Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

വേദനയോടെ അവൾ അലറിവിളിച്ചിട്ടും ആ ക്രൂരന്മാർ കേട്ടില്ല!! കൂട്ട ബലാത്സംഗം ചെയ്ത യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത്... ബസ് സ്റ്റോപിൽ വെച്ച് പരിചയപ്പെട്ട യുവതിയെ പ്രതികൾ ബൈക്കിൽ കയറ്റി: തുടർന്ന് ബസ്സിൽ വെച്ച് കൂട്ട ബലാത്സംഘത്തിന് വിധേയയാക്കി...

07 JULY 2021 04:52 PM IST
മലയാളി വാര്‍ത്ത

ബസിൽ യുവതിയെ കൂട്ട ബാലസംഘം ചെയ്ത കേസിലെ പ്രതികൾ യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത്. ചേവായൂരില്‍ മാനസിക ദൗര്‍ബല്യമുള്ള യുവതിയാണ് കൂട്ട ബലാൽസംഘത്തിന് ഇരയായത്.

മുണ്ടിക്കല്‍ താഴം ബസ് സ്റ്റോപ്പിനടുത്തു വച്ചു പരിചയപ്പെട്ട യുവതിയെ പ്രതികള്‍ ബൈക്കില്‍ കയറ്റുകയായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. സംഭവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് ഇപ്പോൾ പോലീസ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സിസി ടി വി ദൃശ്യങ്ങള്‍ ഈ
കേസിൽ ഏറെ സഹായകമാകും.

ബൈക്കിന്റെ പിന്നില്‍ യുവതിയെ ഇരുത്തിയ ശേഷം രണ്ടു പ്രതികളുമായിട്ടായിരുന്നു പോയത്. തുടര്‍ന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ബസ് സ്റ്റോപ്പില്‍ എത്തിച്ചു. അവിടെ നിര്‍ത്തിയിട്ടിരുന്ന ബസില്‍ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്തു. മൂന്നു പ്രതികളാണ് കേസിലുള്ളത്.

പീഡനത്തിനു ശേഷം യുവതിയെ രാത്രിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് രഹസ്യമായി ഉപേക്ഷിക്കുകയും ചെയ്‌തു. തുടര്‍ന്ന് അവശയായ യുവതിയെ ഒരു ഓട്ടോഡ്രൈവർ ആയിരുന്നു വീട്ടിലെത്തിച്ചത് . യുവതിയുടെ പരാതിയെ തുടര്‍ന്നു പൊലീസ് സമീപപ്രദേശത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.

 

കേസില്‍ പ്രതികളായ ഗോപീഷിനെയും മുഹമ്മദ് ഷമീറിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇന്ത്യേഷ്‌കുമാര്‍ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. കേസില്‍ തെളിവായി സിസിടിവി ദൃശ്യങ്ങളും കിട്ടിയിട്ടുണ്ട്. ഇന്ത്യേഷ്‌കുമാര്‍ 2003-ലെ കാരന്തൂര്‍ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണ്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മാനസിക വെല്ലുവിളി നേരിടുന്ന യുവതി വീട് വിട്ടിറങ്ങിയത്. അമ്മയുമായി വഴക്കിട്ടാണ് വീട്ടില്‍ നിന്ന് യുവതി ഇറങ്ങിപ്പോയത്.

അമ്മ കുളിക്കാന്‍ പറഞ്ഞതില്‍ പിണങ്ങിയാണ് യുവതി വീട് വിട്ടത്. തുടര്‍ന്ന് ചേവായൂരില്‍ റോഡരികില്‍ നിന്ന യുവതിയെ ആരോ മെഡിക്കല്‍ കോളേജിലെത്തിച്ചു. മെഡിക്കല്‍ കോളേജില്‍ പോണം എന്ന് യുവതി തന്നെ ആവശ്യപ്പെട്ട പ്രകാരമാണ് മെഡിക്കല്‍ കോളേജിന് സമീപത്തെത്തിച്ചത്.

അവിടെ എത്തിയപ്പോള്‍ ആരോ അവര്‍ക്ക് ചെരിപ്പും വാങ്ങി നല്‍കി. എന്നാല്‍ അപ്പോഴേക്ക് വീട്ടില്‍ പോകണമല്ലോ എന്ന് ഓര്‍മ വന്ന യുവതി റോഡരികില്‍ ആകെ പരിഭ്രാന്തയായി നില്‍ക്കുന്നത് കണ്ടപ്പോഴാണ് പ്രതികളായ ഗോപീഷും ഇന്ത്യേഷും അവരെ സമീപിച്ചത്. പല ബസ്സുകള്‍ക്കും വണ്ടികള്‍ക്കും കൈ കാണിച്ചെങ്കിലും നിര്‍ത്തിയില്ലെന്ന് യുവതി പറയുന്നു.

 

പ്രതികള്‍ മദ്യപിച്ചിരുന്നു. വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞ യുവതിയെ മുണ്ടയ്ക്കല്‍ താഴം എന്ന സ്ഥലത്തെ ബസ് ഷെഡിന് സമീപത്തേക്കാണ് പ്രതികള്‍ കൊണ്ടുപോയത്. അവിടെ രണ്ട് മൂന്ന് ബസ്സുകള്‍, ലോക്ക്ഡൗണായതിനാല്‍ നിര്‍ത്തിയിട്ടിരുന്നു. ഇതിലൊരു ബസ്സില്‍ കയറ്റിയ ഗോപീഷും ഇന്ത്യേഷും യുവതിയെ പീഡിപ്പിച്ചു. സുഹൃത്തായ മുഹമ്മദ് ഷമീറിനെ വിളിച്ചുവരുത്തി. അയാളും ബസ്സിനകത്ത് വച്ചും പുറത്ത് വച്ചും യുവതിയെ പീഡിപ്പിച്ചു.

പീഡന ശേഷം യുവതിക്ക് പ്രതികള്‍ ഭക്ഷണം വാങ്ങി നല്‍കി. വീണ്ടും പീഡനശ്രമമുണ്ടായി. ഒടുവില്‍ യുവതിയെ വീടിന് സമീപത്ത് ഇറക്കി വിട്ട പ്രതികള്‍ കയ്യില്‍ കുറച്ച്‌ പൈസയും കൊടുത്തു. വീട്ടിലെത്തിയ യുവതിയുടെ കയ്യില്‍ പണം കണ്ടപ്പോഴാണ് അമ്മ ഇതെങ്ങനെ കിട്ടിയെന്ന് ചോദിച്ചത്. അപ്പോഴേക്ക് യുവതി ആകെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടർന്നായിരുന്നു ക്രൂരമായ സംഭവം അറിയുന്നത്.

തനിക്ക് വേദനിക്കുന്നുവെന്നും, വിറയ്ക്കുന്നുവെന്നും മരുന്ന് കഴിക്കുന്നതാണെന്നുമെല്ലാം മാനസികവെല്ലുവിളി നേരിടുന്ന പെണ്‍കുട്ടി പീഡനത്തിനിടെ പ്രതികളോട് പറഞ്ഞിരുന്നു. ഇതൊന്നും കേള്‍ക്കാതെ ക്രൂരമായി യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ, ആരോഗ്യം, സാമ്പത്തികം: അറിയാം നിങ്ങളുടെ കൃത്യമായ നക്ഷത്രഫലം!  (14 minutes ago)

ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...  (24 minutes ago)

തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്  (35 minutes ago)

വനിതാ ഡോക്ടറോട് അതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്  (7 hours ago)

ഐഎസ്ആര്‍ഒ ആസ്ഥാനത്ത് 'ബോംബ് ഭീഷണി' സന്ദേശം അയച്ച ആള്‍ പിടിയില്‍  (7 hours ago)

നെടുപുഴയില്‍ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി  (7 hours ago)

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റത്തിന് സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്  (7 hours ago)

ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍  (7 hours ago)

തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (9 hours ago)

താരങ്ങളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങളില്‍ കോടതി ഇടപെടല്‍  (9 hours ago)

ഒരു വര്‍ഷത്തിനകം വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (9 hours ago)

നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി  (9 hours ago)

പ്ലൂട്ടോ റിലീസ് തീയതി ജൂലായ് 30 ന് പ്രഖ്യാപിച്ചു  (11 hours ago)

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (11 hours ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (11 hours ago)

Malayali Vartha Recommends