സംസ്ഥാനത്ത് ബാറുകള്‍ തുറക്കാനുള്ള സമയക്രമത്തില്‍ മാറ്റം... ഇനി മുതല്‍ ബാറുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ഏഴ് വരെ, മദ്യവിതരണം പാഴ്‌സലായി മാത്രം....

സംസ്ഥാനത്ത് ബാറുകള്‍ തുറക്കാനുള്ള സമയക്രമത്തില്‍ മാറ്റം വരുത്തി . ഇനി മുതല്‍ ബാറുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ഏഴ് മണിവരെയായിരിക്കും പ്രവര്‍ത്തിക്കുക.
മാത്രമല്ല, മദ്യ വിതരണം പാഴ്‌സലായി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഔട്ട്‌ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇപ്പോള്‍ രാവിലെ 11 മുതല്‍ വൈകീട്ട് ഏഴ് മണിവരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്.
വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ബാറുകള്‍ വീണ്ടും അടച്ചിരുന്നു. എന്നാല്‍, ഈ പ്രശ്‌നം പരിഹരിക്കാമെന്ന് സര്‍ക്കാര്‍ അസോസിയേഷന് ഉറപ്പുനല്‍കിയെങ്കിലും ഇക്കാര്യത്തിലൊരു തീരുമാനമുണ്ടാകുന്നത് വരെ ബാറുകള്‍ പ്രവര്‍ത്തിക്കുകയില്ലെന്നായിരുന്നു അസോസിയേഷന്റെ തീരുമാനം.
എങ്കിലും കഴിഞ്ഞ ദിവസം മുതല്‍ തന്നെ ബാറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു.
"
https://www.facebook.com/Malayalivartha






















