സി പി എം നേതാക്കള്‍ പ്രതിചേര്‍ക്കപ്പെട്ട തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

സി പി എം നേതാക്കള്‍ പ്രതിചേര്‍ക്കപ്പെട്ട തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സി ബി ഐ പ്രത്യേക ടീം അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസ് എന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താറാണ് കോടതിയെ സമീപിച്ചത്. ഈ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.
ആര്‍ എസ് എസ് പ്രചാരകന്‍ ഉള്‍പ്പടെയുളളവര്‍ തലശേരിയില്‍ വച്ച് ഫസലിനെ കൊലപ്പെടുത്തി എന്നായിരുന്നു ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ വെളിപ്പെടുത്തല്‍.
സി പി എമ്മിന് കേസില്‍ ബന്ധമില്ലെന്നും താനടക്കം നാല് ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നുമാണ് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ കുറ്റസമ്മത മൊഴിയിലുള്ളത്. ഫസല്‍ വധത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി എം തുടക്കം മുതല്‍ ആരോപിച്ചിരുന്നു.
ഫസലിന്റെ ബന്ധുക്കളും കൊലപാതകത്തിലെ സി പി എം പങ്ക് നിഷേധിച്ചിരുന്നു. 2006ഒക്ടോബറിലാണ് പത്രവിതരണക്കാരനായ ഫസല്‍ തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്.
"
https://www.facebook.com/Malayalivartha























