അന്‍പതുകിലോമീറ്റര്‍ സഞ്ചരിച്ച് വാക്‌സിന്‍ കേന്ദ്രത്തിലെത്തി... രജിസ്‌ട്രേഷന്‍ കൃത്യമല്ലാത്തതിനാല്‍ വാക്‌സിന്‍ നല്‍കാന്‍ സാധിക്കില്ലെന്ന് ആരോഗ്യപ്രവർത്തകർ;വീട്ടിലെത്തിയപ്പോഴേക്കും വാക്‌സിനെടുത്തതായുള്ള സര്‍ട്ടിഫിക്കറ്റ് ഫോണിൽ...കോഴിക്കോട് അരക്കിണര്‍ താരിഖ് മന്‍സിലില്‍ വി.നദീറയ്ക്ക് സംഭവിച്ചത്....

അന്‍പതുകിലോമീറ്റര്‍ സഞ്ചരിച്ച് വാക്‌സിന്‍ കേന്ദ്രത്തിലെത്തിയ വീട്ടമ്മയ്ക്ക് കുത്തിവയ്പ് നിഷേധിച്ചു.
എന്നാല്‍ സര്‍ട്ടിഫിക്കറ്റ് കൃത്യമായി കിട്ടി. കോഴിക്കോട് അരക്കിണര്‍ താരിഖ് മന്‍സിലില്‍ വി.നദീറയ്ക്കാണ് വാക്‌സിന്‍ എടുക്കാതെ തന്നെ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്.
രജിസ്‌ട്രേഷന്‍ കൃത്യമല്ലാത്തതിനാല്‍ വാക്‌സിന്‍ നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു കുത്തിവയ്‌പെടുക്കാനായി എത്തിയ നാദിറയ്ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയ മറുപടി. നിരാശയോടെ മടങ്ങി. എന്നാല്‍ വീട്ടിലെത്തിയപ്പോഴേക്ക് വാക്‌സിനെടുത്തതായുള്ള സര്‍ട്ടിഫിക്കറ്റ് ഫോണിലെത്തി.
പേരാമ്ബ്ര ചങ്ങരോത്ത് പിഎച്ച്‌സിയിലാണ് നദീറയ്ക്ക് സ്ലോട്ട് ലഭിച്ചത്. മകനോടൊപ്പം വാക്‌സിന്‍ കേന്ദ്രത്തിലെത്തിയെങ്കിലും ബുക്കിംഗ് കൃത്യമായിട്ടല്ല നടത്തിയതെന്നു പറഞ്ഞു തിരിച്ചയക്കുകയായിരുന്നു.
തിരികെ വീട്ടിലെത്തിയപ്പോഴേക്കും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാമെന്ന സന്ദേശം ഫോണില്‍ ലഭിച്ചു.സര്‍ട്ടിഫിക്കറ്റില്‍ പേരും, ആധാര്‍ നമ്ബരുമെല്ലാം കൃത്യമായി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























