Widgets Magazine
05
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത..


ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത..ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തികൾ ഭേദിച്ച്, ഏകദേശം 1,000 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു കൂറ്റൻ മേഘപാളി...


ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങിയിരുന്ന 'പിങ് ഷുൻ' എന്ന കപ്പൽ..അവസാന നിമിഷം ചൈനയിലേക്ക് തിരിച്ചു.. ആറ് ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി വന്ന ആ കപ്പലിന് എന്ത് സംഭവിച്ചു..?


സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നു.. കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കാൻ ഇറാൻ..ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ..നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും..


ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ....ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം..

സി പി എമ്മിന്റെ കൊടിയും മുദ്രാവാക്യങ്ങളും ഉപയോഗിച്ച് മലബാര്‍ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു സംഘം സഖാക്കളെ കുറിച്ച് അന്വേഷിക്കാനൊരുങ്ങി കസ്റ്റംസ്

07 JULY 2021 10:03 AM IST
മലയാളി വാര്‍ത്ത

More Stories...

പയ്യോളിയിൽ നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി സെൽഫി... ഷേക്കേറ്റ് പതിനേഴുകാരന് ​ഗുരുതര പരുക്ക്

വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി....ഒടുവിൽ പരുക്കേറ്റയാൾക്ക് വിദ​ഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്ക മാറ്റി, പിന്നാലെ സംഭവിച്ചത്....

  വിധിയെഴുതാനായി കേരളം പോളിങ് ബൂത്തിലെത്താൻ ഇനി വെറും നാലു നാൾ മാത്രം... പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും, ബുധനാഴ്ച നിശബ്ദ പ്രചാരണം

അമിത് ഷായുടെ സന്ദർശനം: കോഴിക്കോട് നഗരത്തിൽ ഞായറാഴ്ച ഗതാഗതനിയന്ത്രണം

കുന്നംകുളത്ത് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം.... ടാങ്കർ ലോറി ഡ്രൈവറെ കാബിൻ വെട്ടി പൊളിച്ചാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്

സി പി എമ്മിന്റെ കൊടിയും മുദ്രാവാക്യങ്ങളും ഉപയോഗിച്ച് മലബാര്‍ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു സംഘം സഖാക്കളെ കുറിച്ച് കസ്റ്റംസ് അന്വേഷിക്കുന്നു. ഇവരാണ് സ്വര്‍ണ്ണകടത്തിന് കുട പിടിക്കുന്നതെന്നാണ് കസ്റ്റംസ് കരുതുന്നത്. സ്വര്‍ണ്ണ കടത്ത് സംഘങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ചിലപ്പോള്‍ മറ്റേതെങ്കിലും ഏജന്‍സികളും വന്നേക്കാം.

സി പി എമ്മിനെ അതീവ ഗുരുതരമായ പ്രതിസന്ധിയിലാക്കുന്നതാണ് അധികമാരും ശ്രദ്ധിക്കാതെ പോയ കസ്റ്റംസിന്റെ കസ്റ്റഡി റിപ്പോര്‍ട്ട്.

 



നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിന് ശേഷം സി പി എമ്മുമായി യുദ്ധം പ്രഖ്യാപിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സി പി എമ്മിന്റെ പേര് കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലെങ്കിലും പരാമര്‍ശങ്ങള്‍ വായിക്കുമ്പോള്‍ സി പി എം ആണെന്ന് ആര്‍ക്കും വ്യക്തമാകും.

അര്‍ജുന്‍ ആയങ്കിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റുകളുടെ പകര്‍പ്പുകള്‍ കസ്റ്റഡി അപേക്ഷയില്‍ കസ്റ്റംസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെയും സി പി എം നേതാക്കളുടെയും ചിത്രങ്ങളുണ്ട് എന്നതാണ് രസകരം. എഫ് ബി. പോസ്റ്റുകളില്‍ നിന്ന് സി പി എമ്മുമായുള്ള ആയങ്കിയുടെ ബന്ധം വ്യക്തമാണ്.

 



ഒരു പാര്‍ട്ടിയുടെ പേരുപയോഗിച്ച് യുവാക്കളെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യുന്നു എന്ന ആരോപണം തീര്‍ച്ചയായും ലാഘവത്തോടെ കാണാന്‍ കഴിയില്ല. പ്രത്യേകിച്ച് ആ പാര്‍ട്ടി കേരളം ഭരിക്കുമ്പോള്‍. ഇത് തന്നെയാണ് നയതന്ത്ര സ്വര്‍ണ്ണക്കടത്തില്‍ നടന്നതെന്ന് സി പി എം പറയുമ്പോള്‍ അതിനെയും ലാഘവത്തോടെ എടുക്കാന്‍ കഴിയില്ല. കേന്ദ്ര ഏജന്‍സികള്‍ നീതി പുലര്‍ത്തുന്നില്ലെന്ന ആരോപണം മുമ്പേ സി പി എം ഉന്നയിക്കുന്നുണ്ട്.

കരിപ്പുര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന പ്രതിയ അര്‍ജുന്‍ ആയങ്കിയെ ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കിയത്.

 



ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ അര്‍ജുന്‍ ആയങ്കിയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ ആവശ്യം.

സി പി എമ്മിനെതിരെ അര്‍ജുന്‍ ആയങ്കിയില്‍ നിന്നും തെളിവുണ്ടാക്കാനാണ് കസ്റ്റംസ് ശ്രമിക്കുന്നത്. ആയങ്കിയെയും ഭാര്യയെയും ആയങ്കിയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നതിലൂടെ സി. പി.എം നേതാക്കളെ കുടുക്കുകയാണ് കസ്റ്റംസിന്റെ ലക്ഷ്യം.

 



കരിപ്പുര്‍ സ്വര്‍ണക്കടത്തിന് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനിയുടേയും ഷാഫിയുടേയും സംരക്ഷണം ലഭിച്ചതായി കോടതിയില്‍ കസ്റ്റംസ് നല്‍കിയ കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു. ടി.പി. കേസിലെ പ്രതികള്‍ ആരാണെന്നും കൊലപാതകികള്‍ ആരാണെന്നും കേരളത്തിന് അറിയാം.

കേസില്‍ പരോളില്‍ പുറത്തുള്ള മുഹമ്മദ് ഷാഫി പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികളുടെ ആളുകളാണെന്ന് സോഷ്യല്‍ മീഡിയയില്‍ കാണിച്ച് യുവാക്കളെ ആകര്‍ഷിച്ചു. സാമൂഹിക വിരുദ്ധപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു. സി പി എമ്മിനെ കുറിച്ചുള്ള പരാമര്‍ശം ഇതാണ്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണത്തിന് കോടതി ഉത്തരവിട്ടാല്‍ സി പി എം പ്രതിസന്ധിയിലാവും.

 



ഇക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ അര്‍ജുന്‍ ആയങ്കിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. അടുത്ത ദിവസം ഷാഫിയേയും അര്‍ജുന്‍ ആയങ്കിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം. അര്‍ജുനെയും ഷാഫിയെയും ഒരുമിച്ചിരുത്തിയാല്‍ എന്താകുമെന്ന് കണ്ടറിയാം.

അര്‍ജുന്‍ ആയങ്കി നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ച് അറിയില്ലെന്ന് ആദ്യം പറഞ്ഞു, എന്നാല്‍ ഷാഫി നല്‍കിയ മൊഴി ഇതിന് വിരുദ്ധമാണ്. കാര്‍ വാങ്ങാനായി ഭാര്യയുടെ അമ്മ പണം നല്‍കിയെന്നാണ് അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയത്. എന്നാല്‍ ഇന്നലെ ഭാര്യ കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ തന്റെ അമ്മ അങ്ങനെയൊരു പണം നല്‍കിയിട്ടില്ലെന്നാണ് അറിയിച്ചത്. ഇങ്ങനെ അര്‍ജുന്‍ ആയങ്കി നല്‍കിയ പരസ്പര വിരുദ്ധമായ മൊഴികളില്‍ കൂടുതല്‍ വ്യക്തത തേടിയാണ് കൂടുതല്‍ ചോദ്യം ചെയ്യാന്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടത്.



അര്‍ജുന്‍ ആയങ്കി സി പി എമ്മിനെ ഉപയോഗിച്ച് പണമുണ്ടാക്കിയെന്ന ഗുരുതരമായ ആരോപണമാണ് കസ്റ്റംസ് ഉന്നയിക്കുന്നത്. അതിന് മറുപടി പറയേണ്ടത് സി പി എം തന്നെയാണ്. എന്നാല്‍ എഫ് ബി പോസ്റ്റിന്റെ പേരില്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തരുതെന്നാണ് സി പി എം നിലപാട്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പയ്യോളിയിൽ നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി സെൽഫി... ഷേക്കേറ്റ് പതിനേഴുകാരന് ​ഗുരുതര പരുക്ക്  (20 minutes ago)

ഭൂമിയിൽ നിന്ന് ഏറ്റവും ദൂരം സഞ്ചരിച്ച വനിത എന്ന റെക്കോഡുമായി മിഷൻ മിഷൻ സ്പെഷലിസ്റ്റ് ക്രിസ്റ്റീന കോച്ച്  (42 minutes ago)

വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി....ഒടുവിൽ പരുക്കേറ്റയാൾക്ക് വിദ​ഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്ക മാറ്റി, പിന്നാലെ സംഭവിച്ചത്....  (1 hour ago)

അധിരമൻ അന്തർ വാഹിനിയും ശത്രു റഡാറിന്റെ കണ്ണിൽപ്പെടാത്ത താരാഗിരി പടക്കപ്പലും നാവിക സേനയ്ക്ക് സ്വന്തം...  (1 hour ago)

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി പൊലീസിന്റെ തെളിവെടുപ്പ് ഇന്ന് നടക്കും... കാരവാനിൽ എത്തിച്ചാണ് തെളിവെടുക്കുക  (1 hour ago)

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ത്രസിപ്പിക്കുന്ന ജയം  (1 hour ago)

  വിധിയെഴുതാനായി കേരളം പോളിങ് ബൂത്തിലെത്താൻ ഇനി വെറും നാലു നാൾ മാത്രം... പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും, ബുധനാഴ്ച നിശബ്ദ പ്രചാരണം  (1 hour ago)

അമിത് ഷായുടെ സന്ദർശനം: കോഴിക്കോട് നഗരത്തിൽ ഞായറാഴ്ച ഗതാഗതനിയന്ത്രണം  (2 hours ago)

കുന്നംകുളത്ത് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം.... ടാങ്കർ ലോറി ഡ്രൈവറെ കാബിൻ വെട്ടി പൊളിച്ചാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്  (2 hours ago)

സങ്കടക്കാഴ്ചയായി... സിവിൽ സപ്ലൈസ് വകുപ്പിനായി സംഭരിച്ച നെല്ലുമായി പോയ വള്ളത്തിൽ നിന്ന് ആറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും...  (3 hours ago)

ലോകമെമ്പാടും നടക്കുന്ന സംഘർഷങ്ങളിൽ മരവിപ്പ് തോന്നരുത്... സമാധാനത്തിനായി പ്രവർത്തിക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ  (3 hours ago)

യു.ഡി.എഫ് മുന്നേറ്റം ബി.ജെ.പിയെയും ഇടതുപക്ഷത്തെയും വിരളിപിടിപ്പിക്കുന്നു: രമേശ് ചെന്നിത്തല  (3 hours ago)

  കോഴിക്കോട് കുന്നമം​ഗലത്തെ പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടു മരണം....  (3 hours ago)

സ്ഥാനക്കയറ്റവും സാമ്പത്തിക വിജയവും! ഇടവം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം  (4 hours ago)

Malayali Vartha Recommends