കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങൾ തൂങ്ങി മരിച്ചു; കാപ്പിയുമായി എത്തിയ ഉമ്മ കണ്ടത് മകൻ തൂങ്ങി നിൽക്കുന്നു, നിലവിളിച്ച് ആളുകൾ ഓടിക്കൂടി അടുത്ത മുറിയിൽ നോക്കിയപ്പോൾ മറ്റൊരു മകനും തൂങ്ങിയ നിലയിൽ:- ആത്മഹത്യയിലേയ്ക്ക് നയിച്ചത് സാമ്പത്തിക പ്രതിസന്ധി

കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടുവാക്കുളം സ്വദേശികളായ നസീര്‍, നിസാര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും വർക്ക്‌ഷോപ്പ്, ക്രയിൻ സംബന്ധ ജോലിക്കാരനായിരുന്നു. ഇരുവരെയും രണ്ട് മുറികളിലായാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ്കാല സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇരുവരും. ബാങ്കിൽ നിന്ന് ജപ്തി ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. വായ്പ്പ എടുത്ത പന്ത്രണ്ട് ലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങിയതിൽ ഇരുവരും അസ്വസ്ഥരായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.
ഉമ്മ രാവിലെ കാപ്പിയുമായി ഒരു മകന്റെ മുറിയില്‍ ചെന്നപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി അടുത്ത മുറിയില്‍ നോക്കിയപ്പോഴാണ് രണ്ടാമത്തെയാളെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. നേരത്തെ ക്രയിന്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന ഇവര്‍ക്ക് ക്രയിന്‍ സര്‍വീസ് ഉടമ മരിച്ചതോടെ ജോലി നഷ്ടമായിരുന്നു.
അടുത്ത കാലത്തു കൂലിപ്പണിയും മറ്റുമായി ജീവിക്കുകയായിരുന്നു. എന്നാല്‍, രണ്ടാഴ്ചയായി ഇവര്‍ അധികം വീടിനു പുറത്തേക്ക് ഇറങ്ങാറില്ലായിരുന്നു. ഇവര്‍ക്കു ബാങ്കില്‍ കടബാധ്യത ഉണ്ടായിരുന്നതായും കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്ക് അധികൃതര്‍ വീട്ടിലെത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha
























