Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

ചാരക്കേസില്‍ നിന്നും മുന്‍ ഡി ജി പി സിബി മാത്യൂസ് രക്ഷപ്പെടും... ശ്രീകുമാര്‍ വലയിലാവും... സിബി മാത്യൂസിനെ രക്ഷിക്കും

07 JULY 2021 11:02 AM IST
മലയാളി വാര്‍ത്ത

ചാരക്കേസില്‍ നിന്നും മുന്‍ ഡി ജി പി സിബി മാത്യൂസ് രക്ഷപ്പെടും. ബി ജെ പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നോട്ട പുള്ളിയായ മുന്‍ ഗുജറാത്ത് ഡി ജി പി ആര്‍.ബി. ശ്രീകുമാറിനെ മുന്നില്‍ നിര്‍ത്തിയാണ് സിബി മാത്യൂസ് രക്ഷപ്പെടുന്നത്.

ശ്രീകുമാറിനെതിരെ മൊഴി നല്‍കിയാല്‍ സിബിയെ രക്ഷപ്പെടുത്താമെന്ന വാഗ്ദാനം സി ബി ഐ നല്‍കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. കാരണം തീര്‍ത്തും അപ്രതീക്ഷിതമായാണ് സിബി മാത്യൂസ് ശ്രീകുമാറിനെതിരെ രംഗത്തെത്തിയത്.

 



ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തത് ഐബി ഉദ്യോഗസ്ഥനായ ആര്‍ ബി ശ്രീകുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നാണ് അന്വേഷണ സംഘത്തലവനായിരുന്ന സിബി മാത്യൂസ് പറഞ്ഞത്. വിദേശ വനിതകളും നമ്പി നാരായണനും ചേര്‍ന്ന് ചാരവൃത്തി നടത്തിയെന്നും തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിബി മാത്യൂസ് പറയുന്നു.ഇക്കാര്യങ്ങളെല്ലാം തന്നോട് നിര്‍ദ്ദേശിച്ചത് ശ്രീകുമാറാണെന്ന് ജാമ്യഹര്‍ജിയില്‍ പറയുന്നു.

ചാരക്കേസില്‍ പ്രതികളുടെ അറസ്റ്റിന്റെ പൂര്‍ണ ഉത്തരവാദിത്വം ഐബി ഉദ്യോഗസ്ഥരുടെ മേല്‍ചാരിയാണ് സിബി മാത്യൂസ് ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഐബിയും റോയും നല്‍കിയ വിവരമനുസരിച്ചാണ് ചാരക്കേസില്‍ മാലി വനിതകളായ മറിയം റഷീദിയെയും ഫൗസിയ ഹസ്സനെയും അറസ്റ്റ് ചെയ്തത്. ചാരക്കേസില്‍ മറിയം റഷീദിയുടെ പങ്കിനെ കുറിച്ച് ഐബി ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്നു ആര്‍ ബി ശ്രീകുമാറാണ് വിവരം നല്‍കിയത്. മാലി വനിതകളുടെ മൊഴിയില്‍ നിന്നും ശാസ്ത്രജ്ഞര്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന് വ്യക്തമായി. തിരുവനന്തപുരം-ചെന്നൈ- കൊളംബോ കേന്ദ്രീകരിച്ച് സ്‌പൈ നെറ്റ് വര്‍ക്കുണ്ടെന്ന് ഫൗസിയയുടെ മൊഴിയില്‍ നിന്നും വ്യക്തമായി.



നമ്പി നാരായണന്റെ ബന്ധം മാലി സ്വദേശികളുടെ മൊഴിയില്‍ നിന്നും വ്യക്തമായിരുന്നു. നമ്പി നാരായണനെയും അന്നത്തെ ഐജിയായിരുന്നു രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഐബി ഉദ്യോഗസ്ഥര്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ചാരവൃത്തി നടന്നുവെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് എല്ലാ നിയമനടപടികളും പാലിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ജോഗേഷ് നമ്പി രാനായണനെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം തലവനായ താനാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. പക്ഷെ കേസ് ഏറ്റെടുത്ത സിബിഐ പലകാര്യങ്ങളും മറച്ചുവച്ചെന്നാണ് സിബി മാത്യൂസ് പറയുന്നത്..

മറിയം റഷീദിയും ഫൗസിയുമായി ആര്‍മി ക്ലബില്‍ പോയ ഉദ്യോഗസ്ഥന്റെ കാര്യം സിബിഐ കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയില്ല. ആര്‍മി ക്ലബില്‍ പോയ സ്‌ക്വാഡ്രന്റ് ലീഡറുടെ ഫോട്ടോ ഫൗസിയ ഹസ്സന്‍ തിരിച്ചറിഞ്ഞതാണെന്നും സിബി മാത്യൂസ് ജാമ്യ ഹര്‍ജിയില്‍ പറയുന്നു.

 

തിരുവനന്തപുരം ജില്ലാ കോടതിയില്‍ സിബിമാത്യൂസ് നല്‍കിയ ജാമ്യഹര്‍ജിയെ എതിര്‍ത്ത് നമ്പി നാരായണനും കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹര്‍ജി നാളെ കോടതി പരിഗണിക്കും. ചാരക്കേസില്‍ നമ്പി നാരായണനെ കുരുക്കാന്‍ പൊലീസ് -ഐബി ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്ന സിബിഐ കേസില്‍ നാലാം പ്രതിയാണ് സിബി മാത്യൂസ്.

നമ്പി നാരായണനെ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരാണ് ആര്‍.ബി. ശ്രീകുമാറിനെതിരെ നില്‍ക്കുന്നത്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തില്‍ ഇന്റലിജന്‍സ് മേധാവിയായിരുന്നു. ഗോദ്ര കലാപത്തില്‍ മോദിക്കും അമിത് ഷാക്കും എതിരെ കര്‍ശന നിലപാടാണ് ശ്രീകുമാര്‍ സ്വീകരിച്ചത്. ഇതാണ് മോദിയെ പ്രകോപിപ്പിച്ചത്. അന്ന് ശ്രീകുമാര്‍ മോദിക്ക് കൊടുത്ത പണിയുടെ മറുപടിയാണ് ഇപ്പോള്‍ മോദി തിരികെ നല്‍കുന്നത്.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ, ആരോഗ്യം, സാമ്പത്തികം: അറിയാം നിങ്ങളുടെ കൃത്യമായ നക്ഷത്രഫലം!  (14 minutes ago)

ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...  (24 minutes ago)

തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്  (35 minutes ago)

വനിതാ ഡോക്ടറോട് അതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്  (7 hours ago)

ഐഎസ്ആര്‍ഒ ആസ്ഥാനത്ത് 'ബോംബ് ഭീഷണി' സന്ദേശം അയച്ച ആള്‍ പിടിയില്‍  (7 hours ago)

നെടുപുഴയില്‍ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി  (7 hours ago)

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റത്തിന് സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്  (7 hours ago)

ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍  (7 hours ago)

തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (9 hours ago)

താരങ്ങളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങളില്‍ കോടതി ഇടപെടല്‍  (9 hours ago)

ഒരു വര്‍ഷത്തിനകം വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (9 hours ago)

നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി  (9 hours ago)

പ്ലൂട്ടോ റിലീസ് തീയതി ജൂലായ് 30 ന് പ്രഖ്യാപിച്ചു  (11 hours ago)

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (11 hours ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (11 hours ago)

Malayali Vartha Recommends