മ റംല പറഞ്ഞു.
https://www.facebook.com/Malayalivartha
























