Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

അമ്മയെ കൊന്നിട്ടും അടങ്ങാത്ത മകന്റെ കൊലവെറി! നെഞ്ചത്ത് ആഞ്ഞു ചവിട്ടി... വീട്ടിലെത്തിയവരെ ആട്ടിയോടിച്ചു...

07 JULY 2021 04:26 PM IST
മലയാളി വാര്‍ത്ത

അമ്മയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ മുൻ സൈനികനായ മകനെ പോലീസ് അറസ്റ്റു ചെയ്തു എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. അതിനു പിന്നാലെ വമ്പൻ വെളിപ്പെടുത്തലുകളാണ് ചുരുൾ അഴിഞ്ഞിട്ടുള്ളതും. നിലവിൽ മദ്യപാനം എതിര്‍ത്തതിന് അമ്മയെ കൊന്നതാണെന്ന് മകന്റെ മൊഴി.

പൂവാര്‍ പാമ്പുകാല ഊറ്റുകുഴി പാലയ്യന്റെ ഭാര്യയായ റിട്ട. അധ്യാപികയായ എൺപത് വയസ്സുകാരി ഓമനയെയാണ് 39 വയസ്സുകാരനായ മകന്‍ വിപിന്‍ദാസ് കൊലപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിപിന്‍ദാസ് വീട്ടില്‍ വച്ച് ഓമനയെ കൊലപ്പെടുത്തിയതായി സമ്മതിച്ചത്. നേരത്തെ സൈനികനായിരുന്ന വിപിന്‍ദാസ് വിരമിച്ച ശേഷം അമ്മയോടൊപ്പമാണ് താമസിച്ചു വന്നിരുന്നത്.

കടുത്ത മദ്യപാനിയായ ഇയാളുടെ വിവാഹം നടക്കാത്തത് അമ്മ കാരണമാണെന്ന് കുറ്റപ്പെടുത്തി ഇയാള്‍ നിരന്തരം ഓമനയെ ഉപദ്രവിച്ചിരുന്നതായി പോലീസ് പറയുന്നുണ്ട്. കഴിഞ്ഞ ഒന്നാം തീയതി അമിതമായി മദ്യപിക്കുകയും അമ്മയുമായി വഴക്കിടുകയും പ്രതി ചെയ്തിരുന്നു.

തുടര്‍ന്ന് സുഹൃത്തുക്കളേയും വീട്ടില്‍ വിളിച്ചു വരുത്തി മദ്യപാനം തുടര്‍ന്നു. ഇത് അമ്മ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ വിപിന്‍ദാസ് ഓമനയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് ഞെക്കുകയും അലറിക്കരഞ്ഞ ഓമനയുടെ വായ പൊത്തിപ്പിടിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പോലീസിനോട് വെളിപ്പെടുത്തി.

മരിച്ച ശേഷവും ദേഷ്യം തീരാതെ ഇയാള്‍ അമ്മയെ കിടക്കയില്‍ കിടത്തുകയും നെഞ്ചില്‍ ആഞ്ഞ് ചവിട്ടി മരണം ഉറപ്പാക്കുകയും ചെയ്തതായി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് മൃതദേഹം എടുത്ത് പുറത്തെ പൈപ്പിന്റെ ചുവട്ടില്‍ എത്തിച്ച് മുഖത്തെ രക്തം കഴുകിക്കളയുകയും പിന്നീട് അമ്മ മരണപ്പെട്ടു പോയതായി സുഹൃത്തുകളെ അറിയിക്കുകയും ചെയ്തു.

വീട്ടിലെത്തിയവര്‍ മൃതശരീരം കിടക്കുന്നതു കണ്ട് സംശയം തോന്നി തിരികെ പോവുകയാണ് ചെയ്തത്. തുടര്‍ന്ന് ഇയാള്‍ കാഞ്ഞിരംകുളത്ത് പോയി ശവപ്പെട്ടി വാങ്ങി വീട്ടിലെത്തിച്ചശേഷം വീടിന്റെ സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ മറവ് ചെയ്യുന്നതിനായി കുഴിവെട്ടുകയും ചെയ്തു. ഇതുകണ്ട പ്രദേശവാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്.

പോലീസ് സ്ഥലത്ത് എത്തിയപ്പോഴും വിപിൻദാസ് തടയാൻ ശ്രമിച്ചു. എന്നാൽ, കോവിഡ് പരിശോധന നടത്തിയ ശേഷമേ മൃതദേഹം മറവു ചെയ്യാൻ അനുവദിക്കുകയുള്ളൂവെന്ന് പോലീസ് കർശനമായി നിലപാടെടുത്തു. തുടർന്ന് മൃതദേഹം പോലീസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

പോലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കുകയും വിപിന്‍ദാസിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പോലീസിന്റെ ആദ്യഘട്ട ചോദ്യം ചെയ്യലില്‍ അമ്മ സ്വാഭാവികമയി മരിച്ചതാണെന്നും ബന്ധുക്കള്‍ സഹകരിക്കാത്തതിനാലാണ് മൃതശരീരം മറവു ചെയ്യാന്‍ ശ്രമിച്ചതെന്നും മൊഴി നല്‍കിയിരുന്നു.

തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് വിപിന്‍ദാസ് അമ്മയെ കൊന്നതാണെന്ന് പോലീസിനോട് സമ്മതിച്ചത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ റിമാന്‍ഡ് ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ, ആരോഗ്യം, സാമ്പത്തികം: അറിയാം നിങ്ങളുടെ കൃത്യമായ നക്ഷത്രഫലം!  (15 minutes ago)

ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...  (25 minutes ago)

തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്  (36 minutes ago)

വനിതാ ഡോക്ടറോട് അതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്  (7 hours ago)

ഐഎസ്ആര്‍ഒ ആസ്ഥാനത്ത് 'ബോംബ് ഭീഷണി' സന്ദേശം അയച്ച ആള്‍ പിടിയില്‍  (7 hours ago)

നെടുപുഴയില്‍ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി  (7 hours ago)

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റത്തിന് സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്  (7 hours ago)

ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍  (7 hours ago)

തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (9 hours ago)

താരങ്ങളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങളില്‍ കോടതി ഇടപെടല്‍  (9 hours ago)

ഒരു വര്‍ഷത്തിനകം വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (9 hours ago)

നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി  (9 hours ago)

പ്ലൂട്ടോ റിലീസ് തീയതി ജൂലായ് 30 ന് പ്രഖ്യാപിച്ചു  (11 hours ago)

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (11 hours ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (11 hours ago)

Malayali Vartha Recommends