Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

സംസ്ഥാനത്തെ മാതൃശിശു സൗഹൃദമാക്കുമെന്ന് ആരോഗ്യ വകുപ്പ്, പൊതു സ്ഥലങ്ങളിലും ആശുപത്രികളിലും അമ്മമാര്‍ക്ക് സ്വകാര്യമായി മുലയൂട്ടാന്‍ പറ്റുന്ന സൗകര്യമൊരുക്കും

07 JULY 2021 06:24 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ മാതൃശിശു സൗഹൃദമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി സമഗ്ര രൂപരേഖയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ മുന്നോടിയായി സംസ്ഥാനത്തെ ശിശുരോഗ വിദഗ്ധരുടേയും വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പൊതു സ്ഥലങ്ങളിലും ആശുപത്രികളിലും അമ്മമാര്‍ക്ക് സ്വകാര്യമായി മുലയൂട്ടാന്‍ പറ്റുന്ന സൗകര്യമൊരുക്കും. ആശുപത്രികളില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍, ജനിച്ച ഉടനെ കുഞ്ഞിന് മുലപ്പാല്‍ മാത്രം കൊടുക്കുക, 6 മാസം വരെ മുലപ്പാല്‍ അല്ലാതെ വേറെ ഭക്ഷണം കൊടുക്കാതിരിക്കുക, കൃത്രിമ ബേബി ഫുഡ് കൊടുക്കാതിരിക്കുക, കുപ്പിപ്പാല്‍ കൊടുക്കാതിരിക്കുക, അമ്മമാരെയും ആശുപത്രികളിലെ ജീവനക്കാരേയും ഈ കാര്യങ്ങള്‍ പരിശീലിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് മാതൃശിശു സൗഹൃദ ആശുപത്രിയ്ക്കായി ലക്ഷ്യം വയ്ക്കുന്നത്.

പ്രസവം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ മുലയൂട്ടല്‍ ആരംഭിക്കാന്‍ മുന്‍കൈയ്യെടുക്കുന്ന ആശുപത്രികള്‍ 2002-ല്‍ 92 ശതമാനമായിരുന്നത് കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ആറ് മാസം വരെ മുലയൂട്ടുന്ന അമ്മമാരുടെ എണ്ണം 55 ശതമാനത്തില്‍ താഴെ മാത്രമാണ്. മറ്റ് പല ആരോഗ്യ സൂചികകളിലും കേരളം ഒന്നാം സ്ഥാനത്തു നില്‍ക്കുമ്പോഴാണ് ഈ കാര്യത്തില്‍ പുറകോട്ട് പോയതായി കാണാന്‍ കഴിഞ്ഞത്. ഇതിന് പരിഹാരം കാണാനാണ് ആരോഗ്യ വകുപ്പും വനിത ശിശുവികന വകുപ്പും ശ്രമിക്കുന്നത്.

സംസ്ഥാനത്തെ പ്രസവങ്ങളില്‍ നല്ലൊരു ശതമാനം സ്വകാര്യ ആശുപത്രികളില്‍ നടക്കുന്നതിനാല്‍ സ്വകാര്യ ആശുപത്രികളെക്കൂടി ഇതില്‍ പങ്കാളികളാക്കും. ആദിവാസി മേഖലയില്‍ മുലപ്പാലിന്റെ പ്രാധാന്യം മനസിലാക്കിക്കാന്‍ ആശാവര്‍ക്കര്‍മാരുടെ സേവനം കൂടുതല്‍ ഉപയോഗപ്പെടുത്തും. കുഞ്ഞുങ്ങളുടെ ആദ്യത്തെ 1000 ദിനം ഏറെ പ്രാധാന്യമാണ്. കുട്ടികളുടെ ആരോഗ്യ പൂര്‍ണമായ വളര്‍ച്ചയിലും മരണ നിരക്ക് കുറയ്ക്കുന്നതിനും മുലയൂട്ടലിന് വളരെ പ്രധാന്യമുണ്ട്. ഗൈനക്കോളജിസ്റ്റുകളുടെ സഹകരണം കൂടി ഉറപ്പ് വരുത്തുന്നതാണ്.

മുലയൂട്ടുന്ന അമ്മമാര്‍ക്ക് നേരിട്ട് സന്ദേശം എത്തിക്കുന്നതിന് വേണ്ടി വനിത ശിശു വികസന വകുപ്പ് അങ്കണവാടി ജിവനക്കാരെ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതാണ്. അതിനുള്ള മൊഡ്യൂളുകള്‍ തയ്യാറാക്കിയിട്ടുണ്ട്. സമ്പുഷ്ട കേരളം പദ്ധതിയുടേയും ഐ.സി.ഡി.എസ്.ന്റേയും ഭാഗമായിട്ടുള്ള പ്രചരണ പരിപാടികളും വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കും. പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ബ്രസ്റ്റ് ഫീഡിംഗ് ക്യാബിനുകള്‍ വകുപ്പ് സ്ഥാപിക്കുന്നതാണ്.

എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. ശ്രീഹരി, അഡീഷണല്‍ ഡയറക്ടര്‍ ഡോ. പ്രീത, ഡോ. പൈലി, ശിശുരോഗ വിദഗ്ധരായ ഡോ. അജിത് കൃഷ്ണന്‍, ഡോ. റിയാസ് എന്നിവര്‍ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ, ആരോഗ്യം, സാമ്പത്തികം: അറിയാം നിങ്ങളുടെ കൃത്യമായ നക്ഷത്രഫലം!  (16 minutes ago)

ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...  (26 minutes ago)

തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്  (37 minutes ago)

വനിതാ ഡോക്ടറോട് അതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്  (7 hours ago)

ഐഎസ്ആര്‍ഒ ആസ്ഥാനത്ത് 'ബോംബ് ഭീഷണി' സന്ദേശം അയച്ച ആള്‍ പിടിയില്‍  (7 hours ago)

നെടുപുഴയില്‍ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി  (7 hours ago)

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റത്തിന് സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്  (7 hours ago)

ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍  (8 hours ago)

തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (9 hours ago)

താരങ്ങളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങളില്‍ കോടതി ഇടപെടല്‍  (9 hours ago)

ഒരു വര്‍ഷത്തിനകം വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (9 hours ago)

നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി  (9 hours ago)

പ്ലൂട്ടോ റിലീസ് തീയതി ജൂലായ് 30 ന് പ്രഖ്യാപിച്ചു  (11 hours ago)

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (11 hours ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (11 hours ago)

Malayali Vartha Recommends