കണ്ണൂരില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, രാത്രി കണ്ണൂരില്‍ നിന്നും ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങവേയാണ് സംഭവം

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ വാരം ചതുര കിണറില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.
.ചതുരക്കിണര്‍ ബസ്സ്‌റ്റോപ്പിന് സമീപം ഇന്നലെ രാത്രി ഒന്‍പതുമണിയോടെ ബൈക്കും കാറും, കൂട്ടിയിടിച്ച്ഇ തരസംസ്ഥാന തൊഴിലാളികളായ ബബുലുകശ്യം 26, മോനുകൊശുപ (22) എന്നിവരാണ് മരിച്ചത് . രാജസ്ഥാനിലെ ഡോല്‍ പൂര്‍ ജില്ലയിലെ സര്‍മത്ര ഗ്രാമ സ്വദേശികളാണ് ഇവര്‍.
മൃതദേഹം കണ്ണൂര്‍ എകെജി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് അഞ്ചരക്കണ്ടി ഓടയില്‍ പിടിയില്‍ താമസിച്ച് ജോലി ചെയ്തുവരുന്നവരാണ്ഇതര സംസ്ഥാന തൊഴിലാളികള്‍.
ഇന്നലെ രാത്രി കണ്ണൂരില്‍ നിന്നും ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ഇവര്‍.ബുലുന്റെ കല്യാണം രണ്ടുമാസത്തിനുശേഷം നടത്താനായി നിശ്ചയിച്ചതായിരുന്നുവെന്ന് കൂടെ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളി പറഞ്ഞു.
"
https://www.facebook.com/Malayalivartha























