Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..


സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദേശം..


കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി, കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായത് ആക്രമത്തിന്റെ ദൃശ്യങ്ങൾ... റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാനാണ് പ്രതികൾ അന്തുവിനെ കൊന്ന നിഷ്ഠൂര കൃത്യം ചെയതത്...


എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത:- ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെലോ അലേർട്ട് | കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല....


ആർഎംപി നേതാവ് കെഎസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശം....സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി, വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനിലായിരുന്നു ഇത്തരത്തിൽ ഒരു പ്രയോഗം നടത്തിയത്...

ഓണക്കാലം ലഹരിയില്‍ മുക്കാന്‍ ഹൈടെക് വാറ്റ് കേന്ദ്രങ്ങള്‍ സജീവം; സംഘങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് വിദേശ നിര്‍മ്മിത മദ്യത്തിന് ഉണ്ടായ വില വര്‍ധനവ്, കൊവിഡ് പ്രതിരോധ ജോലികളുണ്ടെങ്കിലും വാറ്റുകാരെ കുടുക്കാനുള്ള കഠിന പരിശ്രമത്തിൽ എക്‌സൈസും പോലീസും

04 AUGUST 2021 11:12 AM IST
മലയാളി വാര്‍ത്ത

More Stories...

കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി, കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായത് ആക്രമത്തിന്റെ ദൃശ്യങ്ങൾ... റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാനാണ് പ്രതികൾ അന്തുവിനെ കൊന്ന നിഷ്ഠൂര കൃത്യം ചെയതത്...

രാത്രി തമ്പാനൂർ ഡിപ്പോയിൽ സുബിനെ സഹായിക്കാൻ ആരൊക്കെയോ വന്നു:- ടെക്നീഷ്യന്മാർ ആരാണെന്ന് അന്വേഷിച്ചാൽ മെമ്മറി കാർഡ് സംബന്ധിച്ച വിവരം ലഭിക്കും- നിർണായക വെളിപ്പെടുത്തൽ...

ആർഎംപി നേതാവ് കെഎസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശം....സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി, വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനിലായിരുന്നു ഇത്തരത്തിൽ ഒരു പ്രയോഗം നടത്തിയത്...

കേരളത്തിലെ അരളിപ്പൂവിൽപ്പന 70 ശതമാനം ഇടിഞ്ഞു... അരളിക്ക് പകരക്കാരനായി പനിനീർ റോസ് വിപണി കീഴടക്കിത്തുടങ്ങി...മുമ്പ് അരളി വിറ്റിരുന്നപോലെ കച്ചവടക്കാർ 200 ഗ്രാമിന്റെ പാക്കറ്റുകളിലാക്കി ഇപ്പോൾ വിൽക്കുന്നത് പനിനീർ റോസാണ്...

പോലീസ് വീട്ടിൽ മെമ്മറി കാർഡ് കൊണ്ട് ഇട്ടിട്ട് കണ്ടെടുക്കാൻ സാധ്യത ഉണ്ടെന്ന് കെഎസ്ആർടിസി ഡ്രൈവർ...

ഓണക്കാലം മുതലെടുത്ത് ലഹരിയില്‍ മുക്കാന്‍ ജില്ലയില്‍ ഹൈടെക് വാറ്റ് കേന്ദ്രങ്ങള്‍ സജീവമായതായി റിപ്പോർട്ട്. രണ്ടാം ലോക് ഡൗണില്‍ പണം വാരിയ സംഘങ്ങളാണ് വീണ്ടും വലിയ തോതില്‍ വാറ്റിനുള്ള കോപ്പ് കൂട്ടുന്നത്. വിദേശ നിര്‍മ്മിത മദ്യത്തിന് ഉണ്ടായ വില വര്‍ധനവും വാറ്റ് സംഘങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണ്.

കൂടാതെ കൊവിഡ് പ്രതിരോധ ജോലികളുണ്ടെങ്കിലും വാറ്റുകാരെ കുടുക്കാനുള്ള കഠിന പരിശ്രമത്തിലാണ് എക്‌സൈസും പോലീസും ഇപ്പോഴുള്ളത്. ജില്ലയുടെ കിഴക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണ് വാറ്റ് സംഘങ്ങള്‍ കൂടുതല്‍ സജീവമാകുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. രണ്ടാം ലോക് ഡൗണ്‍ കാലയളവില്‍ മുവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, കാലടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് കൂടുതല്‍ വാറ്റ് പിടികൂടിയിരിക്കുന്നത്. ഗ്യാസ് സിലിണ്ടറും ഇന്‍ഡക്ഷന്‍ കുക്കറും അടക്കം ആധുനിക രീതിയിലാണ് നിലവിലെ വാറ്റു സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

അതോടൊപ്പം തന്നെ ദിവസങ്ങള്‍ എടുത്താണ് മുമ്പ് കോട തയാറാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ മണിക്കൂറുകള്‍ മതിയാകുന്നതാണ്. ശര്‍ക്കരയും പഴകിയ പഴവര്‍ഗങ്ങളും വെള്ളത്തില്‍ കലക്കിയശേഷം വൈദ്യുതി കടത്തിവിട്ടാണ് കോട തയാറാക്കിയിരുന്നത്. പിന്നീടിത് കുക്കറിലാക്കി തിളപ്പിച്ച്‌ വാറ്റിയെടുക്കുന്നതാണ് പതിവ് രീതി. വൈദ്യുതിക്ക് പകരം നീറ്റുകക്ക ഉപയോഗിക്കുന്നതും വ്യാപകമായിട്ടുണ്ട്.

പത്ത് ലിറ്റര്‍ കോട വാറ്റിയാല്‍ 13 മുതല്‍ 15 ലിറ്റര്‍ വരെ ചാരായം ലഭിക്കും. 1000 രൂപയില്‍ താഴെ മാത്രമാണ് ചെലവ് വരുന്നത്. ഒരു കുപ്പിക്ക് ഇപ്പോള്‍ 1000 മുതല്‍ മുകളിലേക്കാണ് വില നിശ്ചയിച്ചിട്ടുള്ളത്. വാറ്റിനുമുണ്ട് തരം തിരിവ്! ഒഴുകി വരുന്ന ചാരായത്തില്‍ വിരല്‍ മുക്കി തീയുടെ അടുത്തേക്ക് കൊണ്ടുവരുമ്പോള്‍ തീ പടര്‍ന്നാല്‍ ഒന്നാം തരം. ഇല്ലെങ്കില്‍ രണ്ടാം തരം. ഇതിന് അനുസരിച്ചാണ് വില നിശ്ചയിക്കുന്നത് പോലും.

അതേസമയം ഓണം കൊഴുപ്പിക്കാന്‍ കഞ്ചാവും മയക്കുമരുന്നും. ഒറിസയിലെ മാവോയിസ്റ്റ് കേന്ദ്രത്തില്‍ നിന്നാണ് കേരളത്തിലേക്ക് അടക്കം കഞ്ചാവ് എത്തിക്കുന്നത്. കഞ്ചാവ് ബോള്‍ രൂപത്തില്‍ പായ്ക്ക് ചെയ്താണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് സംഘങ്ങൾ കടത്തിവരുന്നത്. ഇതിന് വിദ്യാര്‍ഥികളെയാണ് ഉപയോഗിക്കുന്നത്. വിദേശ നിര്‍മിത മയക്കുമരുന്നും ഓണം ആഘോഷം ലക്ഷ്യമാക്കി കൊച്ചിയില്‍ തയാറാവുന്നുണ്ട്. പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ചാണ് ഇവരുടെ നീക്കങ്ങള്‍.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാഥ്‌ ഭാസിയുടെ ശരീരം മുഴുവനുളള ചെളി നിർമിച്ചത് ഓറിയോ ബിസ്ക്കറ്റ് ഉപയോഗിച്ച്:- ക്ലൈമാക്സ് ചെയ്തത് ഉറുമ്പുകടികൊണ്ട്...  (34 minutes ago)

ഹമാസ് തലവനെക്കുറിച്ച് വിവരം തരാം:  (48 minutes ago)

ഭീഷണിയുമായി ഇറാൻ;  (51 minutes ago)

20 ലക്ഷം കണക്ഷനുകള്‍ പുനഃപരിശോധിക്കും;  (55 minutes ago)

കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ ട്രയ്ലർ ശ്രേദ്ധേയമാകുന്നു...  (55 minutes ago)

ഒരെണ്ണം ഇനി പുറംലോകം കാണരുത്...!  (1 hour ago)

എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത:- ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെലോ അലേർട്ട് | കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല....  (1 hour ago)

ഹരിഹരനെ തള്ളി കെ.കെ.രമ  (1 hour ago)

രാത്രി തമ്പാനൂർ ഡിപ്പോയിൽ സുബിനെ സഹായിക്കാൻ ആരൊക്കെയോ വന്നു:- ടെക്നീഷ്യന്മാർ ആരാണെന്ന് അന്വേഷിച്ചാൽ മെമ്മറി കാർഡ് സംബന്ധിച്ച വിവരം ലഭിക്കും- നിർണായക വെളിപ്പെടുത്തൽ...  (1 hour ago)

അരളിപ്പൂ വിൽപ്പന ഇടിഞ്ഞു...  (1 hour ago)

റഫയില്‍ ഇനി സംഭവിക്കാന്‍ പോകുന്നത് ഏറ്റവും വലിയ മാനുഷിക ദുരന്തം:- റഫയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന വ്യോമ, കരയാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു: ഹമാസ് പോരാളികളെ കണ്ടെത്തി വധിക്കാനുള്ള എല്ലാ സൗകര്  (1 hour ago)

പോലീസ് വീട്ടിൽ മെമ്മറി കാർഡ് കൊണ്ട് ഇട്ടിട്ട് കണ്ടെടുക്കാൻ സാധ്യത ഉണ്ടെന്ന് കെഎസ്ആർടിസി ഡ്രൈവർ...  (1 hour ago)

വൈദ്യുതി ചാർജ് കുറയ്ക്കാമെന്ന് കരുതി വീട്ടിൽ സോളർ പ്ലാന്റ് സ്ഥാപിച്ചവരിൽ പലരും വൈദ്യുതി ബിൽ കണ്ട് ഞെട്ടി...  (3 hours ago)

ഭൂമിയെ തേടി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വലിയ ഒരു അപകടം വരുന്നു:- പ്രതിരോധിക്കാനുള്ള മാര്‍ഗം കണ്ടെത്തി തുടങ്ങി, നാസ...  (3 hours ago)

അഖിലിനെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ഗുണ്ടാസംഘം ആദ്യം ലക്ഷ്യമിട്ടത് അഖിലിന്റെ സുഹൃത്തിനെ:- ഇന്ന് തന്നെ പ്രതികാരം ചെയ്യണമെന്ന് വാശി പിടിച്ചത് പ്രതികളിൽ ഒരാളായ അഖിൽ...  (3 hours ago)

Malayali Vartha Recommends