Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര മതിയാക്കി തിരികെയെത്തുമോ? 19 ദിവസത്തെ യാത്ര കഴിഞ്ഞ് തിരികെയെത്തിയാൽ ചിലപ്പോൾ മുഖ്യമന്ത്രിപദം... തന്നെ ഇല്ലാതാകുമെന്ന സംശയത്തിലാണ് മുഖ്യമന്ത്രി. എ.കെ.ബാലന്റെ ,നേതൃത്വത്തിൽ പിണറായി വിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്ന വാർത്തയാണ് മുഖ്യമന്ത്രിയെ ആശങ്കയിലാഴ്ത്തുന്നത്,,,.


അറബിക്കടലിലെ സ്രാവ്-തിരണ്ടിയിനങ്ങളെ കുറിച്ച് സംയുക്ത ഗവേഷണം, നടത്താനും ഇന്ത്യയും ഒമാനും കൈകോർക്കുന്നു... ഗവേഷണത്തോടൊപ്പം അവയുടെ സംരക്ഷണവും ആവശ്യമായ വിഭവശേഷി വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം...


തലസ്ഥാന നഗരിയെ വിറപ്പിച്ച കൊലപാതകം...യുവാവിനെ തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം ദേഹത്ത് കല്ലെടുത്ത് ഇടുന്നതും ദൃശ്യങ്ങളിൽ കാണാം...


ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...


ഫ്ലാറ്റിൽ നിന്ന് നവജാത ശിശുവിനെ റോഡിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മയ്ക്ക് കടുത്ത വിഷാദ രോഗം:- മനോരോഗ വിദഗ്ധരുടെ അനുമതിയോടെ മാത്രമേ യുവതിയെ ചോദ്യം ചെയ്യാനാകൂ എന്ന് പോലീസ്...

വീണ്ടും മലപ്പുറം പിടിച്ചുകുലുക്കാൻ കേന്ദ്ര സർക്കാർ.....പികെ കുഞ്ഞാലിക്കുട്ടിയും കെടി ജലീലും തമ്മിൽ നിയമസഭയിൽ നടന്ന വാക്പോരിന് പിന്നാലെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ കുഞ്ഞാപ്പയുടെ പിന്നാലെ

04 AUGUST 2021 09:54 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര മതിയാക്കി തിരികെയെത്തുമോ? 19 ദിവസത്തെ യാത്ര കഴിഞ്ഞ് തിരികെയെത്തിയാൽ ചിലപ്പോൾ മുഖ്യമന്ത്രിപദം... തന്നെ ഇല്ലാതാകുമെന്ന സംശയത്തിലാണ് മുഖ്യമന്ത്രി. എ.കെ.ബാലന്റെ ,നേതൃത്വത്തിൽ പിണറായി വിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്ന വാർത്തയാണ് മുഖ്യമന്ത്രിയെ ആശങ്കയിലാഴ്ത്തുന്നത്,,,.

അറബിക്കടലിലെ സ്രാവ്-തിരണ്ടിയിനങ്ങളെ കുറിച്ച് സംയുക്ത ഗവേഷണം, നടത്താനും ഇന്ത്യയും ഒമാനും കൈകോർക്കുന്നു... ഗവേഷണത്തോടൊപ്പം അവയുടെ സംരക്ഷണവും ആവശ്യമായ വിഭവശേഷി വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം...

തലസ്ഥാന നഗരിയെ വിറപ്പിച്ച കൊലപാതകം...യുവാവിനെ തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം ദേഹത്ത് കല്ലെടുത്ത് ഇടുന്നതും ദൃശ്യങ്ങളിൽ കാണാം...

ഗവർണർ സി.വി ആനന്ദ ബോസിനെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ താനില്ല; ആനന്ദ ബോസ് തന്നെ ആ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്; തുറന്നടിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്...!

വീണ്ടും മലപ്പുറം പിടിച്ചുകുലുക്കാൻ കേന്ദ്ര സർക്കാർ. ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് ജലീലിനെ കുലുക്കിയാണ് മലപ്പുറം വീഴ്ത്തിയതെങ്കിൽ ഇക്കുറി കുഞ്ഞാപ്പയെ കുലുക്കി വീഴ്ത്താനാണ് അമിത് ഷായുടെ തീരുമാനം. അതിന് കാരണമായത് കെ.റ്റി. ജലീൽ ആണെന്നതാണ് വിചിത്രം.    പികെ കുഞ്ഞാലിക്കുട്ടിയും കെടി ജലീലും തമ്മിൽ നിയമസഭയിൽ നടന്ന വാക്പോരിന് പിന്നാലെയാണ്  കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ കുഞ്ഞാപ്പയുടെ പിന്നാലെ കുതിരയോടിക്കാൻ തുടങ്ങിയത്.        കുഞ്ഞാലിക്കുട്ടിയുടെ മകന് മലപ്പുറം സഹകരണ ബാങ്കിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്ന ജലീലിന്റെ ആരോപണമാണ് വാക്പോരിന് വഴിവെച്ചത്. സഭയിൽ വായിൽ തോന്നിയ കാര്യങ്ങൾ വിളിച്ചുപറയരുതെന്ന് കുഞ്ഞാലിക്കുട്ടി ജലീലിന്  മറുപടി നൽകി.
കുഞ്ഞാലിക്കുട്ടിയുടെ മകന് കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയെന്നാണ് ജലീൽ സഭയിൽ ആരോപിച്ചത്. മലപ്പുറം സഹകരണ ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ചവരിൽ ആദ്യപേരുകാരൻ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖാണെന്നും ധനാഭ്യർഥനകളിൻമേലുള്ള ചർച്ചക്കിടെ ജലീൽ ആരോപിച്ചു.  
പാലാരിവട്ടംപാലം അഴിമതിയുടെ ഓഹരിയും മലപ്പുറത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എൻഫോഴ്ൻമെന്റ് ഡയറക്ടറേറ്റ് പാണക്കാട്ടെത്തി. ഇതിന് കാരണവും കുഞ്ഞാലിക്കുട്ടിയാണ്. കഴിഞ്ഞ അഞ്ചു വർഷം നിങ്ങൾ എന്റെ പിന്നിലായിരുന്നു. ഈ അഞ്ചു വർഷം ഞാൻ നിങ്ങൾക്ക് പിന്നിലുണ്ടാകുമെന്നും ജലീൽ സഭയിൽ പറഞ്ഞു.

അതേസമയം ആരോപണത്തിൽ പ്രകോപിതനായ കുഞ്ഞാലിക്കുട്ടി, വായിൽ തോന്നിയത് വിളിച്ചുപറയരുതെന്ന് ജലീലിന് മറുപടിയും നൽകി. തന്നെക്കുറിച്ച് പറഞ്ഞാൽ ശ്രദ്ധകിട്ടും എന്നതുകൊണ്ടാണ് എല്ലാ പ്രശ്നത്തിലും പുട്ടിന് തേങ്ങ എന്നതുപോലെ ജലീൽ തന്റെ പേരുപറയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മകന്റേത് കള്ളപ്പണമല്ല. എൻആർഐ അക്കൗണ്ടിലുള്ള നിക്ഷേപമാണ്. ഇതിനുള്ള വക മകനുണ്ട്. ഇതെല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നിക്ഷേപത്തിന്റെഎല്ലാ രേഖകളും കൈവശമുണ്ട്. എന്നാൽ രേഖകളൊന്നും ജലീലിനെ ഏൽപ്പിക്കില്ല. സഭാധ്യക്ഷന് മുന്നിൽ ഇവയെല്ലാം ഹാജരാക്കാൻ തയ്യാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.       പാലാരിവട്ടം പാലം അഴിമതി വിവാദമായപ്പോൾ തന്നെ കുഞാലിക്കുട്ടിക്കെതിരെ  കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയതാണ്. കുഞ്ഞാലിക്കുട്ടി കേരളം വിട്ട് ഡൽഹിക്ക് കൂടുമാറിയത് തന്നെ ഡൽഹി ഓപ്പറേഷനുകൾ നടത്തുന്നതിന് വേണ്ടിയാണ്. ലോക സഭയിലെത്തിയ കുഞ്ഞാലിക്കുട്ടി കേന്ദ്ര സർക്കാരിനെ മരുന്നിന് പോലും വിമർശിച്ചിരുന്നില്ല. മുതലാഖ് വിഷയത്തിൽ കുഞ്ഞാലിക്കുട്ടി  പുലർത്തിയ നിശബ്ദത ലീഗ് അണികൾക്കിടയിൽ ചർച്ചയാവുകയും ചെയ്തു. എന്നാൽ ലീഗിൻറെ ആക്ഷേപങ്ങളൊന്നും കുഞ്ഞാലിക്കുട്ടി വകവച്ചില്ല. തനിക്ക് തൻറെ  തടിയാണ് പ്രശ്നമെന്ന നിലപാടാണ് കുഞ്ഞാപ്പ സ്വീകരിച്ചത്. ഇടയ്ക്ക് പ്രധാനമന്ത്രിയെ കാണാനും അദ്ദേഹം സമയം കണ്ടെത്തി. എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ നമ്പരുകളിലൊന്നും മോദിയോ അമിത് ഷായോ വീണില്ല.അങ്ങനെയാണ് അദ്ദേഹം കേരളത്തിൽ മടങ്ങിയെത്തി നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിച്ചത്.    കുഞ്ഞാലിക്കുട്ടിയുടെ മകൻറെ നിക്ഷേപത്തിൻറെ വിശദാംശങ്ങളെല്ലാം ആദായ നികുതി വകുപ്പിൻറെ കൈയിലുണ്ട്. മലപ്പുറം സഹകരണ ബാങ്കിന് പുറമേ മറ്റെവിടെയെല്ലാം നിക്ഷേപമുണ്ടെന്ന അന്വേഷണമാണ് ഇപ്പോൾ ആദായനികുതി വകുപ്പ് നടത്തുന്നത്. കുഞ്ഞാലിക്കുട്ടിയുടെ മറ്റ് ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുമെന്നാണ് കേൾക്കുന്നത്.        ജലീൽ ആരോപണം ഉന്നയിച്ചത് നിയമസഭയിലായതിനാൽ അതിന് ആധികാരിതെ ഏറെയാണ്. ജലീലിന് അനധികൃത നിക്ഷേപത്തിൻറെ കണക്ക് നൽകിയവർ തന്നെയാണ് കേന്ദ്ര ഏജൻസികൾക്കും നൽകിയിരിക്കുന്നതെന്നാണ് വിവരം.എന്നാൽ ജലീൽ ആരോപണത്തിൽ ഉറച്ചുനിൽക്കുമെന്നു കേന്ദ്ര സർക്കാർ കരുതുന്നില്ല. കാരണം ഇടതു മുന്നണി നോട്ടമിട്ടിരിക്കുന്ന ഒരു പാർട്ടിയാണ് ലീഗ്. മാത്രവുമല്ല പിണറായിയുമായി കുഞ്ഞാലിക്കുട്ടിക്ക് ഹ്യദയ ബന്ധവുമുണ്ട്.  ഈ സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും ജലീൽ കാലുമാറാം.    മലപ്പുറം ബി ജെ പി ഉന്നമിടുന്ന ഒരു ജില്ലയാണ്. കള്ളപ്പണം വൻതോതിൽ എത്തുന്ന ഒരു ജില്ലയായാണ് മലപ്പുറത്തെ ബി ജെ പി കാണുന്നത്. അതിനാൽ മലപ്പുറത്ത് നടക്കുന്ന ഇടപാടുകളൊക്കെ കേന്ദ്ര സർക്കാരിൻറെ സ്കാനറിലൂടെയാണ് നടക്കുന്നത്. എന്നാൽ അത് പണം നിക്ഷേപിക്കുന്നവരും പിൻവലിക്കുന്നവരും അറിയുന്നില്ലെന്ന് മാത്രം.        സഹകരണ വകുപ്പിൻറെ ചുമതല കേന്ദ്ര ആഭ്യന്തരമന്ത്രിക്കായതിനാൽ അന്വേഷണം സത്യസന്ധമായും സുതാര്യമായും നടക്കും. ഇക്കാര്യത്തിൽ കുഞ്ഞാലിക്കുട്ടിക്ക് പോലും സംശയമില്ല.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിങ്കര സന്ദേശം  (2 hours ago)

ആദ്യകൂടിക്കാഴ്ച കേരളത്തില്‍,  (2 hours ago)

കരമന കൊലപാതകം  (2 hours ago)

രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്താനുള്ള വഴികളാണ് കോൺഗ്രസ് തിരയുന്നത്; കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യരുടെ വിവാദ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി  (3 hours ago)

ഒരു രാജ്യം ഒരു നേതാവ് എന്നാണ് മോദിയുടെ ആശയം; കേരളത്തിലെ മുഖ്യമന്ത്രിയുടെ പിന്നാലെയാണ് മോദി; തുറന്നടിച്ച് അരവിന്ദ് കെജ്‌രിവാൾ  (3 hours ago)

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; വെള്ളപ്പൊക്കത്തിന് പിന്നാലെയാണ് ഭൂചലനമുണ്ടായത്; റിക്ടർ സ്കെയ്ലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ഗവർണർ സി.വി ആനന്ദ ബോസിനെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ താനില്ല; ആനന്ദ ബോസ് തന്നെ ആ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്; തുറന്നടിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  (3 hours ago)

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന  (4 hours ago)

ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...  (6 hours ago)

ഫ്ലാറ്റിൽ നിന്ന് നവജാത ശിശുവിനെ റോഡിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മയ്ക്ക് കടുത്ത വിഷാദ രോഗം:- മനോരോഗ വിദഗ്ധരുടെ അനുമതിയോടെ മാത്രമേ യുവതിയെ ചോദ്യം ചെയ്യാനാകൂ എന്ന് പോലീസ്...  (6 hours ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ...  (7 hours ago)

ഓട്ടോ ഡ്രൈവറായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ...  (7 hours ago)

യുവാവിനെയും അമ്മയെയും ആക്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ...  (7 hours ago)

കോട്ടയം പാമ്പുഴയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മരിച്ചത് പാറമ്പുഴ സ്വദേശിയായ ഇലക്ട്രീഷൻ  (7 hours ago)

ഇ.ഡി.സൂപ്പര്‍ അന്വേഷണ ഏജന്‍സിയല്ലെന്നും അവര്‍ക്ക് ഒട്ടേറെ പരിമിതികൾ ഉണ്ട്..! മുഴുവന്‍ കക്ഷികളുടെയും വാദംകേട്ട കോടതി ഹര്‍ജി വിധിപറയാന്‍ മാറ്റി.... പണം കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ കൊടകര പോല  (7 hours ago)

Malayali Vartha Recommends