'ചാരക്കേസ് ശരിയായി അന്വേഷിച്ചാല്‍ സത്യം പുറത്തുവരും'; നമ്പിനാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്

നമ്പിനാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടെന്ന വാദത്തിലുറച്ച് സിബി മാത്യൂസ്. ചാരക്കേസ് ശരിയായി അന്വേഷിച്ചാല്‍ സത്യം പുറത്തുവരുമെന്നും സിബി മാത്യൂസ് പറയുന്നു. ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ നടന്ന വാദത്തിലാണ് ഇക്കാര്യം ആവര്‍ത്തിച്ചത്. ചാരക്കേസില്‍ നമ്ബി നാരായണനെ പ്രതിയാക്കിയത് തന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സേനയുടെ താല്‍പര്യപ്രകാരമല്ല. ഐബിയും റോയും നല്‍കിയ നിര്‍ദേശത്തിലാണ് പൊലീസ് കേസെടുത്തതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
കഴിഞ്ഞയാഴ്ച ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്ബി നാരായണന്‍റെ അറസ്റ്റ് രേഖകളോ തെളിവോ ഇല്ലാതെയാണ് നടത്തിയതെന്ന് സി.ബി.ഐ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഗൂഡാലോചനയുടെ മുഖ്യകണ്ണികള്‍ ഉദ്യോഗസ്ഥരാണെന്നും വെളിപ്പെടുത്തിയിരുന്നു. പ്രതികളായ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സി.ബി.ഐ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസും ആര്‍.ബി. ശ്രീകുമാറും ഉള്‍പ്പടെ 18 പേരെ പ്രതികളാക്കി സി.ബി.ഐ നേരത്തെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ നാലാം പ്രതിയും അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന സിബി മാത്യൂസ് ജാമ്യാപേക്ഷ കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു.ഇതിന്‍റെ വാദത്തിനിടയിലാണ് സിബി മാത്യൂസ് ഇക്കാര്യം ആവര്‍ത്തിച്ചത്.
https://www.facebook.com/Malayalivartha