Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

അഭിമുഖങ്ങളിൽ എല്ലാം ആനി ശിവ അച്ഛനെ കുറിച്ചുപറയുന്നത് നല്ല വാക്കുകൾ മാത്രം.... എന്നാൽ ആ അച്ഛൻ ആനീ ശിവ എന്ന മകളെ കുറിച്ച് പറയുന്ന നല്ല വാക്കുകൾ ഏറ്റവും ആദ്യം സംപ്രേഷണം ചെയ്യണം എന്ന ഉദ്ദേശത്തോടെ മലയാളിവാർത്ത അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് ചെന്നു ....പക്ഷെ കടുത്ത നിരാശയായിരുന്നു ഫലം ....എനിയ്ക്കങ്ങനെ ഒരു മകളില്ലെന്നു വളരെ പരുഷമായ ഭാഷയിൽ പറഞ്ഞു ..ചാനൽ പ്രതിനിധിയെ ഭീഷണി പെടുത്തി...

07 JULY 2021 05:22 PM IST
മലയാളി വാര്‍ത്ത


ആനി ശിവ ....പ്രതിസന്ധികളുടെയും തിരിച്ചടികളുടെയും ആഴിത്തിരമാലകള്‍ മറികടന്ന് ജീവിതം തിരിച്ചുപിടിച്ച പോലീസ് ഓഫീസർ ..പതിനെട്ടാമത്തെ വയസ്സിന്റെ പക്വതയില്ലായ്മയിൽ എടുത്ത ഒരു തീരുമാനം പാളിപ്പോയതിന്റെ ഫലമായി സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നു...വിശ്വസിച്ച് കൂടെക്കൂട്ടിയ പങ്കാളിയുടെ തനി നിറം മനസ്സിലായതോടെ ആ ബന്ധവും അവസാനിച്ചു...

 

ജീവിതത്തെ പിന്നോട്ടുവലിക്കുന്ന ഒട്ടേറെ പ്രതിസന്ധികളുണ്ടാകാം ..അവിടെ തോറ്റുപോകാതെ ഏത് പ്രതിസന്ധിയും നേരിടാനുള്ള കരുത്ത് കാണിക്കണമെന്നാണ് വര്‍ക്കല സിഐ ആനി ശിവയുടെ ജീവിതം നല്‍കുന്ന സന്ദേശം. പത്തുവര്‍ഷം മുന്‍പ് വര്‍ക്കല ശിവഗിരി തീര്‍ത്ഥാടന കാലത്ത് ഐസ്‌ക്രീമും നാരങ്ങവെള്ളവും വിറ്റിരുന്ന ആനി ശിവ,  ഇന്ന് അതേ സ്ഥലത്ത് സബ് ഇന്‍സ്‌പെക്ടറായാണ് നില്‍ക്കുന്നത്.

 

 

 

ജീവിതത്തിൽ പക്ഷെ ഇത്രയും പിടിച്ചെടുക്കാൻ കഴിഞ്ഞത് അച്ഛന്റെ വാക്കുകൾ നൽകിയ പ്രചോദനം ആണെന്നാണ് ആനി ശിവ പറയുന്നത് . വിജയത്തിന്റെ നിമിഷങ്ങളില്‍ എന്തുമാത്രം അലിവോടെയും വിനയത്തോടെയുമാണ് ഈ പോലീസ് ഓഫീസർ സംസാരിക്കുന്നതെന്ന് പറയാതെ വയ്യ. തന്റെ ജീവിതത്തിലെ കയ്പു നിറഞ്ഞ അനുഭവങ്ങള്‍ക്ക് ആരെയും കുറ്റപ്പെടുത്തിയല്ല ആനി സംസാരിച്ചത്. മകന് വിശക്കുമ്പോൾ ഭക്ഷണം വാങ്ങാൻ പോലുമാകാത്ത ആ ദിവസങ്ങളെ കുറിച്ച് ഓർക്കുമ്പോൾ തൊണ്ടയൊന്ന് ഇടറി ..അത്രമാത്രം..


ഒരു ചാനൽ അഭിമുഖത്തിൽ അച്ഛൻ തിരിച്ചു വിളിച്ചാൽ പോകുമോ എന്ന അവതാരകന്റെ ചോദ്യം കേട്ടപ്പോൾ ആനി ശിവയുടെ കണ്ണുകൾ തിളങ്ങി... പിന്നെ പറഞ്ഞു ,അച്ഛനല്ലേ എല്ലാം..അദ്ദേഹത്തിന്റെ മനസ്സിൽ ഇപ്പോഴും എനിയ്ക്ക് സ്ഥാനമുണ്ടെന്ന് ഉറപ്പാണ്,പക്ഷെ അച്ഛന്റെ മുന്നിൽ ചെന്ന് നിൽക്കാനുള്ള ധൈര്യം ഇപ്പോഴുമില്ല... എന്നാലും എന്നെങ്കിലും അച്ഛൻ  തിരിച്ചു വിളിക്കുമെന്ന് തന്നെ ആ മകൾ പ്രതീക്ഷിക്കുന്നുണ്ട് എന്ന് ആ വാക്കുകളിൽ വ്യക്തമായിരുന്നു...

 

 


പക്ഷെ ജീവിതത്തിലെ ആ ആഗ്രഹം സഫലമാകുന്നതിന് വിദൂര സാധ്യത മാത്രമേ കാണുന്നുള്ളൂ.. ഈ ചാനൽ അഭിമുഖം കണ്ട് പ്രചോദനമുൾക്കൊണ്ട് മലയാളിവാർത്ത ആനി ശിവയുടെ അച്ഛന്റെ വീട്ടിലേയ്ക്ക് ഒരു യാത്ര പോയി.. അച്ഛൻ ആ മകളെ കുറിച്ച് പറയുന്ന നല്ല വാക്കുകൾ കേൾക്കാനായിരുന്നു ആയാത്ര... പക്ഷെ നിരാശയായിരുന്നു ഫലം...

 

അങ്ങനെ ഒരു മകൾ തനിയ്ക്കില്ലെന്നു ആ അച്ഛൻ തുറന്നടിച്ചു.... വീട്ടിൽ ചെന്ന് ആനിശിവയുടെ വീടല്ലേ എന്ന് ചോദിച്ചപ്പോൾ അവിടെ കണ്ട യുവാവിന്റെ പ്രതികരണം 'അല്ല ' എന്നായിരുന്നു. .. ' ആനി ശിവയുടെ ആരും ഇവിടെ ഇല്ല'... അയാൾ പറഞ്ഞു. എന്നാൽ താങ്കൾ ആനിശിവയുടെ സഹോദരനല്ലേ എന്ന് ഞങ്ങളുടെ പ്രതിനിധി ഉറപ്പിച്ചു ചോദിച്ചപ്പോൾ ആ യുവാവ് സമ്മതിച്ചു.. പക്ഷെ അവർക്കെല്ലാം ആനി ശിവ 'പുകഞ്ഞ കൊള്ളി പുറത്ത്' എന്ന നിലപാട് തന്നെ

 

മൂന്നു വലിയ വീടുകളും സൗകര്യങ്ങളുമൊക്കെയുണ്ട് ആനി ശിവയുടെ അച്ഛന് ..പക്ഷെ ഒരു സെന്റ് സ്ഥലം പോലും മകൾക്ക് കൊടുക്കാതെ എല്ലാം ആനി ശിവയുടെ സഹോദരന് എഴുതി കൊടുത്തു  എന്ന് അയൽക്കാർ പറയുന്നു. അന്നാട്ടുകാരെല്ലാം ഇപ്പോഴും ആനി ശിവ എന്ന മിടുക്കി കുട്ടിയെ ഓർക്കുന്നു.. അവർക്കെല്ലാം ആനിശിവയെകുറിച്ചും അമ്മയെ കുറിച്ചും നല്ലതു മാത്രമേ പറയാനുള്ളു ...

 

 

എന്നാൽ ആനിശിവയുടെ അച്ഛൻ മലയാളിവാർത്ത പ്രതിനിധിയോട് വളരെ പരുഷമായ ഭാഷയിലാണ് പ്രതികരിച്ചത്.. ആനിശിവയെ കുറിച്ച് അച്ഛൻ പറയുന്ന നല്ല വാക്കുകൾ ഏറ്റവും ആദ്യം സംപ്രേഷണം ചെയ്യണം എന്ന ഉദ്ദേശത്തോടെ അവിടെ പോയ ഞങ്ങൾക്ക് കടുത്ത നിരാശയായിരുന്നു ഫലം ....

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ, ആരോഗ്യം, സാമ്പത്തികം: അറിയാം നിങ്ങളുടെ കൃത്യമായ നക്ഷത്രഫലം!  (16 minutes ago)

ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...  (26 minutes ago)

തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്  (37 minutes ago)

വനിതാ ഡോക്ടറോട് അതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്  (7 hours ago)

ഐഎസ്ആര്‍ഒ ആസ്ഥാനത്ത് 'ബോംബ് ഭീഷണി' സന്ദേശം അയച്ച ആള്‍ പിടിയില്‍  (7 hours ago)

നെടുപുഴയില്‍ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി  (7 hours ago)

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റത്തിന് സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്  (7 hours ago)

ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍  (8 hours ago)

തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (9 hours ago)

താരങ്ങളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങളില്‍ കോടതി ഇടപെടല്‍  (9 hours ago)

ഒരു വര്‍ഷത്തിനകം വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (9 hours ago)

നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി  (9 hours ago)

പ്ലൂട്ടോ റിലീസ് തീയതി ജൂലായ് 30 ന് പ്രഖ്യാപിച്ചു  (11 hours ago)

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (11 hours ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (11 hours ago)

Malayali Vartha Recommends