Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

അർജുൻ എന്ന കാപാലികൻ തകർത്തെറിഞ്ഞത് ഒരു നാടിൻറെ വിശ്വാസത്തെ...  തൊഴിലാളികൾക്ക് ജോലിയ്ക്കായി ലയം വിട്ടുപോകാൻ ഇപ്പോൾ ഭയമാണ്... മൂന്നുവയസ്സുമുതൽ ഒരു പിഞ്ചു കുഞ്ഞിനെ ഉപദ്രവിച്ചിട്ടും  അത് കണ്ടെത്താനായില്ലല്ലോ എന്ന കുറ്റബോധത്താൽ വിതുമ്പുകയാണ്  ഇവർ .. ആട്ടിൻ തോലിട്ട  ചെന്നായയെപോലെ  അവർക്കിടയിൽ വിലസിയ അർജുൻ എന്ന ഈ കൊടും കുറ്റവാളിയെ തിരിച്ചറിയാനായില്ലല്ലോ എന്ന നടുക്കത്തിലാണ് അവർ

07 JULY 2021 02:12 PM IST
മലയാളി വാര്‍ത്ത


വണ്ടിപ്പെരിയാറിനു ഒരു നിഷ്ക്കളങ്ക സൗന്ദര്യം ഉണ്ടായിരുന്നു.. അവിടെ എസ്റ്റേറ്റിലെ തൊഴിലാളികൾ ഭാഷയോ ജാതിയോ മതമോ നോക്കാതെ സാഹോദര്യത്തോടെ കഴിഞ്ഞിരുന്നു... അവർക്ക് പരസ്പരം സ്നേഹവും വിശ്വാസവും ആയിരുന്നു. എന്നാൽ ഇനി ഒരിയ്ക്കലും അതൊന്നും തിരികെ കിട്ടില്ല...

 

ആറുവയസ്സുകാരിയെ പിച്ചി ചീന്തി കൊന്നു കെട്ടിത്തൂക്കിയത് സഹോദരതുല്യനായി അഭിനയിച്ച അർജുൻ എന്നയാൾ . ഇത്ര നീചമായ ഒരു കുറ്റവാളിയെ വണ്ടിപ്പെരിയാറുകാർ കണ്ടിട്ടിട്ടില്ല ഇതുവരെ. ഓരോ കുഞ്ഞുങ്ങളെയും അവർ മാറോടു ചേർത്തു പിടിയ്ക്കുന്നു... സ്വന്തം നിഴലിനെപ്പോലും വിശ്വസിയ്ക്കാനാകാത്ത മാനസികാവസ്ഥയിലേക്ക് ഇവിടുത്തുകാർ എത്തിക്കഴിഞ്ഞു...

 

 

 

തൊഴിലാളികൾക്ക് ജോലിയ്ക്കായി ലയം വിട്ടുപോകാൻ ഇപ്പോൾ ഭയമാണ്. മൂന്നുവയസ്സുമുതൽ ഈ പിഞ്ചു കുഞ്ഞിനെ ഉപദ്രവിച്ചിട്ടും അത് കണ്ടെത്താനായില്ലല്ലോ എന്ന കുറ്റബോധത്താൽ വിതുമ്പുകയാണ് ഇവർ .. ആട്ടിൻ തോലിട്ട ചെന്നായയെപോലെ അവർക്കിടയിൽ വിലസിയ അർജുൻ എന്ന ഈ കൊടും കുറ്റവാളിയെ തിരിച്ചറിയാനായില്ലല്ലോ എന്ന നടുക്കത്തിലാണ് അവർ ..

 

കഴിഞ്ഞ ദിവസം അർജുനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ അവർ നെഞ്ച് പൊട്ടി വിളിച്ചു പറഞ്ഞത് അവനെ കൊന്നുകളയാനായിരുന്നു.... സ്വന്തം വീട്ടിലെ ഒരാളായി കണ്ടതുകൊണ്ടാണ് ആ മാതാപിതാക്കൾ അർജുന് ആ വീട്ടിൽ അത്രയും സ്വാതന്ത്ര്യം കൊടുത്തത് ...ആ പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്തായിരുന്നു അർജുൻ..

 

 

 

കുഞ്ഞിനെ സ്ക്കൂളിൽ കൊണ്ടുപോകുന്നതും കൊണ്ട് വരുന്നതുമെല്ലാം അർജുൻ.. ഈ സമയങ്ങളിൽ കുഞ്ഞിന് വില കൂടിയ പലഹാരങ്ങൾ വാങ്ങി കൊടുക്കും.. തൊഴിലാളികുടുംബത്തിൽ ജനിച്ചുവളർന്ന ആ കുഞ്ഞിന് അതൊക്കെ വലിയ കാര്യമായിരുന്നു..ആ പിഞ്ചു മനസ്സിൽ കള്ളമില്ലായിരുന്നു. ഇപ്പോൾ അവരെല്ലാം പരസ്പരം പറഞ്ഞുറപ്പിയ്ക്കുന്നു.. എത്ര അറിയുന്നവരായാലും സ്വന്തം കുഞ്ഞുങ്ങളുടെ അടുത്തു ആർക്കും അമിത സ്വാതന്ത്ര്യം കൊടുക്കരുത്...

 

വണ്ടിപ്പെരിയാറിൽ ലയങ്ങളിലെ വീടുകളെല്ലാം വളരെ ചെറുതാണ്. പെട്ടി അടുക്കി വെച്ചതുപോലെ രണ്ടു മുറികളുള്ള വീടുകൾ ..ആ വീടുകളിലെ ആൾക്കാർക്ക് പരസ്പരം വിശ്വമാണ്,സ്നേഹമാണ്... അടുത്തടുത്ത വീടുകളിലെ കുഞ്ഞുങ്ങളെ പരസ്പരം സ്വന്തം കുഞ്ഞുങ്ങളെ പോലെ കരുതി കൊണ്ടുനടക്കും... ഇത് തന്നെയാണ് അർജുൻ മുതലെടുത്തതും

 

തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ അർജുന്റെ മുഖത്തു വിഷമമില്ല, കുഞ്ഞു മരിച്ചെന്നറിഞ്ഞപ്പോൾ അവളുടെ അച്ഛനെ ചേർത്തു പിടിച്ചു സമാധാനിപ്പിച്ചു ഈ നാടകക്കാരൻ..

 

 

 

വണ്ടിപ്പെരിയാറിൽ ആൾക്കാർ വളരെ ബഹുമാനത്തോടെ നോക്കിക്കണ്ട കുടുംബമാണ് അർജുന്റേത് . അർജുന്റെ dyfi കുപ്പായം അതിനു സഹായിച്ചു.. dyfi പ്രവർത്തകനെന്ന നിലയിൽ നാട്ടിൽ അത്യാവശ്യ പ്രവർത്തനമൊക്കെ നടത്തിയിരുന്നു. എന്നാലിപ്പോൾ അർജുന്റെ മൊബൈൽ ഫോൺ പരിശോധിച്ച പോലീസ് ഞെട്ടി.. മെമ്മറി കാർഡ് നിറഞ്ഞുള്ളതെല്ലാം അശ്‌ളീല ചിത്രങ്ങൾ..

 

കോവിഡ് കാല പ്രവർത്തനങ്ങളിലെല്ലാം അർജുൻ മുൻപന്തിയിൽ നിന്നു, സ്റ്റേകർക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ അതെല്ലാം മുൻപന്തിയിൽ നിന്ന് പരിഹരിയ്ക്കുന്ന ആളാണ് അർജുന്റെ അച്ഛനും. ആ പിതാവും ഇപ്പോൾ പറയുന്നു..ഇങ്ങനെ ഒരു മകനെ ഞങ്ങൾക്ക് വേണ്ട.. അർജുന്റെ പെങ്ങളുടെ വിവാഹതീയ്യതി വരെ നിശ്ചയിച്ചതാണ്.. അതും ഇക്കാരണത്താൽ മുടങ്ങിയ മട്ടാണ് ..ദൈവ വിശ്വാസിയായ നല്ലവനായ അച്ഛന് എങ്ങനെയാണ് ഇത്തരമൊരു മകൻ പിറന്നത് എന്നാണു ജനങ്ങൾ ചോദിക്കുന്നത്


അർജുൻ പോലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ അന്നാട്ടുകാർ പറഞ്ഞത് അർജുൻ നിരപരാധിയാണ് എന്നാണ് പിന്നീട് സത്യം അറിഞ്ഞപ്പോൾ അവരാകെ തകർന്നുപോയി. ഇക്കഴിഞ്ഞ 30 ന് കുഞ്ഞിന്റെ അച്ഛനും അമ്മയും ജോലിയ്ക്ക് പോയ നേരം, ആറുവയസ്സുകാരിയും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരന്‍ മുടി വെട്ടാനായി പുറത്ത് പോയ നേരം നോക്കി അര്‍ജുന്‍ അകത്ത് കടക്കുകയും കുഞ്ഞിനെ പീഡിപ്പിക്കുകയുമായിരുന്നു.

 

 

 

വേദന കാരണം അലറിക്കരഞ്ഞ കുഞ്ഞിന്റെ വായ പൊത്തിപ്പിടിക്കുന്നതിനിടെ കുഞ്ഞ് ബോധരഹിതയായി. കുഞ്ഞ് മരിച്ചു എന്ന് കരുതിയ അര്‍ജുന്‍ വാഴക്കുല കെട്ടിത്തൂക്കാന്‍ ഉപയോഗിക്കുന്ന കയറില്‍ കുഞ്ഞിനെ കെട്ടിത്തൂക്കുകയായിരുന്നു. ആ സമയം കുഞ്ഞ് കണ്ണു തുറന്നു എങ്കിലും യാതൊരു അലിവും കൂടാതെ അവന്‍ അതിനെ കൊന്നു കളഞ്ഞു.

 

കളിയ്ക്കുന്നതിനിടെ കുഞ്ഞിനു പറ്റിയ അബന്ധം എന്ന തരത്തിലേയ്ക്ക് ആ കൊലപാതകത്തെ മാറ്റിയ ശേഷം അഴികള്‍ ഇല്ലാത്ത ജന്നാലയിലൂടെ പുറത്തെത്തി ഒന്നുമറിയാത്തവനെ പോലെ നടന്നു പോയി. വീട്ടില്‍ തിരിച്ചെത്തിയ സഹോദരന്‍ കാണുന്നത് കയറില്‍ തൂങ്ങിയാടുന്ന ആറുവയസുകാരി സഹോദരിയെ ആയിരുന്നു. തുടര്‍ന്ന് നിലവിളിച്ച് ആള്‍ക്കാരെ കൂട്ടുമ്പോള്‍ അവര്‍ക്കൊപ്പം ഓടിയെത്തിയത് മുതല്‍ പിന്നീട് അവിടുത്തെ കാര്യങ്ങളെല്ലാം ചെയ്ത് മുന്നില്‍ നിന്നത് ഈ അര്‍ജുന്‍ എന്ന കാപാലികന്‍ ആയിരുന്നു.

 

പോലീസിന്റെ ചോദ്യം ചെയ്യലിൽ അവൻ സമ്മതിച്ചു..മൂന്നു വയസ്സുമുതൽ ഈ പിഞ്ചുകുഞ്ഞിനെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് വിധേയയാക്കിയിരുന്നു..

 

ഉന്നത സാക്ഷരരുടെയും സംസ്‌ക്കാര സമ്പന്നരുടേയും നാടെന്ന് വീമ്പു പറയുന്നുണ്ടെങ്കിലും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ അയല്‍ സംസ്ഥാനമായ തമിഴ്നാടിനു ഏറെ പിന്നിലാണ് നമ്മുടെ കേരളമെന്നതാണ് സത്യം. . ബലാത്സംഗം, ശാരീരിക,ലൈംഗിക പീഡനം പോലെയുള്ള കുറ്റകൃത്യങ്ങളില്‍ കേരളം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളോട് ഒപ്പമെത്തിയിരിയ്ക്കുന്നു.

 

 

 


ഇത്ര ക്രൂരമായ സംഭവം വണ്ടിപ്പെരിയാറിൽ നടന്നിട്ടും അതൊന്നും കേരളത്തിൽ വലിയ വാർത്തയായിട്ടില്ല..പത്രങ്ങളോ സാമൂഹ്യ നായകന്മാരോ സ്ത്രീ സംരക്ഷകരോ ഒന്നും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.. ഇത്തരം കൊടും ക്രൂരതകൾ ചർച്ച ചെയ്യപ്പെടണം.. ഇനി ഒരിയ്ക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിയ്ക്കാൻ അർജുനെപോലെയുള്ള കൊടും കുറ്റവാളികൾക്ക് അർഹമായ കടുത്ത ശിക്ഷ തന്നെ നൽകണം ..ഒരുപക്ഷെ ENCOUTER മരണം എന്നൊക്കെ പറയുന്നത് കേരളത്തിലും സ്വാഭാവികമാകണം.. എങ്കിലേ ഇവന്മാർ പഠിയ്ക്കു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ, ആരോഗ്യം, സാമ്പത്തികം: അറിയാം നിങ്ങളുടെ കൃത്യമായ നക്ഷത്രഫലം!  (15 minutes ago)

ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...  (25 minutes ago)

തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്  (36 minutes ago)

വനിതാ ഡോക്ടറോട് അതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്  (7 hours ago)

ഐഎസ്ആര്‍ഒ ആസ്ഥാനത്ത് 'ബോംബ് ഭീഷണി' സന്ദേശം അയച്ച ആള്‍ പിടിയില്‍  (7 hours ago)

നെടുപുഴയില്‍ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി  (7 hours ago)

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റത്തിന് സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്  (7 hours ago)

ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍  (7 hours ago)

തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (9 hours ago)

താരങ്ങളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങളില്‍ കോടതി ഇടപെടല്‍  (9 hours ago)

ഒരു വര്‍ഷത്തിനകം വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (9 hours ago)

നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി  (9 hours ago)

പ്ലൂട്ടോ റിലീസ് തീയതി ജൂലായ് 30 ന് പ്രഖ്യാപിച്ചു  (11 hours ago)

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (11 hours ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (11 hours ago)

Malayali Vartha Recommends