Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

ഇനിയെങ്കിലും മാറുമോ... ചില പോലീസുദ്യോഗസ്ഥര്‍ അനാവശ്യമായി പിഴ ഈടാക്കി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പരാതി; ബാങ്കിനു മുന്നില്‍ ക്യൂ നിന്നവരില്‍ നിന്നു പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കം ചൂടുപിടിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

04 AUGUST 2021 10:05 AM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്തെ സംബന്ധിച്ച് ഏറെ പ്രധാന്യമർഹിക്കുന്നതാണെന്ന് മന്ത്രി ഒ.ജെ. ജനീഷ്

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ

ചില പോലീസുകാര്‍ കാരണം സേനയ്ക്ക് മൊത്തം കളങ്കമുണ്ടാക്കുന്നത് ആദ്യത്തെ സംഭവമല്ല. അടുത്തകാലത്ത് ഫൈനുമായി ബന്ധപ്പെട്ട് നിരവധി പരാധികളാണ് ഉണ്ടായത്.

 

അവസാനം മനുഷ്യാവകാശ കമ്മീഷനും രംഗത്തെത്തി. ദുരിത കാലത്ത് ചില പോലീസുദ്യോഗസ്ഥര്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന തരത്തില്‍ പെരുമാറുകയാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാന പോലീസ് മേധാവി പരാതികളെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

 


മനുഷ്യാവകാശ പ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ചില ഉദ്യോഗസ്ഥര്‍ അനാവശ്യമായി പിഴ ഈടാക്കി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ബാങ്കിനു മുന്നില്‍ ക്യൂ നിന്നവരില്‍ നിന്നു പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇടപെട്ട വിദ്യാര്‍ഥിനിക്കെതിരെ കേസെടുത്ത ചടയമംഗലം പൊലീസിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പാണ് ചുമത്തിയതെന്നതായിരുന്നു പൊലീസ് വിശദീകരണം. ജോലി തടസപ്പെടുത്തിയതിന് ജാമ്യമില്ലാവകുപ്പ് ചുമത്തിയെന്ന് കഴിഞ്ഞദിവസം പൊലീസ് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും കേരള പൊലീസ് ആക്ട് 117 (ഇ)പ്രകാരമാണ് കേസ് എടുത്തത്.

 



ചടയമംഗലം അക്കോണം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്ക്ക്(18) എതിരെയാണ് പൊലീസ് കേസ് എടുത്തത്. ക്യൂവില്‍ നിന്നതിന് പെറ്റി ലഭിച്ചയാളും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടാകുന്നതു കണ്ട ഗൗരി കാര്യം തിരക്കിയപ്പോള്‍ പൊലീസ് ഗൗരിക്ക് എതിരെയും പെറ്റി എഴുതാന്‍ ശ്രമിച്ചെന്നും പ്രതിഷേധിച്ചപ്പോള്‍ അസഭ്യം വിളിച്ചെന്നും കേസ് എടുത്തെന്നുമാണ് ഗൗരിയുടെ പരാതി. കേസ് എടുത്തതിന് എതിരെ സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജില്‍ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി എത്തിയത്.

തുടര്‍ന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ വിശദീകരണവുമായി ചടയമംഗലം പൊലീസ് എത്തി. എസ്‌ഐ എസ്. ശരലാല്‍ പറഞ്ഞത്: 'ചടയമംഗലം പഞ്ചായത്ത് കണ്ടെയ്ന്‍മെന്റ് സോണ്‍ ആണ്. കഴിഞ്ഞ ദിവസം സാമൂഹിക അകലം പാലിക്കാതെ ഏറെപ്പേര്‍ തടിച്ചുകൂടിയെന്ന ഫോണ്‍കോള്‍ സ്‌റ്റേഷനില്‍ വന്നതിനെ തുടര്‍ന്നാണ് ബാങ്കിന്റെ മുന്നില്‍ എത്തിയത്. ആരോപണം ഉയരുന്നതു പോലെ, പെറ്റി നല്‍കിയിട്ടില്ല. കോവിഡ് മാനദണ്ഡം പാലിക്കണമെന്ന വാണിങ് നോട്ടിസാണ് നല്‍കിയത്. അപ്പോള്‍ ആ പെണ്‍കുട്ടി പറഞ്ഞത് 'നോട്ടിസ് നല്‍കുന്ന ഉദ്യോഗസ്ഥനായ ഞാന്‍ സാമൂഹിക അകലം പാലിച്ചിട്ടില്ലെന്നും രണ്ടു പേര്‍ക്കും പെറ്റി വേണമെന്നുമാണ്.

 



നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥന് പെറ്റി നല്‍കുന്നത് സാധ്യമല്ലെന്നു പറഞ്ഞപ്പോള്‍ പെണ്‍കുട്ടി വാശിപിടിച്ചു. പെണ്‍കുട്ടിയുടെ പ്രവൃത്തി മൂലം നോട്ടിസ് നല്‍കാന്‍ സാധിച്ചില്ല. എപ്പിഡെമിക് ആക്ട് പ്രകാരവും കുട്ടിക്ക് എതിരെ കേസെടുത്തിട്ടുണ്ട്.' അതേസമയം തനിക്കെതിരെ പെറ്റി ചുമത്തുന്നു എന്നു തന്നെയാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് ഗൗരിനന്ദ പറഞ്ഞു. 'നോട്ടിസ് നല്‍കിയതാണെങ്കില്‍ പ്രതികരിക്കില്ലായിരുന്നു. അസഭ്യം പറഞ്ഞപ്പോഴാണ് ശക്തമായി പ്രതികരിച്ചത്.

ചെറിയ കുറ്റങ്ങള്‍ക്ക് ഭീമമായ പിഴ ചുമത്തുന്നത് വലിയ പ്രതിഷേധത്തിനാണ് വഴി ഒരുക്കിയത്. പ്രത്യേകിച്ച് വ്യാപാര സ്ഥാപനങ്ങള്‍ക്ക് എതിരെ പല സ്ഥലങ്ങളിലും പിഴ ചുമത്തുന്നതിന് എതിരെ വ്യാപാരികളും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യവകാശ കമ്മീഷന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (13 minutes ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (23 minutes ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (33 minutes ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (46 minutes ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (57 minutes ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (1 hour ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (1 hour ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (2 hours ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (2 hours ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (2 hours ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (3 hours ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (3 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (3 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (3 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (3 hours ago)

Malayali Vartha Recommends