Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...


ഫ്ലാറ്റിൽ നിന്ന് നവജാത ശിശുവിനെ റോഡിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മയ്ക്ക് കടുത്ത വിഷാദ രോഗം:- മനോരോഗ വിദഗ്ധരുടെ അനുമതിയോടെ മാത്രമേ യുവതിയെ ചോദ്യം ചെയ്യാനാകൂ എന്ന് പോലീസ്...


ജൂൺ, ജൂലൈ മാസങ്ങളിൽ മെച്ചപ്പെട്ട കാലവർഷം ലഭിക്കാൻ സാധ്യത:- കാരണമിത്...


റഫ ദുരിതക്കയത്തിൽ:- ഒരുലക്ഷത്തിലധികം ആളുകൾ മധ്യഗാസയിലേക്ക് പലായനം ചെയ്യുന്നു:- വെടിനിർത്തൽ ചർച്ചയുടെ മറവിൽ ഇസ്രായേൽ റഫയിൽ ആക്രമണം നടത്തുന്നുവെന്ന് ഹമാസ്...


19 വര്‍ഷത്തിനിടെ അതിശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ പതിച്ചു:- ഇന്നും, നാളെയും ഭൂമിലേയ്ക്ക് മറ്റ് രണ്ട് സൗരജ്വാലകള്‍ കൂടി കടക്കും:- വാര്‍ത്താവിനിമയ, വൈദ്യുതി ബന്ധം തടസപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്...

നാട്ടുകാരെന്ത് പറഞ്ഞാലെന്താ? റോബിൻറെ വിവാഹം സഭ നടത്തികൊടുക്കും ജാമ്യം കിട്ടിയില്ലെങ്കിൽ  പടം വച്ച് .....

04 AUGUST 2021 11:22 AM IST
മലയാളി വാര്‍ത്ത
സുപ്രീം കോടതി എന്തു തന്നെ പറഞ്ഞാലും കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിൻ വടക്കുഞ്ചേരിയുടെ വിവാഹം പള്ളിക്കാരും മെത്രാൻമാരും ചേർന്ന് നടത്തി കൊടുക്കും.    പണ്ട് കെ. അനിരുദ്ധൻ ജയിലിൽ കിടന്ന് തെരഞ്ഞടുപ്പിൽ മത്സരിച്ചപ്പോൾ മകൻ എ സമ്പത്ത്  അച്ഛൻറെ ചിത്രവുമായി വോട്ടു പിടിക്കാനിറങ്ങിയതു പോലെ വേണമെങ്കിൽ മുൻ അച്ചൻ റോബിൻറെ പടം വച്ചെങ്കിലും കല്യാണം നടത്തി കൊടുക്കുമെന്ന തീരുമാനത്തിലാണ് സഭയെന്നാണ് വാർത്തകൾ.       കാരണം റോബിന്‍ വടക്കുഞ്ചേരിയെ പിന്തുണച്ച് സീറോ മലബാര്‍ സഭാ മുന്‍വക്താവ് ഫാ. പോള്‍ തേലക്കാട്ട് രംഗത്തെത്തി കഴിഞ്ഞു. തേലക്കാട്ട് ഒരു കാര്യം പറയുമ്പോൾ അത് സഭാ നേതൃത്വം അറിയാതെയാകുമെന്ന് കരുതാൻ നമുക്കാവില്ല. മെത്രാൻമാരുടെ വിശ്വസ്തനാണ് തേലക്കാട്ട്. റോബിൻ ഇങ്ങനെയൊരു കേസിൽ പെട്ടപ്പോൾ തന്നെ അദ്ദേഹത്തെ സഹായിക്കാൻ സഭാ നേതൃത്വം തീരുമാനിച്ചിരുന്നു. പഴയ അഭയ കേസ് പോലെയാണ് സഭക്ക് ഇതും. അഭയയെ കൊന്നതാണെന്ന് തെളിയിച്ചിട്ടും പ്രതികളായ അച്ചൻമാരെ സഭ പുറത്താക്കാത്തതു തന്നെ ഉദാഹരണം.   തികച്ചും അസാധാരണമായ കേസാണിതെന്നും സാധാരണ ഒരു കേസ് ഇങ്ങനെ ഉണ്ടാകാറില്ലെന്നുമാണ് തേലക്കാട്ട് പറയുന്നത്. ഇര തന്നെ  കേസുമയി സുപ്രീം കോടതിയില്‍ കേസുമായി എത്തിയതിലാണ് അച്ചന് അത്ഭുതം.  പക്ഷേ മുൻ അച്ചൻ ചെയ്തത് തെറ്റല്ലെന്ന് പറയാൻ ഭാഗ്യവശാൽ തേലക്കാട് തയ്യാറല്ല. അവരെ ശിക്ഷിക്കേണ്ടെന്നും അച്ചൻ പറഞ്ഞില്ല.          എന്നാൽ  തെറ്റിന് അതീതമായി ചില സാധ്യതകളുണ്ടെന്നാണ് അച്ചൻ പറഞ്ഞത്. ആ സാധ്യതകളുമായി കോടതിയുടെ മുന്നിലെത്തുന്ന ഒരാളുടെ കഥയാണ് ഈ കേസെന്ന് അച്ചൻ പറഞ്ഞു.  നീതി നടത്താനുള്ളതാണ് നിയമം.   നിയമത്തിന് അതീതമായി മനുഷ്യജീവിതത്തിന് സാധ്യതയുണ്ട് എന്നു ചൂണ്ടിക്കാണിക്കുന്ന കാര്യമാണ് ഈ കേസെന്നും ടിവി ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു.  അതായത് റോബിനെ വിവാഹം കഴിപ്പിക്കണമെന്നാണ് അച്ചൻ പറയാതെ പറഞ്ഞത്. ആലഞ്ചേരി പിതാവിൻറെ അനുവാദം കിട്ടിയാൽ ഇത് സാധ്യമാക്കാവുന്നതേയുള്ളു.    
കേസ് കോടതി ഫയലില്‍ സ്വീകരിച്ചതു തന്നെ ഹര്‍ജിയുടെ പ്രാധാന്യം പരിഗണിച്ചാണെന്ന് വൈദികന്‍ പറഞ്ഞു. 'നിയമത്തിന്റെ മണ്ഡലത്തിനു പുറത്തേയ്ക്ക് ഒരു ജീവിതമുണ്ട് കുറ്റവും ശിക്ഷയും മാത്രമല്ല ജീവിതം, അതിനപ്പുറവും ജവിതമുണ്ട്. ആ കാര്യങ്ങളും കോടതികള്‍ പരിഗണിക്കേണ്ടതുണ്ടെന്നും തേലക്കാട്  വ്യക്തമാക്കി.    

വിവാഹം കഴിക്കാനായി ജാമ്യം തേടിക്കൊണ്ടുള്ള കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുചേരിയുടേയും ഇരയുടേയും ഹര്‍ജി കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസ്മാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിവാഹക്കാര്യത്തില്‍ ഇരുവര്‍ക്കും ഹൈക്കോടതിയെ സമീപിക്കാമെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.       എന്നാൽ സുപ്രീം കോടതി ഇത്തരത്തിൽ തീർപ്പു കൽപ്പിച്ച ഒരു കേസിന് നൈക്കോടതിയിൽ ഒരായുസ്സും ഉണ്ടാവില്ല. പ്രഥമദൃഷ്ട്യാ തള്ളികളയാൻ തന്നെയാണ് സാധ്യത.  
റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി ഇരയും കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനു പിന്നാലെയാണ് കൊട്ടിയൂര്‍ പീഡനക്കേസില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുന്‍ വൈദികന്‍ റോബിന്‍ വടക്കുചേരി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. രണ്ടു മാസത്തെ ജാമ്യമാണ് റോബിന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, വിവാഹം കഴിക്കണം എന്ന ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തില്ല എന്നാല്‍ ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഹരിന്‍ പി റാവല്‍ വാദിച്ചു.  

നാല് വയസ്സുള്ള റോബിൻറെ മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖപെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിത്. രണ്ടു ഹര്‍ജികളും ഒന്നിച്ചാണ് പരിഗണിച്ചത്.  വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന റോബിന്‍ വടക്കുംചേരിയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യം അനുവദിക്കുന്നത് വിവാഹത്തിന് നേരിട്ടോ അല്ലാതെയോ നിയമാനുമതി നല്‍കുന്നതുപോലെയാകും. അതിനാല്‍ ഈ വിഷയത്തില്‍ അഭിപ്രായമൊന്നും രേഖപ്പെടുത്താതെ അകന്നു നില്‍ക്കുയാണെന്നാണ് ഹൈക്കോടതി ജാമ്യ അപേക്ഷ തള്ളിക്കൊണ്ട് വ്യക്തമാക്കിയിരുന്നത്. ഇതിന് എതിരെയാണ് റോബിന്‍ വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചത്.


 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. 2017 ഫെബ്രുവരിയില്‍ പെണ്‍കുട്ടി ഒരു കുഞ്ഞിനും ജന്മംനല്‍കി. പീഡന കേസില്‍ റോബിന്‍ വടക്കുംചേരിക്ക് മൂന്ന് വകുപ്പുകളിലായി അറുപത് വര്‍ഷത്തെ കഠിനതടവ് ആണ് തലശ്ശേരി പോക്സോ കോടതി വിധിച്ചത്. എന്നാല്‍ മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതി.      അതെന്തായാലും മുൻ അച്ചൻ റോബിൻ ചെയ്തത് ഒരു പുണ്യ പ്രവൃത്തി തന്നെയാണെന്നാണ് സഭയുടെ വിശ്വാസം. അതുകൊണ്ടാണല്ലോ തേലക്കാട് അച്ചനെ പോലുള്ളവർ റോബിന് വേണ്ടി രംഗത്തെത്തുന്നത്. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...  (2 hours ago)

ഫ്ലാറ്റിൽ നിന്ന് നവജാത ശിശുവിനെ റോഡിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മയ്ക്ക് കടുത്ത വിഷാദ രോഗം:- മനോരോഗ വിദഗ്ധരുടെ അനുമതിയോടെ മാത്രമേ യുവതിയെ ചോദ്യം ചെയ്യാനാകൂ എന്ന് പോലീസ്...  (2 hours ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ...  (2 hours ago)

ഓട്ടോ ഡ്രൈവറായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ...  (2 hours ago)

യുവാവിനെയും അമ്മയെയും ആക്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ...  (3 hours ago)

കോട്ടയം പാമ്പുഴയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മരിച്ചത് പാറമ്പുഴ സ്വദേശിയായ ഇലക്ട്രീഷൻ  (3 hours ago)

ഇ.ഡി.സൂപ്പര്‍ അന്വേഷണ ഏജന്‍സിയല്ലെന്നും അവര്‍ക്ക് ഒട്ടേറെ പരിമിതികൾ ഉണ്ട്..! മുഴുവന്‍ കക്ഷികളുടെയും വാദംകേട്ട കോടതി ഹര്‍ജി വിധിപറയാന്‍ മാറ്റി.... പണം കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ കൊടകര പോല  (3 hours ago)

ജൂൺ, ജൂലൈ മാസങ്ങളിൽ മെച്ചപ്പെട്ട കാലവർഷം ലഭിക്കാൻ സാധ്യത:- കാരണമിത്...  (3 hours ago)

അറിഞ്ഞില്ല ആരും പറഞ്ഞില്ല...! മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.... ഈ വിവരം അറിയിച്ചതിന് മാധ്യമങ്ങൾക്ക് നന്ദി. മുൻപ് നടത്തിയ വിദേശയാത്രകള  (3 hours ago)

റഫ ദുരിതക്കയത്തിൽ:- ഒരുലക്ഷത്തിലധികം ആളുകൾ മധ്യഗാസയിലേക്ക് പലായനം ചെയ്യുന്നു:- വെടിനിർത്തൽ ചർച്ചയുടെ മറവിൽ ഇസ്രായേൽ റഫയിൽ ആക്രമണം നടത്തുന്നുവെന്ന് ഹമാസ്...  (3 hours ago)

19 വര്‍ഷത്തിനിടെ അതിശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ പതിച്ചു:- ഇന്നും, നാളെയും ഭൂമിലേയ്ക്ക് മറ്റ് രണ്ട് സൗരജ്വാലകള്‍ കൂടി കടക്കും:- വാര്‍ത്താവിനിമയ, വൈദ്യുതി ബന്ധം തടസപ്പെട്ടേക്കാമെന്ന് മുന്നറിയിപ്  (3 hours ago)

മേയര്‍–കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കവിവാദത്തില്‍, യഥാർത്ഥ ചിത്രം വെളിവാക്കുന്ന മെമ്മറികാർഡ് തേടി പോലീസ് നെട്ടോട്ടത്തിൽ:- ഡ്രൈവറെയും, സ്റ്റേഷൻ മാസ്റ്ററെയും, കണ്ടക്ടറെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ  (4 hours ago)

ഊട്ടിയില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 126ാമത് പുഷ്പ പ്രദര്‍ശനം.... പുഷ്പമേളയില്‍ 35,000ത്തോളം പൂച്ചട്ടികള്‍, റോസ് പാര്‍ക്കില്‍ 4,000 ഇനങ്ങളിലുള്ള റോസാപ്പൂക്കള്‍  (4 hours ago)

കരമനയിൽ യുവാവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ബാറിൽ ഉണ്ടായ തർക്കമെന്ന് സൂചന:- ഒഴിഞ്ഞ പറമ്പിലെത്തി‌ച്ച് കമ്പിവടിയും ഹോളബ്രിക്സും കൊണ്ട് തലയ്‌ക്കടിച്ച് ശേഷം പലതവണ ശരീരത്തിൽ കല്ലെറിഞ്ഞു:- തലയോട്ടി പിളർന്നു  (4 hours ago)

സുഹൃത്തുക്കളോടു നീന്തി മറുകരയിലെത്താമെന്നു പറഞ്ഞ യുവാവ് മറുകരയിലെത്തിയില്ല.... കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലില്‍ ചാടിയ യുവാവിനെ കാണാതായി... തെരച്ചില്‍ തുടരുന്നു  (4 hours ago)

Malayali Vartha Recommends