Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

അമ്പരന്ന് പോലീസ്... മാനസയുടെ ജീവനെടുത്തത് 3 വെടിയുണ്ടകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മൂന്നാമത് ഏറ്റത് വയറിന്; മാനസയെ ബലമായി പിടിച്ചുനിര്‍ത്തി വെടിവച്ചശേഷം താഴെ വീണപ്പോള്‍ മൂന്നാമത് ഉതിര്‍ത്ത വെടിയാണ് വയറില്‍ കൊണ്ടത് എന്ന് നിഗമനം

04 AUGUST 2021 10:11 AM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്തെ സംബന്ധിച്ച് ഏറെ പ്രധാന്യമർഹിക്കുന്നതാണെന്ന് മന്ത്രി ഒ.ജെ. ജനീഷ്

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ

ഡെന്റല്‍ ഹൗസ് സര്‍ജന്‍ മാനസയ്ക്കു മൂന്നു വെടിയേറ്റ സംഭവത്തില്‍ വഴിത്തിരിവ്. മാനസയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് എല്ലാം മാറി മറിഞ്ഞത് . തലയ്ക്കും വയറിനുമായിരുന്നു വെടിയേറ്റത്. ആദ്യഘട്ട പരിശോധനയിലും ഇന്‍ക്വസ്റ്റ് അനുസരിച്ചും രണ്ടു വെടിയുണ്ടകളേറ്റുവെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ചു തലയില്‍ ചെവിയോടു ചേര്‍ന്നും തൊട്ടുതാഴെയുമാണ് രണ്ടു വെടികള്‍ ഏറ്റത്. മറ്റൊന്നു മാറിനു താഴെയായി വയര്‍ഭാഗത്താണ് കൊണ്ടത്. തോക്കിന്റെ ബാരല്‍ മാനസയുടെ തലയോടു ചേര്‍ത്തുവച്ചാണു പ്രതിയും മുന്‍സുഹൃത്തുമായ രഖില്‍ നിറയൊഴിച്ചത്. മാനസയെ ബലമായി പിടിച്ചുനിര്‍ത്തി വെടിവച്ചശേഷം താഴെ വീണപ്പോള്‍ മൂന്നാമത് ഉതിര്‍ത്ത വെടിയാണ് വയറില്‍ കൊണ്ടത് എന്നാണ് നിഗമനം.

 



മാനസയെ അക്രമിക്കാന്‍ ഉപയോഗിച്ച തോക്കില്‍നിന്ന് വെടിവയ്ക്കണമെങ്കില്‍ ട്രിഗറില്‍ സാധാരണ പിസ്റ്റളില്‍നിന്നു വ്യത്യസ്തമായി കൂടുതല്‍ ശക്തി പ്രയോഗിക്കേണ്ടതുണ്ട്. ഇക്കാര്യം രഖില്‍ പരിശീലനത്തില്‍ മനസിലാക്കിയതാകാം മാനസയെ ചേര്‍ത്തുനിര്‍ത്തി വെടിവയ്ക്കാന്‍ കാരണമെന്നാണ് പോലീസ് ആയുധവിഭാഗം നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്.

ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നതിനാല്‍ മാനസ രക്ഷപ്പെടരുതെന്ന കരുതലും മൂന്ന് വെടിയുതിര്‍ക്കാന്‍ രഖിലിനെ പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്ന് പോലീസ് കരുതുന്നു.

 



പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം രഖിലിന്റെ ശരീരത്തില്‍ ചെവിപ്പുറകിലാണ് വെടിയേറ്റിട്ടുള്ളത്. ഇതിനിടെ തോക്കിന്റെ ഉറവിടം തേടി കോതമംഗലം സ്‌റ്റേഷനിലെ എസ്. മാഹിന്‍ സലിമിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം ബിഹാറിന് പുറപ്പെട്ടു. ഇവര്‍ ഇന്ന് പട്‌നയിലെത്തും.

തോക്ക് വാങ്ങാന്‍ സഹായിച്ചുവെന്ന് കരുതുന്ന അതിഥിത്തൊഴിലാളി നല്‍കിയ വിവരങ്ങളനുസരിച്ചാണ് പ്രാഥമികാന്വേഷണം.

 



അതേസമയം മാനസയെ വെടിവച്ചുകൊല്ലാനുപയോഗിച്ച തോക്കിന്റെ ഉറവിടം തേടി പൊലീസ് സംഘം ബിഹാറിലേക്കു പോകും. എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം അടുത്തദിവസം ബിഹാറിലേക്ക് പോകുന്നത്.

സഹായത്തിനായി സംഘം ബിഹാര്‍ പൊലീസ് മേധാവിയുമായി ആശയവിനിമയം നടത്തി. മരിച്ച രഖില്‍ ലൈസന്‍സില്ലാത്ത തോക്ക് വാങ്ങിയത് ബിഹാറില്‍നിന്നാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അവിടേക്ക് പോകുന്നത്. ആദിത്യനുള്‍പ്പെടെയുള്ള ബിസിനസ് പങ്കാളികള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍നിന്ന് പൊലീസ് മൊഴിയെടുത്തു. ആഴ്ചകള്‍ക്കുമുമ്പ് രഖില്‍ ബിഹാറില്‍ സുഹൃത്തിനൊപ്പം പോയിരുന്നുവെന്ന് സൈബര്‍സെല്‍ കണ്ടെത്തിയിട്ടുണ്ട്.

 



ജൂലൈ 12 മുതല്‍ 20 വരെ ഇവിടെ തങ്ങിയതായാണ് വിവരം. ബംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ രഖില്‍ ഇന്റീരിയര്‍ ഡിസൈനിങ് ജോലികള്‍ നടത്തിയിരുന്നു.

സ്വന്തം കാര്‍ വിറ്റ പണമുപയോഗിച്ചാണ് തോക്ക് വാങ്ങിയത്. എറണാകുളത്തുനിന്ന് ട്രെയിനില്‍ ബിഹാറിലേക്ക് പോയി എന്നാണ് പൊലീസ് നിഗമനം. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തും. എന്തായാലും മൂന്ന് വെടിയുണ്ടകളാണ് മരണ കാരണം എന്ന് കണ്ടെത്തിയതോടെ രഖിലിന് പരിശീലനം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (10 minutes ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (20 minutes ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (30 minutes ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (43 minutes ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (54 minutes ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (1 hour ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (1 hour ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (2 hours ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (2 hours ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (2 hours ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (3 hours ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (3 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (3 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (3 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (3 hours ago)

Malayali Vartha Recommends